Thursday 27 May 2010

എല്ലാ റോഡുകളും റോമിലേക്ക്‌, കേരളത്തിലോ?



“എല്ലാ റോഡുകളും റോമിലേക്ക്‌” എന്ന ചൊല്ലിന്റെ പാരഡിയാണോ “എല്ലാ റോഡുകളും വിവാദത്തിൽ”? ആയിരിക്കുമല്ലേ?

വളരെ പണ്ടുമുതൽ ഒരു മനുഷ്യന്റെ ആവശ്യഘടകങ്ങളായി കണക്കാക്കിയിരുന്ന പ്രധാനപ്പെട്ട ആവശ്യങ്ങളായിരുന്നു ഭക്ഷണം, വസ്ത്രം, പാർപ്പിടം. അതിനെ പിൻതുടർന്ന്‌ ആരോഗ്യവും വിദ്യഭ്യാസവും ആവശ്യഘടമായി ആധുനിക സമൂഹം കണക്കാക്കി. പഞ്ചേന്ദ്രിയങ്ങൾ പോലെ ഈ ഘടകങ്ങളും ഒരു വ്യക്തിയുടെയും അതിലുടെ ഒരു സമൂഹത്തിന്റേയും വളർച്ചയുടെ അളവുകോലായി നാം കാണക്കാക്കുന്നു. ഇവിടെയാണ്‌ കേരളം യുറോപ്പുമായി താരതമ്യം ചെയ്യപ്പെടുന്നത്‌. ഇന്ത്യയിൽ തലയെടുപ്പോടെ ഉയർന്നുനിൽക്കുന്നത്‌, ഇതാണ്‌ കേരള മോഡൽ പക്ഷെ അവിടെ തീർന്നു കേരള മോഡൽ. ഇതിനപ്പുറത്ത്‌ കേരളം വളരെ പിന്നിലാണ്‌, ആ സത്യം നാം മറച്ചുവെയ്ക്കുന്നു, അല്ലെങ്ങിൽ വിവാദത്തിൽ എല്ലാം മുക്കികളയുന്നു.

കാലം മാറി, കോലം മാറണം എന്നതുകൊണ്ടല്ല, കോലം മാറിയേ തീരു, നാളെയുടെ ആവശ്യങ്ങളെ അഭിമുഖികരിച്ചേ മതിയാകു. ഇന്നിന്റെ ആവശ്യങ്ങൾ പോലും നാം തമസ്കരിക്കുന്നു! ഒരു വ്യക്തിയുടെ അല്ലെങ്ങിൽ സമൂഹത്തിന്റെ പുരോഗതിയുടെ ജീവവായു, മേല്പറഞ്ഞ പഞ്ചേന്ദ്രിയങ്ങളെ മാറ്റി നിറുത്തിയാൽ, ഇന്നിന്റെ ഇന്ദ്രീയമായി പരിഗണിക്കേണ്ടത്‌ ഗതാഗതസംവിധാനത്തെയാണ്‌. ഗതാഗതസൗകര്യത്തിന്റെ കാര്യത്തിൽ ദൈവത്തിന്റെ സ്വന്തം നാട്‌ എവിടെ നിൽക്കുന്നു, എന്തിന്‌ എവിടെ നിൽക്കണമെന്ന്‌ പോലും ഒരു തിരുമാനമായിട്ടില്ല. ദീർഘവീക്ഷണം കവിഞ്ഞൊഴുകുകയാണ്‌ മലയാളനാട്ടിൽ!

ദേശീയപാതക്കെതിരെ സമരം ചെയ്യുകയും സർവകഷിയോഗം വിളിച്ച്‌ 60 മീറ്റർ വീതിയുള്ള റോഡ്‌ 45 മീറ്ററിൽ നിന്നുമിറങ്ങി 30 മീറ്ററിൽ ചുരുക്കിക്കെട്ടുന്നു. ജനപക്ഷത്ത്‌ നിൽക്കുന്നു എന്ന വ്യാജേന എല്ലാവരും കൂടി ഡൽഹിയിൽ ചുറ്റിയടിച്ച്‌ അപേക്ഷയും കൊടുത്ത്‌ തിരിച്ചിറങ്ങിയിട്ട്‌ അധികസമയമായില്ല. ഇടതുപക്ഷക്കാർക്കും വലതുപക്ഷക്കാർക്കും ഒരുപോലെ മനമാറ്റം. വി.എസ്സിന്‌ മനമാറ്റമുണ്ടാകില്ല, അദ്ധേഹം ഇടതുമല്ല വലതുമല്ല “ജനപക്ഷ” നേതാവല്ലെ? ജനപക്ഷമാകുമ്പോൾ, 15 മീറ്റർ തന്നെ ധാരാളം!

