2006-ൽ നടന്ന കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ഞാറക്കൽ മണ്ഡലത്തിൽ ഹൈക്കമാന്റ് നേരിട്ട് നൂലിൽ കെട്ടിയിറക്കിയ താരമാണ് ശ്രീനിജൻ... കെ.എസ്.യുവിലും യൂത്ത് കോൺഗ്രസ്സിലും സജീവമായിരുന്ന പി.സി. വിഷ്ണുനാഥിനും അറിയില്ല ഈ ശ്രീനിജൻ എന്ന താരത്തെ... ഹൈക്കമാന്റ് പുറത്തിറക്കിയ ലിസ്റ്റിൽ ശ്രീനിജന്റെ പേരുണ്ടായിരുന്നു എന്ന് മാത്രമാണ് വിഷ്ണുനാഥും ഏഷ്യനെറ്റ് ചർച്ചയിൽ പറയുന്നത്... കൂടെ പറയുന്നുണ്ട് അച്ചടക്കമുള്ള ഒരു പാർട്ടി പ്രവർത്തകന് ഇതിൽ കൂടുതൽ പറയാൻ സാധ്യമല്ല... അതിനാണ് മാർക്ക്! മുൻമന്ത്രി എം. എ. കുട്ടപ്പനെ മാറ്റി ശ്രിനിജൻ വരണമെങ്ങിൽ ശ്രീനിജന് എടുത്ത് പറയത്തക്ക കഴിവുകൾ വേണം, പാർട്ടി പ്രവർത്തന പരിചയം വേണം... എന്തായിരുന്നു? ഒന്നുമില്ല... അന്നത്തെ സുപ്രീം കോടതി ജഡ്ജി കെ. ജി. ബാലകൃഷ്ണന്റെ മകളുടെ ഭർത്താവ്... ഇതൊക്കെ മതി ഒരു എം.എൽ.എ സ്ഥാനാർത്ഥിയാകാൻ... അല്ലേ... എന്നിട്ടും 125 വർഷത്തെ പാരമ്പര്യമുള്ള ജനാധിപത്യ പാർട്ടിയെന്ന് അവകാശപ്പെടുന്നു... ഇന്നലെയായിരുന്നു ജന്മദിനം... ഞാറക്കലിലെ സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിൽ ഞാറക്കലിൽ പാർട്ടി കൊടി കെട്ടുന്ന ഒരുത്തനും അഭിപ്രായമില്ല...
ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കാൻ കോടികൾ മുടക്കി തിരഞ്ഞെടുപ്പ് കമ്മീഷനെ പരിപാലിക്കുകയും തിരഞ്ഞെടുപ്പുകളും നടത്തുന്ന നാം എന്തുകൊണ്ട് രാഷ്ട്രീയപാർട്ടികളിൽ തിരഞ്ഞെടുപ്പ് നിർബന്ദമാക്കുന്നില്ല... ഗ്രൂപ്പ് തിരിച്ചും പാനലുണ്ടാക്കിയും പാർട്ടി ഭരിക്കുന്നു... ഇവർ തന്നെ പൊതു തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർണ്ണയിക്കുന്നു... ജനാധിപത്യം എവിടെ... ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണത്രെ...
പാർട്ടികളിൽ ജനാധിപത്യം പുനഃസ്ഥാപിക്കാതെ ഇന്ത്യയിലെ അഴിമതി തടയുകാൻ സാധ്യമല്ല... അഴിമതിക്കാർ കൂട്ടുകെട്ടുണ്ടാക്കി പാർട്ടിയും രാജ്യവും പിടിച്ചടക്കുന്നു... ജനം കാഴ്‌ച്ചക്കാർ മാത്രം....
