Wednesday 17 March 2010

സാഗറിലെ ബിരിയാണിയും “വല്ല ഭായി” പട്ടേലും...

ആൾക്കൂട്ടമനശാസ്ത്രം ശാസ്ത്രീയമായി അപഗ്രഥിക്കാനൊന്നും കാക്കര സമയം ചിലവഴിക്കുന്നില്ല, അതൊക്കെ തലയ്‌ക്കകത്ത്‌ കറന്റുള്ളവർ ചെയ്യട്ടെ, പക്ഷെ നമ്മുടെ നാട്ടിലെ ആൾക്കൂട്ട പ്രതിഷേധം കാണുമ്പോൽ, ഈ ആൾക്കൂട്ടമൊക്കെ ആരൊക്കെയോ കീ കൊടുത്ത്‌ ആടിപ്പിക്കുന്ന കളിപാവകളല്ലെ എന്നൊരു സംശയം, അല്ലെങ്ങിൽ അതൊക്കെ ചുമ്മാ ഒരു ഷോ....


മലയാളികളെ ഞെട്ടിച്ച മൊബൈൽ ഷൂട്ടിങ്ങ് ലൊക്കേഷൻ സാഗറിനെതിരെയുണ്ടായ ജനരോക്ഷം യൂത്തന്മാരും മോർച്ചക്കാരും ഏറ്റെടുത്തപ്പോൾ ഡിഫിക്കാരെ... പൊടിപോലുമില്ല കണ്ടുപിടിക്കാൻ. അല്ലെങ്ങിലും ഒരു ഞരമ്പ്‌രോഗി ജോലിക്കാരൻ മൊബൈലിൽ “അത്തളപിത്തള” കളിച്ചാൽ ബിരിയാണികടയുടെ ചില്ല്‌ കല്ലെറിഞ്ഞ് പൊട്ടിച്ചാൽ വല്ല ഗുണവുമുണ്ടോ? ഹോട്ടൽ പൂട്ടിയിട്ടാൽ എത്ര തൊഴിലാളികൾ പട്ടിണിയിലാകും, എത്ര ഫ്രീ ബിരിയാണികൾ... ഈവക പ്രത്യേയശാസ്ത്രചിന്തകൾ വല്ലതും യൂത്തന്മാർക്കുണ്ടോ? ഒരു കയ്യിൽ ബയോഡാറ്റയും മറ്റൊരു കയ്യിൽ എണ്ണയുമായി നേതാക്കളുടെ അടുക്കളയിൽ പ്രത്യക്ഷപ്പെടുന്ന യൂത്തന്മാർക്ക്‌ ഫ്രീയായി ബിരിയാണി കിട്ടാത്തതിന്റെ കലിപ്പാ, കല്ലെറിഞ്ഞ്‌ തീർക്കട്ടെ...

ചുമ്മാ ഒന്ന്‌ ആലോചിച്ച് നോക്കു... ഈ ഫോട്ടോ പിടിത്തം ഏതെങ്ങിലുമൊരു തലതെറിച്ച പയ്യൻ പുഷ്പഗിരി കോളേജിലെ മൂത്രപുരയിൽ....
.....

സംവാദം പുകയുമ്പോൾ “വല്ല ഭായി” കളേ അലുമിനിയം പട്ടേൽ എന്നും തത്വമസികളെ “അയാൾ” എന്നും അഭിസംബോദന ചെയ്യുന്നത്‌ മലയാള നാട്ടിലെ കീഴ്വഴക്കം. സംവാദം കത്തിക്കരിയുമ്പോൾ കരിക്കട്ടകൾ വിജയശ്രീലാളിതനായി സിംഹാസനത്തിൽ ഉപവിഷ്ഠനായിരിക്കുന്നവരോട്‌ മാപ്പിരക്കുന്നത്‌ കാവ്യനീതി.

കാര്യം കാണാൻ പട്ടേലിന്റെ കാലും പിടിക്കുമെന്ന്‌ മലയാള മൊഴി....

സർദാർ വല്ലഭായി പട്ടേൽ നേരത്തെ സ്ഥലം കാലിയാക്കിയത്‌ എന്തായാലും നന്നായി, അല്ലെങ്ങിൽ ഈ കാക്കരയും ഒരു കുന്ദംകുളം മാപ്പുമായി ഇന്ത്യയുടെ സ്വന്തം ഉരുക്കുമനുഷ്യന്റെ മുൻപിൽ....

എത്ര പ്രാവശ്യം ഉരുവിട്ട്‌ പഠിച്ചിട്ടുണ്ട്‌....

ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ സർദാർ വല്ലഭായി പട്ടേൽ....
ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ സർദാർ വല്ലഭായി പട്ടേൽ....

ഇന്ത്യയുടെ അലുമിനിയം മനുഷ്യൻ “വല്ല ഭായി” പട്ടേൽ....

എന്റെ പിഴ, എന്റെ പിഴ, മുരളിയുടെ വലിയ പിഴ!!!

11 comments:

ഷൈജൻ കാക്കര said...

ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ സർദാർ വല്ലഭായി പട്ടേൽ....
ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ സർദാർ വല്ലഭായി പട്ടേൽ....

ഇന്ത്യയുടെ അലുമിനിയം മനുഷ്യൻ “വല്ല ഭായി” പട്ടേൽ....