കേരളം പോലെ നീണ്ടുനിവർന്ന്‌ കിടക്കുന്ന ഒരു സംസ്ഥാനത്തിന്‌ ഏറ്റവും അനുയോജ്യമായത്‌ തിരുവനന്തപുരം മുതൽ കാസ്സർഗോഡ്‌ വരെ 60 മീറ്റർ വീതിയിൽ ഒരു നട്ടെല്ലും പിന്നെ ഈ നട്ടെല്ലിനെ ബദ്ധിപ്പിക്കുന്ന കുറെ വാരിയെല്ലുകളുമാണ്‌. അതൊക്കെ മലയാളിക്ക്‌ സ്വപ്നപദ്ധതികളായി അവശേഷിക്കുമ്പോൾ ദേശീയ പാതയെങ്ങിലും 60 മീറ്ററിലോ 45 മീറ്ററിലോ വീതിയിൽ വികസ്സിപ്പിക്കാൻ നമ്മുടെ നാട്ടാരും രാഷ്ട്രീയക്കാരും സഹകരിക്കുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം. നല്ല റോഡുകൾക്ക്‌ ടോൾ നൽകുവാൻ കാക്കരയും തയ്യാർ.

നമ്മുടെയൊക്കെ മനസ്സിൽ നല്ല റോഡുകൾ പണക്കാർക്ക്‌ വേണ്ടിയാണ്‌ പണിയുന്നത്‌, വികസനം കൊണ്ടുവരുന്നത്‌ ഭുമാഫിയക്കുവേണ്ടിയാണ്‌, ഇതുമല്ലെങ്ങിൽ രാഷ്ട്രീയ കണക്കുകൾ തീർക്കുവാൻ വികസനത്തിനെതിരെ സമരം ചെയുക അല്ലെങ്ങിൽ സമരക്കാരെ നേരിടാതെ (അടിച്ചൊതുക്കലല്ല) വികസനം തന്നെ വേണ്ടെന്ന്‌ വെയ്ക്കുക. വാചക കസ്സർത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുക. എത്ര നാൾ നാം ഇങ്ങനെ മുന്നോട്ട് പോകും. മുംബൈയിൽ വീമാനമിറങ്ങി രണ്ട്‌ നാൾ കഴിഞ്ഞ്‌ നാട്ടിൽ കാൽ കുത്തിയിരുന്ന പഴയകാല പ്രവാസികളോട്‌ ചോദിച്ച്‌ നോക്കുക, നെടുമ്പാശ്ശേരി എയർപ്പോർട്ട്‌ ശരിയോ തെറ്റോ? കരുണാകരനിൽ നിന്ന്‌ ശർമ്മ വല്ലതു പഠിച്ചുവോ?

എക്സ്പ്രസ്സ്‌വെയുമായി മുനീർ വന്നപ്പോൾ, മുനീർ കള്ളന്‌ കഞ്ഞിവെച്ചവൻ! എക്സ്പ്രസ്സ് വെയ്ക്കെതിരായി ഉയർന്ന്‌ കേട്ട ഏറ്റവും വലിയ ആരോപണം കേരളത്തെ വെട്ടിമുറിച്ച്‌ പോകുന്ന പാത! ഒരു ടി.വി ചർച്ചയിൽ പി.സി. ജോർജ്‌ വിലപിക്കുന്നത്‌ കേട്ടപ്പോൽ കാക്കരയും ശരിക്കും ഞെട്ടിപോയി. 50 സെന്റ് ഭുമി സ്വന്തമായുള്ള ഒരു വൃദ്ധയുടെ ഭുമിയെ രണ്ടായി പകുത്തുകൊണ്ട്‌ റോഡ്‌ കടന്നുപോയാൽ, ആ വൃദ്ധ പശുവിനെ റോഡിന്‌ അപ്പുറത്തുള്ള പറമ്പിലേക്ക്‌ എങ്ങനെ പുല്ല്‌ തിന്നുവാൻ കൊണ്ടുപോകും? എക്സ്സ്പ്രസ്സ്‌വേ ഗോപിയായി. ഈ വിവാദത്തിൽ നിന്ന്‌ ഇപ്പോൾ വലതുപക്ഷക്കാരനായി കളം മാറിയ പി.സി. ജോർജും കിനാലുരിലെ നാലുവരിപാത, വികസനം കൊണ്ടുവരുമെന്ന്‌ ആണയിടുന്ന കരീമിനും രാഷ്ട്രീയ നിലപാടുകൾക്കപ്പുറത്ത്‌ വികസനനിലപാടുകളുണ്ടോ?

