Tuesday, 15 December 2009

ബംഗലൂര്‌ പൊട്ടിയാൽ താത്ത എന്തിനാ ഫോൺ കട്ട്‌ ചെയ്യുന്നേ

ഹലോ ബി.എസ്‌.എൻ.എൽ ആണോ ബി.എസ്‌.എൻ.എൽ..


പടച്ചോനെ, തിരക്കിലാണെന്നോ, കുറച്ച്‌ സമയം കഴിഞ്ഞ്‌ ബിളിക്കാനോ? കുറച്ച്‌ സമയം കഴിഞ്ഞ്‌ ബിളിക്കാണെങ്ങിൽ, പിന്നെ ഞമ്മള്‌ ഇപ്പൊൾ ബിളിക്കോ ഹിമാറെ? ബക്കം സംസാരിക്കാ....

എന്റെ ഉമ്മ അതു കമ്പ്യൂട്ടറാ.. അവിടെ സാറുമില്ല ഹിമാറുമില്ല...

കമ്പ്യുട്ടർ.... ഫോൺ കമ്പനിയുടെ നമ്പർ മാറിയോ? ഇല്ലല്ലോ ശൈത്താനെ!

എന്റുമ്മെ, കമ്പ്യുട്ടർ കമ്പനിയല്ല, പോണാപ്പീസ്സിൽ പോണെടുക്കാൻ സാറുമാരിലെങ്ങിൽ കമ്പ്യൂട്ടർ നമ്മളോട്‌ സംസാരിക്കും. ഇപ്പൊൾ ആപ്പിസ്സിലൊക്കെ എല്ലാ പണിയും ഈ കമ്പ്യൂട്ടറാ ചെയ്യുന്നത്‌.

ഇപ്പൊ പുടികിട്ടി, പുടികിട്ടി. മനുസൻമാരിലെങ്ങിലും പണി ചെയ്യാനും സൊറ പറയാനും കമ്പൂട്ടർ.. കാലം പോയപോക്കെ....

ഈ ഹിമാറുകൾ എല്ലാം കൂടി എവിടെ പോയിരിക്കയാ, എന്റെ പുതിയാപ്പള ദുബായില്‌ പോയപോലെ. പുതിയാപ്പിളയുമില്ല കൊഴലുമ്മില്ല.

ഈ ശൈതാന്റെ മോൻ എവിടെ ചെന്ന്‌ കിടക്കാ, എടാ കാ.. കാ.... കാക്കരാമോനെ, ടി.വി യിലെ ഫ്ലാഷ്‌ ന്യൂസ്‌ നോക്കിയേ, എല്ലാം ചാനലും മാറ്റി മാറ്റി നോക്കിയേ, 100 തികഞ്ഞൊ, ഉമ്മ ഒന്നുകൂടി ഈ കുന്ത്രാണ്ടം കുത്തി നോക്കട്ടെ.

അടിക്കണ്ട്‌, അടിക്കണ്ട്‌, ആ ഹിമാറിനെ ഒന്നു.... കിട്ടി കിട്ടി..

ബി.എസ്‌.എൻ.എൽ ആണോ, ബി.എസ്‌.എൻ.എൽ,

അതെ ബി.എസ്‌.എൻ.എൽ,..... എന്താ "ശല്ല്യം"..

എന്റെ സാറെ, ഞാൻ പാത്തുമ്മ, ബസീരിന്റെ പാത്തുമ്മ....

ഏത്‌ വൈക്കം മുഹമ്മദ്‌ ബഷിരിന്റെ പാത്തുമ്മ, ആടിനോക്കെ സുഖം തന്നെയ്യല്ലേ?...

എന്റെ ബദരീങ്ങളെ.... ഈ ഹിമാറ്‌ വേന്റാതീനം പറയുന്നേ..

ഞാൻ പേർഷ്യെയിലെ ബസീരിന്റെ പെണുങ്ങളാ...

എന്നാ താത്തെ പ്രശ്‌നം?

സാർ ഇ പോണൊന്ന്‌ കട്ട്‌ ചെയ്യണം.

അതിനെന്താ താത്തെ, താത്തക്ക്‌ ഫോൺ അങ്ങു വെച്ചാൽ പോരെ?

