വീട്ടുജോലിക്കാരി ബാലികയെ മൂന്നുവര്‍ഷംപീഡിപ്പിച്ചതിന് അഭിഭാഷകനും ഭാര്യയ്ക്കുമെതിരെ കേസ്
Mathrubhumi News - Posted on: 06 May 2010
http://www.mathrubhumi.com/online/malayalam/news/story/293963/2010-05-06/kerala
ആലുവ: ആയിരം രൂപ മാസക്കൂലി നിശ്ചയിച്ച് വീട്ടുജോലിക്കായി ഏറ്റെടുത്ത ബാലികയെ വീട്ടില്‍ പൂട്ടിയിട്ട് മൂന്നു വര്‍ഷത്തോളം ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവന്ന അഭിഭാഷകനും ഭാര്യയ്ക്കുമെതിരെ പോലീസ് കേസെടുത്തു. മുന്‍ ഹൈക്കോടതി ജഡ്ജി മുഹമ്മദ് ഷാഫിയുടെ മകന്‍ എറണാകുളത്ത് താമസിക്കുന്ന അഡ്വ. ഇംത്യാസിനും ഭാര്യ കമറുന്നീസയ്ക്കുമെതിരെയാണ് ആലുവ പോലീസ് കേസെടുത്തത്.
ക്രൂരമായ പീഡനമേറ്റ തേനി സ്വദേശിയായ പതിനൊന്നുകാരി രാധയെ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ആലുവ ജനസേവാ ശിശുഭവനില്‍ ഏല്പിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: എട്ടാം വയസ്സിലാണ് രാധയെ ബ്രോക്കറില്‍ നിന്നും ഇംത്യാസ് വാങ്ങിയത്. ബാലികയെ എറണാകുളം മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റില്‍ വീട്ടുജോലികള്‍ ചെയ്യിപ്പിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം ആലുവ എടത്തലയില്‍ പിതാവും മുന്‍ ഹൈക്കോടതി ജഡ്ജിയുമായ മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ ഇംത്യാസും കുടുംബവും രാധയും എത്തി. ഇവിടെ നടന്ന ആഘോഷ ചടങ്ങുകള്‍ക്കിടെ രാധ വീട്ടില്‍ നിന്നും രക്ഷപ്പെട്ട് എടത്തല അംബേദ്കര്‍ കോളനിയിലെത്തി. കോളനിയിലെ ദാസന്‍ എന്നയാളുടെ വീട്ടിലെത്തിയ രാധ രക്ഷപ്പെടുത്തണമെന്ന് കരഞ്ഞപേക്ഷിച്ചതോടെ വീട്ടുകാര്‍ നാട്ടുകാരെയും പഞ്ചായത്ത് അധികൃതരേയും വിവരമറിയിച്ചു. ഇതിനിടെ, കുട്ടിയെ അന്വേഷിച്ച് ഇംത്യാസിന്റെ ആളുകളെത്തിയെങ്കിലും തടിച്ചുകൂടിയ വന്‍ ജനക്കൂട്ടത്തെകണ്ട് തിരിച്ചുപോയി.
പിന്നീട് പോലീസ് സ്ഥലത്തെത്തി രാധയെ ആലുവ താലൂക്കാസ്പത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. എഎസ്പി ജെ.ജയനാഥ് കുട്ടിയോട് സംസാരിച്ചപ്പോഴാണ് ക്രൂരമായ പീഡനങ്ങള്‍ രാധ തുറന്നു പറഞ്ഞത്.
നിസ്സാര കാര്യങ്ങള്‍ക്കുപോലും രാധയെ ഇംത്യാസിന്റെ ഭാര്യ ശാരീരികമായി പീഡിപ്പിക്കുമായിരുന്നുവെന്ന് പറയുന്നു. കളിപ്പാട്ടത്തില്‍ തട്ടി ഇംത്യാസിന്റെ ചെറിയ കുട്ടി വീണതിന് കമ്പി പഴുപ്പിച്ച് രാധയുടെ നെഞ്ചില്‍ വച്ചു പൊള്ളിപ്പിച്ചതിന്റെ വ്രണങ്ങള്‍ രാധ പോലീസിന് കാണിച്ചുകൊടുത്തു. തലമുടി പിടിച്ചുവലിക്കുന്നത് പതിവായിരുന്നതിനാല്‍ തലവേദനയുണ്ടെന്നും രാധ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഇതേത്തുടര്‍ന്നാണ് ഇംത്യാസിനും ഭാര്യയ്ക്കുമെതിരെ ബാലപീഡനത്തിന് കേസെടുക്കാന്‍ എഎസ്പി ജെ.ജയനാഥ് നിര്‍ദേശിച്ചത്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുമ്പില്‍ ഹാജരാക്കിയ രാധയുടെ താത്കാലിക സംരക്ഷണച്ചുമതലയാണ് ജനസേവാ ശിശുഭവനെ ഏല്പിച്ചിരിക്കുന്നത്. കുട്ടിയുടെ തേനിയിലുള്ള ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്ന് എഎസ്പി ജയനാഥ് പറഞ്ഞു.