കിനാലുരിനെ മറന്നുകൊണ്ടല്ല, ഏത്‌ വികസനവുംകൊണ്ടുവരുമ്പോൾ കുടിയൊഴിപ്പിക്കുന്നവർക്ക്‌ ന്യായമായ നഷ്ടപരിഹാരവും വരുന്ന പദ്ധതിയുടെ ലാഭവും നല്കണം, എങ്ങിൽ മാത്രമെ കേരളംപോലെയുള്ള ഒരു സംസ്ഥാനത്ത്‌ കുടിയൊഴുപ്പിക്കൽ സാധ്യമാകു. മുഖ്യധാര രാഷ്ട്രീയപാർട്ടികളെ മാത്രം വിശ്വാസത്തിലെടുത്ത്‌ അല്ലെങ്ങിൽ വിലക്കെടുത്ത്‌ കാര്യങ്ങൾ നടപ്പിലാക്കമെന്ന ധാർഷ്ട്യം ഭരണാധികാരികൾ ഉപേക്ഷിക്കണം, അല്ലെങ്ങിൽ കിനാലുരും ദേശീയപാത ഉപരോധവുമായി നാം സമയം നഷ്ടപ്പെടുത്തും, തമിഴ്നാടും പഞ്ചാബും എന്തിന്‌ ബീഹാറും ഒറീസ്സയും മുന്നിലെത്തും... അപ്പൊഴും നാം തപ്പിനോക്കും, ചന്തിയിൽ വല്ല തഴമ്പും... പിന്നേയും നാണമില്ലാതെ വിളിച്ചുപറയും, കേരളമോഡൽ...

ഇതിലെ ആശയം പൂർണ്ണമാകണമെങ്ങിൽ “വികസനവും കുടിയൊഴുപ്പിക്കലും പിന്നെ കിനാലൂരും...” എന്ന പോസ്റ്റും കൂടി വായിക്കുക. ലിങ്ക് താഴെ.

http://georos.blogspot.com/2010/05/blog-post_11.html

വാൽകഷ്ണം.

കോടതി ഉത്തരവ്‌ പ്രകാരം കോഴിക്കോട് കളക്‌ട്രറ്റിൽ ഇന്നലെ ജപ്തി നോട്ടിസ്‌ പതിച്ചിരിക്കുന്നു. 10 വർഷം മുൻപ്‌ IIM-K കോഴിക്കോടിന്‌ വേണ്ടിയെടുത്ത ഭുമിയാണ്‌ കേസ്സിനാധാരം. 7 പേർക്ക്‌ ആകെ 53 ലക്ഷം രൂപ. ഇങ്ങനെയാണ്‌ നമ്മുടെ കുടിയൊഴുപ്പിക്കൽ. ഭരണകൂടം ചങ്ങലയുമായി വരും, ജനങ്ങൾ മാറി നിൽക്കുക, പ്രതിക്ഷേധിക്കുന്നവരെ ചങ്ങലക്കിടും. ഇതും കേരള മോഡലാണ്‌...

41 comments:

ഷൈജൻ കാക്കര said...