പോരാ സാറെ, ആരും എന്നെ വിളിച്ച്‌ ഇടങ്ങേറാക്കണ്ട എന്നു കരുതിയാ! സാറ്‌ ഫ്ലാഷ്‌ ഒന്നും കണ്ടില്ലേ, ബങ്ങലൂര്‌ ഇരട്ട സ്പോടനം. "നൂസ്‌അവർ" തുടങ്ങിയിട്ട്‌ ഇപ്പോൾ ഏതാണ്ട്‌ രണ്ട്‌രണ്ടര മണിക്കൂറായി. 50 എണ്ണത്തിന്റെ കാറ്റ്‌ തീർന്നു.

ബംഗലൂര്‌ പൊട്ടിയാൽ താത്ത എന്തിനാ ഫോൺ കട്ട്‌ ചെയ്യുന്നേ, ബംഗലൂരിൽ മക്കളുണ്ടെങ്ങിൽ വിളിച്ച്‌ ചോദിക്ക്‌ എവിട്യാ പൊട്ടിയത്‌, എത്ര എണ്ണം പോയി, സഖ്യ ഇനിയും ഉയരുമോ... അതൊക്കെയല്ലേ ഒരു രസം.

സാർ ഇവിടെ ഒന്നും അല്ലേ ജീവിക്കുന്നേ? ടി.വി ഒന്നും കാണാറില്ലേ, ബോംബ്‌ പൊട്ടുന്നതിനു മുൻപും പിൻപും പോൺ ചെയ്യുകയോ ഇങ്ങോട്ട്‌ ബിളിക്കുകയോ ഉണ്ടായാൽ പിന്നെ ഈ ദുനിയാവിലെ എല്ലാ ഏമാന്മാരും ഗെയിറ്റിനു് പുറത്ത്‌ കാത്ത്‌ നിൽപ്പായി ചാന്നലുകാര്‌ തമ്പടിച്ച്‌.. പിന്നെ നേരാവണ്ണം തുണിപൊക്കി വീടിന്റെ മറവിൽ ഒന്നു മൂത്രിസ്സിക്കാൻ പോലും.. ഹ എന്തൊരു കഷ്ടം.

ഫോൺ കട്ട്‌ ചെയ്യാനൊന്നും പറ്റില്ല, താത്ത ഒരു കാര്യം ചെയ്യ്‌ താത്തയുടെ ബഷിരിക്കയേയും, മക്കളേയും വിളിച്ച്‌ പറ ഫോണൊന്നും ചെയ്യണ്ടാന്ന്‌. ശല്ല്യം തീർന്നല്ലോ?

ഉമ്മേ മൊബയിലിൽ ബാപ്പ.

പുതിയാപ്ല ദുബൈയിൽ നിന്ന്‌ മൊബൈയിലിൽ വന്നോ..

എടി പാത്തുമ്മെ, ഇത്‌ നിന്റെ ബഷീരിക്ക, നീ പറഞ്ഞപോലെ നമ്മുടെ ആമിനമോളും പണി പറ്റിച്ചല്ലോ. ഒന്നിന്‌ പുറകെ ഒന്ന്‌, ഇരട്ട തന്നെ, എനിക്ക്‌ പെരുത്ത്‌ സന്തോയായി. ഇവിടെ ആപ്പിസിൽ ലഡു വിതരണം ചെയ്‌തു. പച്ച ലഡു മാത്രം കണ്ടിട്ടുള്ള ഇവിടത്തെ പച്ചകൾ മഞ്ഞ ലഡു തിന്ന്‌ അന്തവും കുന്തവും വിട്ട്‌ നമ്മുടെ ഇരട്ട വിശേഷം അവരുടെ വീട്ടിലേക്കും വിളിച്ച്‌ പറഞ്ഞിട്ടുണ്ട്‌.


എന്റെ റബ്ബേ, ചെയ്‌ത്തായ്യല്ലോ!

ഉമ്മെ ഞാൻ സൂഫിയ, ഇരട്ട ഇരട്ട.....

ഫോണുകൾ മാറി മാറി ചിലച്ചു, പാത്തുമ്മയും കാക്കരയും ഫോണെടുത്ത്‌ ശീർഷാസന്നത്തിലായി.

ഉമ്മെ, നമ്മുടെ വീടിന്‌ ചുറ്റും "പൊല്ലിസ്‌"കാർ, കിച്ചൻഗിരി സാറും രണ്ട്‌ ജീപ്പ്‌ മച്ചാൻമാരും..