എന്റെ പിഴ, എന്റെ പിഴ, മുരളിയുടെ വലിയ പിഴ!!!

Muralee Mukundan , ബിലാത്തിപട്ടണം said...

സർ, ദേർ വല്ല ഭായിയും പട്ടയടിച്ചോ...?
ഉരുക്കോ? കിറുക്കോ ?
ഇത്തവണ ക്ഷമീ....
ഈ മുരളിക്കു മനസ്സിലായില്ലാട്ടാ‍ാ...പിഴ !

ഒരു നുറുങ്ങ് said...

അങ്ങേര്‍ രാഷ്ട്രീയത്തെ മൊഴിചൊല്ലി
പഴയസാധനങ്ങള്‍ വില്‍ക്കാന്‍ പോവ്വ്വാ...!!
പഴയ അലൂമിനിയം പാത്രങ്ങളോ,പത്രക്കടലാസൊ
ഒക്കെ വല്ല ഭായിസാബിനും വില്‍ക്കട്ടെ..ഹോട്ടല്
പണിയറിയാമെങ്കില്‍ അത് മതീരുന്നു...
ഇങ്ങനെയുമുണ്ടൊ ഒരു ജനിതകവിത്ത് !
കാക്കരേ,സംഗതി ജോറാവുന്നു,ആശംസകള്‍.

Manikandan said...

ആരോടാണ് പ്രതിക്ഷേധിക്കുന്നതെന്ന് നോക്കി മാത്രം പ്രതിക്ഷേധിക്കുന്നവരാണ് നമ്മുടെ യുവജന സംഘടനകളും, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും. അല്ലെങ്കില്‍ നമ്മുടെ പല പരീക്ഷാഫീസുകളിലും കഴിഞ്ഞ നാലുവര്‍ഷക്കാലത്തിനിടയ്ക്കുണ്ടായ വര്‍ധന ഏതാനും ചില ചെറിയ സമരങ്ങളില്‍ ഒതുങ്ങില്ലായിരുന്നു. അന്‍പതിനായിരം പേര്‍ എഴുതിയ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മുഴുവന്‍ ആവിയായാത് ഉപലോകായുക്തയുടെ ഉത്തരവ് ഉണ്ടായിട്ടും ആരും അനങ്ങുന്നില്ലല്ലൊ. ഇതിനാണ് എറിയാവുന്നവന്റെ അടുത്ത കല്ലുകിട്ടണം എന്ന് പറയുന്നത്.

അതിനിടയല്‍ കടന്നുവന്ന സര്‍ദാര്‍ പട്ടേലിന്റെ കാര്യം മനസ്സിലായില്ല. പണ്ട് മുരളീധരന്‍ അലൂമിനിയം പട്ടേല്‍ എന്നു വിളിച്ച കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന അഹമ്മദ് പട്ടേല്‍ എവിടെ ഇന്ത്യയുടെ ഉരുക്കുമനുഷ്യനായ സാക്ഷാല്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ എവിടെ. ഇങ്ങനെ ഒരു താരതമ്യം വേണമായിരുന്നോ?

ഭായി said...

പാവം പാവം മുരളി!

ഒഴാക്കന്‍. said...

മുരളിയുടെ വലിയ പിഴ, പാവം മുരളി :)

ഷൈജൻ കാക്കര said...

ബിലാത്തിപട്ടണം...മുരളിയുടെ അവസ്ഥ കണ്ടിട്ട്‌ സഹതപിച്ചതാണ്‌. അഭിപ്രായത്തിന്‌ നന്ദി.

ഒരു നുറുങ്ങ്‌...ഇങ്ങനെയുമുണ്ടോ ഒരു ജനിതകവിത്ത്‌, അത്‌ തന്നെയാ ചോദ്യം.

മണികണ്ഠൻ... താരതമ്യം ചെയ്‌തതായി കണക്കാക്കേണ്ട. പേരിലെ സാമ്യം എടുത്തുപയോഗിച്ചു എന്ന്‌ മാത്രം കണ്ടാൽ മതി.

ഭായി, ഒഴാക്കൻ...എല്ലാവർക്കും മുരളിയൊട്‌ സഹതാപം! അതിലാണ്‌ ഇപ്പോൾ മുരളിയുടെ കണ്ണും.

Anonymous said...

I see!so dyfi did not react to the incident!there lies the point-reactions are not at all based on the merits / demerrits of actions ,but based on who did it!Agrees totally with manikandan.

Murali has become the most wonderful comedian of our times!

ബഷീർ said...

എല്ലാം ഓരോ വയറ്റുപ്പിഴപ്പുകളല്ലേ !!

Sabu Kottotty said...

കാണും...
കാണാതിരിയ്ക്കില്ല.....
കാത്തിരിയ്ക്കാം..........

ഷൈജൻ കാക്കര said...

മൈത്രേയി, ബഷീർ, കൊട്ടോട്ടി..... അഭിപ്രായങ്ങൾക്ക്‌ നന്ദി

എന്റെ പുതിയ പോസ്റ്റിലേക്ക്‌ സ്വാഗതം.

വിദേശസർവകലാശാലകളുടെ കാമ്പസ്സുകൾ ഇന്ത്യയിൽ?

http://georos.blogspot.com/2010/03/blog-post_23.html