സ്ഥാനാർത്ഥികളെ അതാത് മണ്ഡലങ്ങളിലെ പാർട്ടി അംഗങ്ങൾ തിരഞ്ഞെടുക്കട്ടെ... സ്ഥിരതാമസം ആക്കിയ മണ്ഡലങ്ങളിൽ മാത്രം മൽസരിക്കട്ടെ... വോട്ടില്ലാത്തവന് മൽസരിക്കാൻ സാധ്യമല്ല... എങ്കിൽ പിന്നെ വോട്ട് ചെയുന്ന മണ്ഡലങ്ങളിൽ മൽസരിച്ചാൽ പോരേ... ആര് ആരോട് ചോദിക്കാൻ... രണ്ട് മണ്ഡലങ്ങളിൽ എന്തിന് ഒരേ സമയം സ്ഥാനാർത്ഥിയാകുന്നു... സ്വന്തം നാട്ടിൽ ജയിക്കാത്തവരല്ലെ സുരക്ഷിത മണ്ഡലം നോക്കി പരക്കം പായുക... ആദ്യമായി ചെയ്യേണ്ടത് ജനപ്രാധിനിത്യനിയമം പൊളിച്ചെഴുതണം...
ശ്രിനിജൻ വന്നപ്പോൾ ആരും ഞെട്ടിയില്ല... ഇതുപോലേ എത്ര ശ്രീനിജനെ കണ്ടിരിക്കുന്നു... പക്ഷെ ഏഷ്യനെറ്റ് സ്കൂപ് ഇറക്കിയപ്പോൽ ജനം ഞെട്ടി... ജനം ഞെട്ടികൊണ്ടിരിക്കും... ശരിയായ ജനാധിപത്യം പുനഃസ്ഥാപിക്കും വരെ... അതുവരെ നേതാക്കൾ നമ്മളെ കൊള്ളയടിക്കും...
നീരാ റാഡിയ ബർക്കാ ദത്ത് തുടങ്ങിയവർ എല്ലാവരും കൂടി രാജയെ ടെലകോം മാന്ത്രിയാക്കിയതിന്റെ പാശ്ചാതലത്തിൽ ഇട്ട പോസ്റ്റിന്റെ ലിങ്ക് താഴെ...
http://georos.blogspot.com/2010/11/blog-post_25.html
ലോക്കൽ ന്യൂസ്സായി ഗീതയും മേരിക്കുട്ടിയും
ശ്രീനിജന്മാരും രാജയും ഉണ്ടാകുന്നത് എങ്ങനെ... വാർഡ് തലം മുതലില്ലേ... ഒന്ന് സൂക്ഷിച്ച് നോക്കിയേ...
Wednesday, 29 December 2010
Thursday, 23 December 2010
കരുണാകരന് കാക്കരയുടെ ആദരാഞ്ജലികൾ...
“കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയുടെ” കീഴിൽ ശക്തനായ ആഭ്യന്തരമന്ത്രി...
മുഖ്യമന്ത്രിയെന്ന നിലയിൽ “പ്രത്യക്ഷ വികസനത്തിന്റെ” സാരഥി...
ജനനം മുതൽ മരണം വരെ മാളക്കാരനല്ലാത്ത മാളയുടെ മാണിക്യം...
ഹാസ്യവും പരിഹാസ്യവും വിമർശനവും തുറന്ന ചിരിയിൽ ഒതുക്കുകയും തള്ളുകയും ചെയ്ത സൂത്രശാലി...
തിരിച്ചടികളിലും ഉദ്യോഗസ്ഥരെ വഴിയിൽ ഉപേക്ഷിക്കാത്ത ഭരണാധികാരി...
സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിറുത്തണം എന്ന് മനസ്സിലാക്കാത്ത ഒരു രാഷ്ട്രീയക്കാരൻ...
മകനും മകളും കൂടി കരിനിഴലിലായ ഒരച്ചൻ...
അടുക്കള രാഷ്ട്രീയം (സിൽബന്തികൾ) കേരളത്തിൽ വിജയകരമായി നടപ്പിലാക്കിയ ഗ്രുപ്പ് നേതാവ്...
ഒരേ സമയം മൂന്ന് പ്രബല സമുദായങ്ങളെ “പ്രീണിപ്പിച്ച്” കോൺഗ്രസ്സിലേക്ക് അടുപ്പിച്ച കോൺഗ്രസ്സുകാരൻ...
മുന്നണി രാഷ്ട്രീയത്തിന്റെ അമരക്കാരൻ...
കരുണാകരൻ “നുണ” പറഞ്ഞാലും ജനം വിശ്വസിക്കുമായിരുന്നു... ഇപ്പോഴത്തെ നേതാക്കൾ സത്യം പറഞ്ഞിട്ടും ജനം വിശ്വസിക്കുന്നില്ല... എല്ലാം ചിരിയിലും കണ്ണിറക്കലിലും പൊതിയും...