എന്റെ പടച്ചോനെ.....

നീ പോയി സാറുമ്മാർക്ക്‌ കുണ്ടിക്കുവെക്കാൻ കൊടുക്കെടാ. കിട്ടിയ കസേരയിൽ സാറുമാർ കുണ്ടിവെച്ചിരുന്നു.

തലയിൽ തട്ടമിട്ട പാത്തുമ്മ, എന്നാ സാറന്മാരെ ഈ അർവാൻശേരിയിലൊക്കെ?

ബഷീരിന്റെ വീടല്ലേ?

അതെ സാരന്മാരെ, ഞാൻ പാത്തുമ്മ, ബഷിരിക്കയുടെ ബീവി.

ബംഗലൂര്‌ ഇരട്ടസ്പോടനത്തിന്‌ മുൻപും പിൻപും, നിങ്ങളുടെ ഫോണിൽ നിന്ന്‌ പല കോളുകളും ഞങ്ങൾ ടാപ്‌ ചെയ്‌തിട്ടുണ്ട്‌. നിങ്ങളെ വിളിച്ച ദുബായി നമ്പറിൽ നിന്ന്‌ 10 മിനിറ്റ്‌ നീളുന്ന ഒരു കോള്‌ കറാച്ചിയിലേക്കും... ഡികോഡ്‌ പ്രകാരം ഇരട്ട സ്പോടനത്തെ സൂചിപ്പിക്കുന്ന ഇരട്ട എന്ന പ്രയോഗവും, ദുബായിയിൽ മഞ്ഞ ലഡു പാകിസ്താനികളുമായി പങ്കുവെക്കുകയും..

ഇതിനിടക്ക്‌, രണ്ടു ചവിട്ടും ഒരു സലൂട്ടുമായി ഒരു മച്ചാൻ പൊലിസുകാരൻ, സാർ ഫോൺ...

യെസ്‌, കിച്ചൻഗിരി സ്പീകിംഗ്‌

അറസ്റ്റ്‌ ചെയേണ്ടന്നാ, തെളിവ്‌ ഉണ്ട്‌ സാർ, വൻ സന്നാഹം ഒക്കെ ഉണ്ട്‌ സാർ. ഓകെ ഓകെ, ഈ വീട്ടിൽ കുറെ വോട്ട്‌ ഉണ്ടെന്നാ, ഓകെ ഓകെ, ഡബിൽ ഓകെ. എന്റെ പ്രമോഷൻ...

എന്ന സാറന്മാരെ തിരിച്ചു പോകുന്നേ? എന്നാലും സാറുമാരെ, എന്റെ പോണിൽ നിന്ന്‌ അടിച്ചെടുത്ത ആ "ഇരട്ട"യുണ്ടല്ലോ, അത്‌ തിർത്തിട്ട്‌ പോയാൽ മതി.

ഉമ്മെ, ഫോണേടുക്ക്‌, ഫോൺ.

ഇതാര്‌ ആമിനമോളൊ? എടി പ്രസവിക്കണമെങ്ങിൽ ഇങ്ങനെ തന്നെ പ്രസവിക്കണം, ഇരട്ട തന്നെ, അതു ഇരട്ട സ്പോടനം നടക്കുമ്പൊൾ തന്നെ. ഇപ്പോൾ ഉമ്മക്കും പെരുത്ത്‌ സന്തോയായി, എന്റുമ്മ എന്നെ ഇരട്ടപെറ്റതല്ലേ? ഞാനും നിന്നെ ഇരട്ടപെറ്റതലെ? നീയും ഇരട്ടപെറ്റ്‌ നമ്മുടെ പാരമ്പര്യം കാത്തല്ലോ. പടച്ചോന്റെ ഒരു കളി.

കിച്ചൻഗിരിയും മച്ചാൻമ്മാരും അടുത്ത നാടകത്തിന്റെ റിഹേർസലിന്‌ മറ്റൊരിടതേക്കും പാത്തുമ്മ ഇരട്ട വിശേഷം ഓർത്ത്‌...

വാൽകഷ്ണം.

