Sunday 10 March 2013

സംസ്ഥാനങ്ങളുടെ വികസന സൂചികളിലൂടെ...

കക്ഷി രാഷ്ട്രീയം വേറെ വികസനം വേറെ... വികസന വഴികൾ പലതാണെങ്ങിൽ, എല്ലാ വഴികളും വെട്ടിതെളിക്കണം... രാഷ്ട്രീയമായി ശരിയുമാകണം... അന്ധമായ രാഷ്ട്രീയ വിരോധംകൊണ്ട് സത്യത്തെ മറച്ചുപിടിക്കാൻ ശ്രമിക്കുന്നത് മുറം കൊണ്ട് സൂര്യനെ മറയ്ക്കാനുള്ള വിഫലശ്രമമായെ കാണുവാൻ സാധിക്കു... ഗുജറാത്തിലെ ഹൈവേകളും തുറമുഖങ്ങളും മറ്റ് വികസനപദ്ധതികളും കുമിളകളാണെന്ന രീതിയിലുള്ള അഭിപ്രായങ്ങളോട് വിയോജിപ്പുള്ളതുകൊണ്ട്... ഒരു താരതമ്യത്തിനായി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കണ്ണോടിക്കുകയാണ്... താരതമ്യത്തിൽ ഗുജറാത്തും ബംഗാളും കേരളവും മാത്രമാകുന്നില്ല... പ്രധാന്യം കൂടുതൽ കൊടുക്കുന്നത്... രണ്ട് വിത്യസ്ത വികസനമാതൃകകൾ ചർച്ച ചെയ്യുപ്പെടുന്നതുകൊണ്ടാണ്... പല സൂചികളിലും പല സംസ്ഥാനങ്ങളാണ് മുന്നിൽ വരുന്നത്.

ഒരു സൂചികയും ഒരു സംസ്ഥാനത്തിന്റെ പൂർണ്ണമായ ചിത്രം വരച്ചുകാണിക്കുന്നതല്ല... പക്ഷേ ഏകദേശവിവരം ലഭിക്കുമെന്ന കാര്യത്തിൽ തർക്കമില്ലല്ലോ... അതിനായി മാത്രം വിക്കിയിൽ നിന്ന് ഇന്ത്യൻ സംസ്ഥാനങ്ങളുടെ സൂചികയിലെ സ്ഥാനങ്ങൾ... വിക്കി ആധികാരിക രേഖയൊന്നുമല്ല... എന്നാലും ഒരു ചർച്ചയ്ക്കുള്ള അടിസ്ഥാനവിവരങ്ങൾ ലഭിക്കുന്നതുകൊണ്ട് വിക്കിയുടെ ലിങ്കുകൾ നൽകുന്നുവെന്ന് മാത്രം... ഇതിനേക്കാൾ ആധികാരികമായ പട്ടികകൾ സ്വാഗതാർഹമാണ്...

List of Indian states by GDP
മഹാരാഷ്ട്ര ഒന്നാം സ്ഥാനത്ത്...
ഗുജറാത്ത് രണ്ടാം സ്ഥാനത്ത്...
ബംഗാൾ ആറാം സ്ഥാനത്ത്...
കേരളം ഒമ്പതാം സ്ഥാനത്ത്...

List of Indian states and territories by Human Development Index
കേരളം ഒന്നാം സ്ഥാനത്ത്...
ഡൽഹി രണ്ടാം സ്ഥാനത്ത്...
ഗുജറാത്ത് പതിനൊന്നാം സ്ഥാനത്ത്
ബംഗാൾ പതിമൂന്നാം സ്ഥാനത്ത്...

Indian states ranking by vaccination coverage
തമിഴ്നാട് ഒന്നാം സ്ഥാനത്ത്...
കേരളം മൂന്നാം സ്ഥാനത്ത്...
ബംഗാൾ എട്ടാം സ്ഥാനത്ത്...
ഗുജറാത്ത് പത്തൊമ്പതാം സ്ഥാനത്ത്...