ദേശീയപാതക്കെതിരെ സമരം ചെയ്യുകയും സർവകഷിയോഗം വിളിച്ച്‌ 60 മീറ്റർ വീതിയുള്ള റോഡ്‌ 45 മീറ്ററിൽ നിന്നുമിറങ്ങി 30 മീറ്ററിൽ ചുരുക്കിക്കെട്ടുന്നു. ജനപക്ഷത്ത്‌ നിൽക്കുന്നു എന്ന വ്യാജേന എല്ലാവരും കൂടി ഡൽഹിയിൽ ചുറ്റിയടിച്ച്‌ അപേക്ഷയും കൊടുത്ത്‌ തിരിച്ചിറങ്ങിയിട്ട്‌ അധികസമയമായില്ല. ഇടതുപക്ഷക്കാർക്കും വലതുപക്ഷക്കാർക്കും ഒരുപോലെ മനമാറ്റം. വി.എസ്സിന്‌ മനമാറ്റമുണ്ടാകില്ല, അദ്ധേഹം ഇടതുമല്ല വലതുമല്ല “ജനപക്ഷ” നേതാവല്ലെ? ജനപക്ഷമാകുമ്പോൾ, 15 മീറ്റർ തന്നെ ധാരാളം!

Mohamed Salahudheen said...

മറുപക്ഷം

Muralee Mukundan , ബിലാത്തിപട്ടണം said...

വികസിപ്പിച്ച് വികസിപ്പിച്ച് നമ്മൾ ഇപ്പോൾ എവിടെ വരെയെത്തിയെന്ന് ഒന്ന് എത്തിനോക്കുന്നത് കൊള്ളാം...!

നന്നായിത് കാക്കര....
ഇത് വായിച്ചെങ്കിലുമൊരു ബോധവൽക്കരണം വരട്ടെ ...അല്ലേ !

ജഗദീശ്.എസ്സ് said...

BOT റോഡ് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ വെറും സ്ഥലം നഷ്ടപ്പെടുന്നവന്റെ പ്രശ്നങ്ങളല്ല. എന്നാല്‍ അതിനെ സ്ഥലം നഷ്ടപ്പെടുന്നവന്റെ പ്രശ്നമാത്തി വരുത്തി തീര്‍ക്കാന്‍ ശക്തമായ പ്രചരണം നടക്കുന്നുണ്ട്. താരതമ്മ്യേന ലാഘവമായ പുനരധിവാസ പ്രശ്നത്തെ എടുത്തുകാട്ടി ഒരു പൊതു പ്രശ്നത്തെ കേവലം ചിലരുടെ വ്യക്തിപരമായ പ്രശ്നമാക്കുന്നു.

പ്രധാന പ്രശ്നം,

1. സര്‍ക്കാര്‍ ദല്ലാളിനേ പോലെ പ്രവര്‍ത്തിച്ച് ജനങ്ങളുടെ സ്ഥലം സ്വകാര്യ മുതലാളിക്ക് നല്‍കുന്നു
2. ചുങ്കം പിരിച്ച് ജനങ്ങളുടെ യാത്രാ സ്വാതന്ത്രത്തെ തടയുന്നു
3. പരിസ്ഥിതിക്ക് റോഡും യാത്രയും ഉണ്ടാക്കുന്ന ആഘാതം.

കേരളത്തില്‍ എത്രയാളുകള്‍ 50 കിലോമീറ്റര്‍ ഇടവിട്ട് ചുങ്കം നല്‍കി യാത്ര ചെയ്യാന്‍ തയ്യാറാണ്?

ഈ സ്വകാര്യ ചുങ്ക പാതയിലൂടെ കടത്തിക്കൊണ്ടു വരുന്നത്നാല്‍ വില കൂടുന്ന സാധനങ്ങള്‍ വാങ്ങാന്‍ എത്രയാളുകള്‍ക്ക് സമ്മതമാണ്?

Anil cheleri kumaran said...

രാഷ്ട്രീയക്കാരുടെ വോട്ട് മോഹം എന്നവസാനിക്കുമോ അത് വരെ ഇങ്ങനെയൊക്കെ കാണാം.

ഷൈജൻ കാക്കര said...

സലാഹ്‌... മറുപക്ഷത്തിനും നന്ദി...

ബിലാത്തിപട്ടണം... 60 മിറ്റർ റോഡിനെ 45 മീറ്ററിലുടെ 30 മീറ്ററാക്കുക, തിരിച്ച് 45 മീറ്റർ വേണമെന്ന്‌ ആവശ്യപ്പെടുക. ഇതിന്‌ പത്ത്‌ ദിവസംപോലും എടുത്തില്ല എന്നത്‌ തന്നെ “ബോധമില്ല” എന്നതിന്റെ തെളിവല്ലേ?