Thursday, 6 May 2010
വാർത്ത - ബാലപീഢനം കേരളമോഡൽ...
Labels:
child abuse,
child labour,
georos,
jenaseva,
kaakkara,
mathrubhumi,
news,
sandstorm,
shijangeorge
Subscribe to:
Post Comments (Atom)
17 comments:
ഇതാണോ കേരളമോഡൽ ബാലപീഢനം?
മുൻജഡ്ജി മകന്റെ വീട്ടിൽ പണി ചെയ്യുന്ന കുട്ടിയെ കണ്ടിട്ടില്ലെ? കണ്ടിട്ടുണ്ടെങ്ങിൽ... ഇദ്ദേഹത്തിനും എതിരെയും കേസെടുക്കേണ്ടെ?
ഈ വീട്ടിൽ വരുന്ന ആരും തന്നെ ഈ കുട്ടിയെ കണ്ടില്ലായെന്ന് നാം വിശ്വസിക്കണോ? കണ്ടവർ എല്ലാവരും പകൽ മാന്യമാരല്ലെ?
റസിഡന്റ് അസ്സോസിയേഷൻ ഇവിടെയുമുണ്ടാകുമല്ലോ? ഇവർക്കും ഉത്തരവാദിത്വമില്ലേ ഈ ബാലപീഢനം തടയുവാൻ?
ഇനി നിങ്ങൾ പ്രതികരിക്കുക....
ഞാനും ഇതേക്കുറിച്ച് ആലോചിക്കുകയായിരുന്നു. സമാനമായ വാര്‍ത്തകള്‍ ഇയ്യിടെയായി പത്രങ്ങളില്‍ വേറെയും വായിക്കുകയുണ്ടായി. ഇക്കാലത്ത് വീടുകളില്‍ പണി എടുക്കാന്‍ ആളെ കിട്ടുക എന്നത് തന്നെ അപൂര്‍വ്വമാണ്. കിട്ടിയവരൊക്കെ ഇങ്ങനെ പീഠിപ്പിക്കുന്നതായും കാണുന്നു. ഒറ്റപ്പെട്ട സംഭവങ്ങളാകാം.
ഇത് നടന്നത് നമ്മുടെ കെരളത്തിലോ..!! ഷെയിം മലയാളി ഷെയിം
ദാരിദ്ര്യം ഉണ്ടോ ഇത്തരം പീഡനം ഇനിയും ഉണ്ടാവും. മനുഷ്യമനസ്
(ചിലരുടെ)അത്രക്കും വിക്രതമാണ്.അത്, ജഡ്ജല്ല എത് കൊമ്പനാണെങ്കിലും
ചിലരുടെ മനസ് അങനെയാണ്.(പക്ഷെ പെങ്കുട്ടിയുടെ ഭാഗം നാം
അറിയുന്നില്ല.) വാർത്തകൾ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടെയിരിക്കും...
അതിൽ പീഡനം കാണും, ബലാത്സഗം കാണും, കൊലപാതകം കാണും,
അനാശാസ്യം കാണും...അങനെ...അങനെ....ഇതിനിടയിൽ നാം ഇങനെ....
എന്താ ഇങ്ങനെ? സാധാരണ ബുദ്ധിയും ബോധവുമുള്ളവര്‍ ഇങ്ങനെയൊക്കെ ചെയ്യുമോ?
ആ കുട്ടി കണ്ണു വെട്ടിച്ച് പുറത്ത് കടന്നതിനാല്‍ ഈ സംഭവം പുറം ലോകമറിഞ്ഞു. അല്ലെങ്കില്‍ ആ ചുമരുകള്‍ക്കുള്ളില്‍ ആ കുട്ടിയുടെ തേങ്ങല് നിര്‍ബന്ധമായും തളച്ചിടപ്പെട്ടേനെ.....വിദ്യാഭ്യാസവും മനുഷ്യത്വവും രണ്ടും തമ്മില്‍ ഒരു ബന്ധവുമില്ല എന്ന് ഇത്തരം സംഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.....