Indian states and territories ranking by sex ratio
കേരളം ഒന്നാം സ്ഥാനത്ത്...
പോണ്ടിച്ചേരി രണ്ടാം സ്ഥാനത്ത്...
ബംഗാൾ പതിനെട്ടാം സ്ഥാനത്ത്...
ഗുജറാത്ത് ഇരുപത്തിനാലാം സ്ഥാനത്ത്...

Indian states ranking by literacy rate
കേരളം ഒന്നാം സ്ഥാനത്ത്...
മിസോറാം രണ്ടാം സ്ഥാനത്ത്...
ഗുജറാത്ത് പന്ത്രണ്ടാം സ്ഥാനത്ത്...
ബംഗാൾ പതിമൂന്നാം സ്ഥാനത്ത്...

Indian states ranking by households having electricity
ലക്ഷദ്വീപ് ഒന്നാം സ്ഥാനത്ത്
കേരളം പത്താം സ്ഥാനത്ത്
ഗുജറാത്ത് പതിനാറാം സ്ഥാനത്ത്
ബംഗാൾ മുപ്പതാം സ്ഥാനത്ത്

Indian states ranking by families owning house
കേരളം ഒന്നാം സ്ഥാനത്ത്...
ഹരിയാന രണ്ടാം സ്ഥാനത്ത്...
ഗുജറാത്ത് നാലാം സ്ഥാനത്ത്...
ബംഗാൾ ആറാം സ്ഥാനത്ത്...

Indian states ranking by underweight people (തൂക്കക്കുറവ് ഏറ്റവും കുറവ്)

പുരുഷന്മാർ 
മിസോറാം ഒന്നാം സ്ഥാനത്ത്...
കേരളം അഞ്ചാം സ്ഥാനത്ത്...
ബംഗാൾ എട്ടാം സ്ഥാനത്ത്...
ഗുജറാത്ത് പതിനെട്ടാം സ്ഥാനത്ത്...

സ്ത്രീകൾ
സിക്കിം ഒന്നാം സ്ഥാനത്ത്...
കേരളം രണ്ടാം സ്ഥാനത്ത്...
ബംഗാൾ ഏഴാം സ്ഥാനത്ത്...
ഗുജറാത്ത് പതിനേഴാം സ്ഥാനത്ത്...

Indian states by transport network
ദേശീയപാതകളുടെ നീളം...
ഉത്തർപ്രദേശ് ഒന്നാം സ്ഥാനത്ത്...
രാജസ്ഥാൻ രണ്ടാം സ്ഥാനത്ത്...
ബംഗാൾ നാലാം സ്ഥാനത്ത്...
ഗുജറാത്ത് പത്താം സ്ഥാനത്ത്...

States of India by installed power capacity
മഹാരാഷ്ട്ര ഒന്നാം സ്ഥാനത്ത്...
ഗുജറാത്ത് രണ്ടാം സ്ഥാനത്ത്...
ബംഗാൾ ഒമ്പതാം സ്ഥാനത്ത്...
കേരളം പതിനാറാം സ്ഥാനത്ത്...

Indian states ranking by institutional delivery
കേരളം ഒന്നാം സ്ഥാനത്ത്...
ഗോവ രണ്ടാം സ്ഥാനത്ത്...
ഗുജറാത്ത് എട്ടാം സ്ഥാനത്ത്...
ബംഗാൾ പതിനാലാം സ്ഥാനത്ത്...

List of Indian states by life expectancy at birth
കേരളം ഒന്നാം സ്ഥാനത്ത്...
പഞ്ചാബ് രണ്ടാം സ്ഥാനത്ത്...
ബംഗാൾ എട്ടാം സ്ഥാനത്ത്...
ഗുജറാത്ത് പത്താം സ്ഥാനത്ത്...

ഈ വിക്കി പേജിന്റെ വലതുവശത്തായി... കാണുന്ന പട്ടികയിൽ കാണുന്ന ഓരോ വിഷയത്തിലും ക്ലിക്കി അതാതിന്റെ താളുകളിലേക്ക് പോകാവുന്നതാണ്...

http://en.wikipedia.org/wiki/List_of_Indian_states_by_life_expectancy_at_birth

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോ പല കാര്യങ്ങളിലുമുള്ള മ്മ്ടെ സ്ഥാനമാനങ്ങൾ അറിയാൻ കഴിഞ്ഞു...