ജഗദീശ്... B.O.T റോഡായാലും അല്ലെങ്ങിലും കേരളത്തിൽ പ്രതിക്ഷേധം പതിവുള്ളതാണ്‌. B.O.T ക്കെതിരെ ഇവിടെ സമരങ്ങളുണ്ടായിട്ടുണ്ട് പക്ഷെ ഇപ്പോൾ വിഷയം കത്തിപടരുന്നത്‌ കുടിയൊഴുപ്പിക്കലിലാണ്‌. ഇവിടെ സർക്കാർ ദല്ലാളിനെപോലെ പ്രവർത്തിക്കാതെ ജനകീയ സർക്കാരായിട്ട്‌ തന്നെ പ്രവർത്തിക്കണം. "ചുങ്കം പിരിച്ച് ജനങ്ങളുടെ യാത്രാസ്വാതന്ത്ര്യം തടയുന്നു", ഇതൊക്കെ പഴകിയ മുദ്രാവാക്യങ്ങളായി തുടരട്ടെ! റോഡ്‌ പണിയാതെ “തടയുന്ന” യാത്രസ്വതന്ത്ര്യത്തെകുറിച്ച്‌ ആർക്കും ആവലാതിയില്ല! ചുങ്കപാതയിലുടെ ചരക്കുകൾ കൊണ്ടുവന്നാൽ വില കൂടുമെന്ന്‌ എങ്ങനെ കണക്ക്‌ക്കൂട്ടി. സത്യത്തിൽ വിലകുറയുകയാണ്‌ സംഭവിക്കുക. എത്ര പാലങ്ങൾക്ക്‌ നാം ചുങ്കം നല്കി യാത്രചെയൂന്നു, അതുപോലെ റോഡിനും നാം ചുങ്കം നൽകും, ലാഭകരമായിരിക്കണം, സമയലാഭം, സമ്പത്തിക ലാഭം, സുഖപ്രഥം അങ്ങനെ പലതും.

സർക്കാരിന്റെ കയ്യിൽ പൈസയുണ്ടെങ്ങിൽ കാക്കരയ്ക്കുമിഷ്ടം ചുങ്കം കൊടുക്കാത്ത റോഡുകൾ തന്നെ, പക്ഷെ റോഡിനാണ്‌ പ്രഥമ പരിഗണന.

കുമാരൻ... തിരഞ്ഞെടുപ്പിനപ്പുറത്തേക്ക്‌ ജനങ്ങളെ നയിക്കുവാൻ പ്രാപ്തിയുള്ള നേതാക്കൾ നമ്മുക്കില്ലാതെ പോയി...

Minesh Ramanunni said...

താങ്കള്‍ ഉയര്‍ത്തിയ ചിന്തകള്‍ വളരെ പ്രസക്തമാണ്.
നിര്ഭാഗ്യവസാല്‍ മലയാളി എന്ന ദോഷൈക ദൃക്ക് ഒന്നും അര്‍ഹിക്കുന്നില്ല. അവനു തമിഴ്നാട്ടിലെ രോടിനെക്കുരിച്ചു വീമ്പിളക്കം . ഗള്‍ഫില്‍ ആറു വരി റോഡില്‍ സിക്സ് വീലര്‍ ഓടിച്ച കഥ പറയാം. തന്റെ മുറ്റത്ത്‌ ഒരു ഓട്ടോറിക്ഷക്കപുരം മറൊരു വാഹനവും എത്തേണ്ട എന്ന് നമുക്ക് നിശ്ചയിക്കാം.
ഒരു ടെലെവിഷന്‍ ടോക് ഷോയില്‍ ആറു മണിക്കൂര്‍ വേണമെങ്കില്‍ നമുക്ക് വാഗ്വാദം നടത്താം. കേരളം അവഗണിക്കപ്പെട്ടു എന്ന് ഡല്‍ഹിയില്‍ പോയി മുറവിളി കൂട്ടാം. മുണ്ടുടുക്കുന്നവന്റെ അല്‍പ്പത്തരം എന്ന് ഗോസയിക്ക് ചിരിക്കാന്‍ മറൊരു അവസരം.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നാം നഷ്ടപ്പെടുത്തിയ അവസരങ്ങള്‍ പലതാണ് എന്ന ബോധം ഞെട്ടിപ്പിക്കുന്നതാണ്. സ്മാര്‍ട്ട്‌ സിറ്റി, വിഴിഞ്ഞം, നോകിയ അടകം പല കമ്പനികളുടെയും നിര്‍മ്മാണ പ്ലാന്റുകള്‍ . നാളെ ഇവിടുത്തെ തൊഴില്‍ രഹിതര്‍ തീവണ്ടികള്‍ മറിച്ചിടാന്‍ തുടങ്ങിയാല്‍ അട്ഭുതപ്പെറെണ്ട .
എന്ത് ചെയ്യാം? രാഷ്ട്രീയം രാഷ്ട്ര നിമ്മനതിനപ്പുരം വ്യക്തി താല്‍പര്യങ്ങളില്‍ ശ്രദ്ധ കീന്ദ്രീകരിക്കപ്പെടുന്മ്പോള്‍ അത് അനുവദിച്ചു കൊടുക്കുന്ന അത്തരം നപുന്മ്സകങ്ങള്‍ക്ക് കൂലിക്ക് ജാഥ വിളിക്കുന്ന ഒരു ജനതക്ക് അത് തന്നെ വേണം . പണിയെടുക്കാന്‍ അറിയാത്ത, എന്തിനെയും വിവാദവല്‍ക്കരിക്കുന്ന ഈ ജനതക്ക്അര്‍ഹിക്കുന്ന ഒരു വിധിയാണ് ഒരിക്കലും നടക്കാന്‍ പോകാത്ത വികസനം.
.