എന്തൊരു കഷ്ടമാണ് ഇത്,അതും വിദ്യാഭ്യാസമുള്ളവരില്‍ നിന്നും ഇതേ പോലുള്ള ക്രൂരതകള്‍.ആ മുന്‍ ജഡ്ജി തീര്‍ച്ചയായും അറിഞ്ഞിരിക്കും, ഇയാളില്‍ നിന്നും എന്ത് നീതിയാണാവോ ജനങള്‍ക്ക് കിട്ടിയിരുന്നത്!!!?
ഈ കേസും എല്ലാ കേസുകളെയും പോലെ സ്വാഭാവിക അന്ത്യം തന്നെ സംഭവിക്കും നമ്മളും മറക്കും മീഡിയകളും മറക്കും.കുറ്റവാളികള്‍ വീണ്ടും മറ്റൊരു കുട്ടിയെ തേടി ഇറങ്ങും.
അവനേം അവളേം കയ്യിൽ കിട്ടിയിരുന്നെങ്കിൽ (എന്റെ) ആരോഗ്യ സ്ഥിതി പോലും നോക്കാതെ നാലു ചവിട്ട് കൊടുത്തേനെ. ഇതിപ്പോൾ തിളച്ചു വരുന്ന രക്തം കോള കുടിച്ച് തണുപ്പിച്ച് ഇവിടെ ഇരിക്കുക തന്നെ.
എനിക്കാണെങ്കിൽ കൊച്ചു പിള്ളാരെ വഴക്കു പറയുന്നത് പോലും കണ്ട് നിലക്കാൻ വയ്യ. പണ്ട് തൃശ്ശൂർ ഒരു തമിഴത്തി സ്വന്തം കൊച്ചിനെ പൊതിരെ തല്ലുന്നത് കണ്ട് ഇടപെട്ട് പുലിവാലായതിന് ശേഷം കോള കുടി തന്നെ ശരണം.
ഈ വാര്‍ത്ത സത്യമാണെങ്കില്‍, ഇത്തരം ഷാഡിഷ്റ്റുകളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വന്ന് കടുത്ത ശിക്ഷ തന്നെ നല്‍കേണ്ടതുണ്ട്.
.വിദ്യാഭ്യാസവും മനുഷ്യത്വവും രണ്ടും തമ്മില്‍ ഒരു ബന്ധവുമില്ല എന്ന് ഇത്തരം സംഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.....
ഇപ്പറഞ്ഞത് ഒരു പരിധിവരെ ശരിയാണ്. ഭാവിയുടെ സാമ്പത്തിക ഭദ്രത മാത്രം ലക്ഷ്യം വെച്ചുള്ള ഇന്നത്തെ വിദ്യാഭ്യാസ രീതികളില്‍ പ്രത്യേകിച്ചും.
ഏതു ജഡ്ജിയുടേ മറ്റവളായാലും ഇവരെയൊക്കെ അതേ നിയമംകൊണ്ട് കൈകാര്യംചെയ്യണം. ഇവിടെ നിന്ന് രക്ഷപ്പെട്ടാലും ദൈവത്തിന്റെ കോടതിയില് ബാക്കി കിട്ടിക്കോളും.
വേലി തന്നെ വിള തിന്നുന്ന നാട്ടില്‍,ഇത്തരം വൈകൃതം
തന്നെ പ്രതീക്ഷിക്കാവൂ !! സത്യസന്ധരും മുതിര്‍ന്നവരുമായ വീട്ടവേലക്കാരെ ലഭിക്കുന്നില്ല എന്നതൊന്നും,ഇത്തരം കുരുന്നുകളെ കടുത്ത പീഠനം
ഏല്പിക്കുന്നതിന് ന്യായീകരണമായി സ്വീകാര്യമായിക്കൂട...ഈ പ്രായത്തിലുള്ള സ്വന്തം
ചോക്ലേറ്റ് മക്കളെക്കൊണ്ട്, അവര്‍ കുടിക്കുന്ന പാനപാത്രം പോലും ഒന്ന് കഴുകി യഥാസ്ഥാനത്ത്
കൊണ്ടുവെക്കാന്‍ പ്രേരിപ്പിക്കാത്തവരാവും ഏറെയായി,ബാലവേലകരെ കഷ്ടപ്പെടുത്തി ചൂഷണം
ചെയ്യുന്ന ഈ ഉപരിവര്‍ഗ്ഗക്കാര്‍ !! എല്ലാത്തിനേം
ബാധിച്ചിരിക്കുന്ന ആലസ്യത്തില്‍ നിന്ന് ജഡ്ജിമാരെയും
വക്കീല്‍മാരെയും മാത്രം വേര്‍തിരിച്ചു കാണുന്നത് തന്നെ ശരിയല്ല,സര്‍വത്ര രോഗം ബാധിച്ചു കഴിഞ്ഞു!!