നാട്ടിലെ ചെക്കന്മാരെല്ലാവരും, ഹരിപ്പാട്‌ രമണിയുടെ പേർ പറഞ്ഞാൽ രമണിയുടെ പണി പിന്നെന്താ? അതാ കാക്കര മദനിയോടും പറയുന്നത്‌, ബോംബ്‌ പൊട്ടിച്ച്‌ കളിക്കുന്ന ശിഷ്യൻമാർ ഐ.എസ്‌.എസ്‌, പി.ഡി.പി, പിന്നെ അങ്ങയുടെ വീട്ടിലും സൂഫിയയുടെ പർദ്ദ ഷോപ്പിലോ എന്നു വേണ്ട ഒന്നിലതികം ലിങ്കുകൽ താങ്ങളിലേകു നീളുന്നു. ഞാനും വിശ്വസിക്കാം എല്ലാം കെട്ടുകഥകൾ, മാധ്യമ സിൻഡികേറ്റ്‌, പോലിസ്‌ കഥകൾ പക്ഷെ എന്റെ മനസാക്ഷി കോടതിയിൽ അങ്ങയെ വിചാരണ ചെയ്യാൻ കേരള സമൂഹത്തിൽ ഉണ്ടാക്കിയ വർഗ്ഗീയ ചിന്തകൾ തന്നെ ധാരാളം.

13 comments:

ഷൈജൻ കാക്കര said...

നാട്ടിലെ ചെക്കന്മാരെല്ലാവരും, ഹരിപ്പാട്‌ രമണിയുടെ പേർ പറഞ്ഞാൽ രമണിയുടെ പണി പിന്നെന്താ? അതാ കാക്കര മദനിയോടും പറയുന്നത്‌,

Areekkodan | അരീക്കോടന്‍ said...

ആയിരം നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടാലും ഒരു കുറ്റവാളി പോലും രക്ഷപ്പെടാതിരിക്കരുത് എന്ന് തിരുത്തി എഴുതിയ രാജ്യത്ത് ഇത് ഒരു പുതുമയാണോ?

Irshad said...

ആക്ഷേപ ഹാസ്യം ഇഷ്ടപ്പെട്ടു.

കാഷ്മീരീന്നെങാനും വഴിതെറ്റി ഒരു കോള്‍ വന്നാല്‍ താങ്കള്‍ക്കും അഴിയെണ്ണാം.

ഭൂതത്താന്‍ said...

;);)

നന്ദന said...

http://nandana2000.blogspot.com/ ഇവിടെ

കണ്ണനുണ്ണി said...

ആവോ എല്ലാം നടകമാ...

ഷൈജൻ കാക്കര said...

ഒരു വീട്ടിലെ എല്ലാവരും ഇരട്ടകളെ പ്രസവിച്ചാൽ, അതു അന്വേഷിക്കണമല്ലോ?

അതു മാത്രമേ ഞാനും പറയുന്നുളു, ആരെ പിടിച്ചാലും അവരുമായി മദനിക്കൊ സൂഫിയക്കൊ ലിങ്ക്‌....

ഷൈജൻ കാക്കര said...

നന്ദി...

നന്ദന
അരീക്കോടൻ
പഥികൻ
ഭൂതത്താൻ
കണ്ണനുണ്ണി

പിന്നെ വായിച്ച എല്ലാവർക്കും.

Akbar said...

പുക പൊന്തിയാല്‍ തീ ഇട്ട ഇടം അന്വേഷിക്കും. ആക്ഷേപ ഹാസ്യത്തിലൂടെ കാക്കര അത് നന്നായി പറഞ്ഞു.
വിമാനം 66 മണിക്കൂര്‍ വൈകി പുറപ്പെടുന്നതാണ്

ഷൈജൻ കാക്കര said...

"പുക പൊന്തിയാൽ തീ ഇട്ട ഇടം അനേഷിക്കും"

ഈ ബാലപാഠംപോലും അറിയാത്തവരാണ്‌ (മണലിൽ മുഖം പൂഴ്‌ത്തിയവർ) കേരളത്തെ നയിക്കുന്നത്‌.

നന്ദി അക്‌ബർ

ഹംസ said...

നന്നായിട്ടുണ്ട്…

ബഷീർ said...

കർമ്മ ഫലം..അല്ലാണ്ടെന്താ‍ാ.

വിരല്‍ത്തുമ്പ് said...

നന്നായിരുന്നു..............