ശത്രുവിന്റെ ശത്രു മിത്രം... അതായിരുന്നു പോളിസി...
രാഷ്ട്രീയ കളികളുടെ ആശാൻ...
പോരായ്മകൾ എഴുതി അദ്ദേഹത്തെ തോൽപ്പിക്കാൻ സാധ്യമല്ല... *കുറവുകൾ* എന്ന തലക്കെട്ടിൽ ലീഡറെ കുറിച്ചെഴുതി വായിക്കാൻ ജനത്തിന് കൊടുത്താൽ... ഭൂരിഭാഗം പേരും അതാണ് ഒരു നേതാവിന് വേണ്ട ഗുണം എന്ന് തിരുത്തിപറയും...
ആദരാഞ്ജലികൾ... കാക്കരയും ആദരാഞ്ജലികൾ അർപ്പിക്കുന്നു...

Wednesday, 1 December 2010
കാക്കര പിന്നെ “എന്തിനാ” പഠിക്കുന്നെ...
കാക്കരേ... ഈ കുരുത്തം കെട്ടവൻ തെണ്ടാൻ പോയോ? ആരെയെങ്ങിലും മെക്കിട്ട് കേറാൻ പോയതായിരിക്കും...
ഞാനിവിടെയുണ്ട്... കാക്കര വരവറിയിച്ചു...
ങാ... പ്രോഗ്രസ്സ് കാർഡൊക്കെ കിട്ടിയെന്ന് കേട്ടു... നിനക്കെത്രയാടാ മാർക്ക്?
അയ്യപ്പന് 14... എനിക്ക് 15...
എടാ, നീ... നിന്റെ മാർക്ക് മാത്രം പറഞ്ഞാൽ പോരെ... അതു പോട്ടെ... ജയിക്കണമെങ്ങിൽ... 20 മാർക്ക് വേണ്ടേ...
ങും... പക്ഷേല്... രണ്ട് മാർക്കിന്റെ ചോദ്യം... സിലബസ്സിന് പുറത്ത് നിന്നായിരുന്നു...
എന്നാലും നിനക്ക് ജയിക്കാനുള്ള 20 മാർക്കുണ്ടാക്കാൻ ബാക്കി 48 മാർക്കിന്റെ ചോദ്യങ്ങളുണ്ടായില്ലെ...
ഉണ്ടായിരുന്നു... എന്നാലും രണ്ട് മാർക്ക്... പിന്നെ... എനിക്ക് പുരോഗതിയുണ്ട്... കഴിഞ്ഞ പരീക്ഷക്ക് എനിക്ക് 12 മാർക്കായിരുന്നു... ഇപ്പോൾ 3 മാർക്ക് കൂടിയിട്ടുണ്ട്...
ഇങ്ങ് നോക്കിയെ... അമ്മ ഇടയിൽ കയറി... ദേ അപ്പുറത്തെ ഷാഹിനക്ക് ഒരു പുരോഗതിയുമില്ല... ഇപ്രാവശ്യവും അവൾക്ക് ഒരു മാർക്ക് പോലും കൂടുതലില്ല... വെറും 30 മാർക്ക് തന്നെ...
എടീ... 30 മാർക്കെന്ന് വെച്ചാൽ...
പിന്നെ... 30 മാർക്കിന്റെ പുണ്യമൊന്നും പറയേണ്ട... ഗൈഡ് ഒക്കെ നോക്കി പഠിച്ചിട്ട് കിട്ടിയതാണ്... പിന്നെ ഇത് വർഷാന്ത്യപരീക്ഷയൊന്നുമല്ലല്ലോ... അമ്മ കത്തിക്കയറി...
നിങ്ങൾ കാക്കരയുടെ നെടുവീർപ്പ് കേൾക്കുന്നില്ലെ...
ഇങ്ങനെയൊരു അമ്മയുണ്ടെങ്ങിൽ, കാക്കര പിന്നെ “എന്തിനാ” പഠിക്കുന്നെ...

Subscribe to:
Posts (Atom)