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. നമ്മുടെ നാട്ടിലെ പല വീടുകളിലും വീടുപണിക്ക് കുട്ടികളെ തന്നെയാണ് നിറുത്തുന്നത്. അക്രമം കുറവായിരിക്കാം പക്ഷെ രാവിലെ 6 മുതൽ രാത്രി 10 വരെ ജോലി സമയം.
മുൻജഡ്ജി ഇപ്പോൾ ഹൈക്കോടതി അഭിഭാഷകനാണ്. കുറ്റാരോപിതനും ഹൈക്കോടതി അഭിഭാഷകൻ... ഈ രണ്ടുപേരും ജോലി ചെയ്യുന്ന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ നൽകി, കേസ്സ് മെയ് 17 ലേക്ക് മാറ്റി. അതു വരെ പ്രതിയെ അറസ്റ്റ് ചെയ്യരുത്!
ഇഷ്ടംപോലെ സമയമല്ലെ കിടക്കുന്നത് തേനിയിലുള്ള ബന്ധുക്കളെ വിളിച്ച് വരുത്തുക വല്ല നക്കാപിച്ച കൊടുത്ത് ഒത്തുതീർപ്പാക്കുക. പിന്നെയെല്ലാം നാട്ടുനടപ്പ്. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.
ഈ വക കേസുകൾ പെട്ടെന്ന് തന്നെ തേച്ച്‌മാച്ച് കളയുന്നു, കാരണം കുട്ടിയോ കുട്ടിയുടെ ബന്ധുക്കളോ കേസിൽ താല്പര്യം കാണിക്കില്ല, അവർക്ക് ഒത്തുതീർപ്പ് മതി. അനേഷിക്കേണ്ട അന്വേഷകരും മറ്റ് ഉദ്യോഗസ്ഥരും കണ്ണടക്കും. അതിന്റെ ഒരു പ്രധാന കാരണം ഒരു തമിഴത്തി കൊച്ചിന്‌വേണ്ടി എന്തിന് സമൂഹത്തിൽ ശക്തരായവരുടെ അനിഷ്ഠം സമ്പാദിക്കുന്നു. സാമൂഹ്യ സംസ്കാരം നമ്മുക്കില്ലല്ലൊ...
കെ.പി സുകുമാരൻ...
കൂതറ ഹാഷീം...
സാദിഖ്...
ടൈപ്പിസ്റ്റ്...
മാറുന്ന മലയാളി...
ഷാജി ഖത്തർ...
ജിജൊ...
ചിന്തകൻ...
സലാഹ്...
ഒരു നുറുങ്ങ്...
നന്ദി....
നന്ദി..
കഷ്ട്രം..
മനോജ്... അപ്പു... നന്ദി...