sm sadique said...

കേരളം പോലെ നീണ്ടുനിവർന്ന്‌ കിടക്കുന്ന ഒരു സംസ്ഥാനത്തിന്‌ ഏറ്റവും അനുയോജ്യമായത്‌ തിരുവനന്തപുരം മുതൽ കാസ്സർഗോഡ്‌ വരെ 60 മീറ്റർ വീതിയിൽ ഒരു നട്ടെല്ലും പിന്നെ ഈ നട്ടെല്ലിനെ ബദ്ധിപ്പിക്കുന്ന കുറെ വാരിയെല്ലുകളുമാണ്‌. അതൊക്കെ മലയാളിക്ക്‌ സ്വപ്നപദ്ധതികളായി അവശേഷിക്കുമ്പോൾ ദേശീയ പാതയെങ്ങിലും 60 മീറ്ററിലോ 45 മീറ്ററിലോ വീതിയിൽ വികസ്സിപ്പിക്കാൻ നമ്മുടെ നാട്ടാരും രാഷ്ട്രീയക്കാരും സഹകരിക്കുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം. നല്ല റോഡുകൾക്ക്‌ ടോൾ നൽകുവാൻ കാക്കരയും തയ്യാർ.
ഞാൻ കാക്കരെയോട് നൂറ് ശതമാനം യേജിക്കുന്നു. എന്റെ വീടും
ഹൈവെ സൈടാണു . റോഡിനു പോകാൻ പാകത്തിൽ നാലു മുറി
കടകളുമുണ്ട്.

Sidheek Thozhiyoor said...

രാഷ്ട്രീയക്കാര്‍ നന്നാവില്ല എന്നതുകൊണ്ടുതന്നെ ..അതൊക്കെ അങ്ങിനെ നീണ്ടു നീണ്ടു പോകുമെന്‍റെ..ഭായ്...

ജഗദീശ്.എസ്സ് said...