http://www.madhyamam.com/node/67231
"വീട്ടുജോലിക്കാരിക്ക് പീഡനം: അഭിഭാഷകനും ഭാര്യയും കീഴടങ്ങണം
Tuesday, June 8, 2010
കൊച്ചി: വീട്ടുജോലിക്കാരിയായ ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ അഭിഭാഷകനും ഭാര്യയും ഒരാഴ്ചക്കകം മജിസ്‌ട്രേറ്റ് കോടതിയിലോ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെയോ കീഴടങ്ങണമെന്ന് ഹൈകോടതി. അഭിഭാഷകനും ഭാര്യയും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയാണ് ജസ്റ്റിസ് കെ.ഹേമയുടെ ഉത്തരവ്. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 327 ാം വകുപ്പ് പ്രകാരം ചുമത്തിയിട്ടുള്ള ജാമ്യമില്ലാ കുറ്റം നിലനില്‍ക്കില്ലെന്നത് ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കണക്കിലെടുക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഹൈകോടതി മുന്‍ ജഡ്ജി കെ.എ.മുഹമ്മദ് ഷാഫിയുടെ മകനും മറൈന്‍ ഡ്രൈവ് ലിങ് ഹൊറൈസണ്‍ അപാര്‍ട്ട്‌മെന്റില്‍ താമസക്കാരനുമായ അഡ്വ. എം.എസ്. ഇംതിയാസ് അഹമ്മദ്, ഭാര്യ ഖമറുന്നീസ എന്നിവരാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍. പ്രഥമ വിവര മൊഴിയില്‍ ഗുരുതര ആരോപണമാണ് വീട്ടുവേലക്ക് നിന്ന 14 കാരി പെണ്‍കുട്ടി ഉന്നയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിക്കുന്നത് ഉചിതമാവില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികളോട് അന്വേഷണവുമായി സഹകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
വീട്ടുജോലിക്ക് ഏറ്റെടുത്ത ബാലികയെ വീട്ടില്‍ പൂട്ടിയിട്ട് മൂന്നുവര്‍ഷത്തോളം ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 323, 324, 327, 34 വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) ആക്ടിലെ 23, 24 വകുപ്പുകള്‍ പ്രകാരവും ബാലവേല നിരോധന നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരവുമാണ് ആലുവ പൊലീസ് കേസെടുത്തിട്ടുള്ളത്."
(Blogger കാക്കര - kaakkara said...
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. നമ്മുടെ നാട്ടിലെ പല വീടുകളിലും വീടുപണിക്ക് കുട്ടികളെ തന്നെയാണ് നിറുത്തുന്നത്.)
കാക്കരയോട് ഞാൻ യോജിക്കുന്നു.അതാണ് സത്യം.
പക്ഷെ, മാധ്യമങ്ങളിലൂടെയല്ലാതെ കമന്റിയവരിൽ എത്ര പേർ സംഭവത്തിന്റെ നിജസ്ഥിതി നേരിട്ടറിയുന്നവരുണ്ട്? സ്ഥലവാസികളുണ്ട്?
ഭോപാൽ വിധിപോലത്തെ കോടതികളുണ്ടെങ്കിൽ ആളെണ്ണം ഇരുപത്തയ്യായിരം വെച്ച് എത്രയെണ്ണത്തെ വേണേലും കശാപ്പുചെയ്യാം.ദേശാഭിമാനി,പ്യൂപ്പ് ൾ,കൈരളി പോലുള്ള മാധ്യമങ്ങൾ കയ്യിലുണ്ടേൽ ഏതുകരീമിനും ആരുടെ തലയും അടിച്ചുപൊട്ടിച്ച ശേഷം അടുത്തിരുത്തിചായകുടിപ്പിച്ച് മാധ്യമങ്ങളെത്തന്നെയും ലൈവായി അപഹസിക്കാം.
മാധ്യമവാർത്തകൾ മിക്കവാറും പച്ചക്കള്ളങ്ങൾ മാത്രമാണ്.
ഈ കോടതികളുടേയും ,മാധ്യമങ്ങളുടേയും ഒരു പ്രത്യേക കഴിവു ഭയങ്കരം തന്നെ.കമന്റൂന്നവരിൽ ചിലരുടെ ഒരു വല്ലാത്ത അത്ത്യാർത്തിയേ.അതിഭയങ്കരം.ഇനി എല്ലാവരുംചേർന്ന് ഈ അജ്ഞാതനിട്ടു താങ്ങിക്കോളൂ.
നമ്മുടെ നാട്ടില്‍ താങ്കള്‍ പറഞ്ഞ പോലെ വളരെ ഗൌരവ താരമായ രീതിയിലാണ് ബാല വേല നടന്നു കൊണ്ടിരിക്കുന്നത്. വേദനിപ്പിക്കുന്ന സത്യം അഭ്യസ്ത വിദ്യാര് ഈ കാര്യത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നു എന്നതാണ്. കാലം അര്‍ഹിക്കുന്ന ഒരു പോസ്റ്റു തന്നെ ആണിത്.
ഉത്തരവാദിത്വങ്ങള്‍ എല്ലാവര്‍ക്കുമുണ്ട് കാക്കരാ, നിയമത്തിനും നിയമ പാലകര്‍ക്കും ജനങ്ങള്‍ക്കുമോക്കെയുണ്ട്. പക്ഷെ നമുക്കിഷ്ടം നിയമം അനുസരിക്കാനല്ല, അത് ലംഘിക്കാനാണ്. അതിലാണ് സത്യത്തില്‍ നമ്മുടെ മത്സരം.
Post a Comment