50 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ലോറിക്ക് 225/- രൂപയാണ് ടോള്‍. ദീര്‍ഘ ദൂര ലോറി 500 കിലോമീറ്റര്‍ യാത്ര ചെയ്യുന്നെന്നു കരുതിയാല്‍ 10 സ്ഥലത്തെങ്കിലും ടോള്‍ കൊടുക്കണം. അതുപോലെ തിരിച്ച് പോകുമ്പോളും ടോള്‍ കൊടുക്കണം. അതായത് 4500 രൂപാ. 4500 രൂപാ ലാഭമുണ്ടാകണമെങ്കില്‍ എന്തൊക്കെ മാന്ത്രിക വിദ്യകളാണ് ടോള്‍ റോഡില്‍ സംഭവിക്കേണ്ടത്? 30 മീറ്ററിലെ നാലുവരി പാതയില്‍ (ഉദാ:ചേര്‍ത്തല-അരൂര്‍ റോഡ്) സൗജന്യ യാത്ര ചെയ്താല്‍ 4500 രൂപായില്‍ അധികം നഷ്ടമുണ്ടാകുമെന്നുള്ള കണക്ക് എങ്ങനെയുണ്ടായി?
225/- രൂപ ടോള്‍ മുതലാളി ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള ടോള്‍ ആണ്. ഭാവിയില്‍ അത് എത്ര കൂട്ടണം എന്നൊക്കെ അയാളുടെ തീരുമാനമാണ്. കോടതിക്കുപോലും ഇടപെടാന്‍ പറ്റില്ല. അങ്ങനാണ് നിയമം ഉണ്ടാക്കിയിരിക്കുന്നത്. (ഗാമണ്‍ ഇന്‍ഡ്യയുടെ കൊച്ചിയിലെ പാലത്തിലെ ടോളിനെതിരെ ജനങ്ങള്‍ കേസിനുപോകുകയും അവസാനം കമ്പനിക്ക് ടോള്‍ പിരിവ് 20 കൊല്ലം കൂടി കൂട്ടി കൊടുത്തതോര്‍ക്കുക.)

തടസങ്ങളില്ലാത്ത ബോംബേ-പൂനേ എക്സ്പ്രസ് ഹൈവേ ഉണ്ടായിട്ടുകൂടി ലോറികള്‍ ടോള്‍ നല്‍കാതെ NH-4 ലുടെയാണ് യാത്ര ചെയ്യാന്‍ തയ്യാറായത്. ടോള്‍ റോഡ് ലാഭകരമെങ്കില്‍ അവര്‍ എക്സ്പ്രസ് ഹൈവേയിലൂടെ അല്ലേ യാത്ര ചെയ്യേണ്ടത്? NH-4 ലെ സൗജന്യയാത്രകാരണം തങ്ങളുടെ ലാഭത്തിന് വലിയ ഇടിവുണ്ടാകുന്നു എന്ന് കണ്ട മുതലാളി, കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുകയും NH-4 ഉം ടോള്‍ റോഡാക്കി മാറ്റിക്കുകയുമാണുണ്ടായത്. അന്യ സംസ്ഥനങ്ങളിലേയും രാജ്യങ്ങളിലേയും റോഡുകണ്ട് അന്തംവിട്ടുനില്‍ക്കുമ്പോള്‍ ഇത്തരം കാഴ്ച്ചകളും കാണുക.

ഓരോ വാഹനത്തിനും അവ വാങ്ങുമ്പോള്‍ നാം 10%റോഡ് നികുതി നല്‍കുന്നുണ്ട്. BOT ടോള്‍ റോഡ് വന്നാല്‍ സര്‍ക്കാര്‍ ഈ പണം തിരിച്ച് വാഹന ഉടമകള്‍ക്ക് നല്‍കുമോ?

സര്‍ക്കാരിന്റെ കൈയ്യില്‍ കാശില്ലെന്ന് ആരു പറഞ്ഞു. BOT റോഡിന്റെ 40% തുക സര്‍ക്കാരാണ് നല്‍കുന്നത്. വിലകൂട്ടിയിട്ട് പിന്നീട് 10% ഡിസ്കൗണ്ടിന് സാധനങ്ങള്‍ വില്‍ക്കുന്ന മുതലാളിമാരേ നമുക്കറിയാം. BOT മുതലാളിയും അതു തന്നെയാണ് ചെയ്യുന്നത്. PWD റോഡ് നിര്‍മ്മിക്കുന്നത് 6 കോടി/km എന്ന നിരക്കിലാണ്. BOT അതിന് നിശ്ചയിച്ചിരിക്കുന്ന നിരക്ക് 17.6 കോടി/km. അതായത് സര്‍ക്കാര്‍ ഗ്രാന്റുകൊണ്ട് തന്നെ പണിതാല്‍ ഒരോ കിലോമീറ്ററിനും ഒരു കോടി രൂപാ ലാഭം കിട്ടും. (17.6x40/100=7.04). (സര്‍‌വ്വീസ് റോഡ് വേണ്ടെന്ന് വെച്ച് റോഡുമുതലാളി ചിലവ് ഇപ്പോള്‍ 12 കോടിയായി കുറച്ചിട്ടുണ്ട്)

റോഡ് വേണ്ടെന്ന് ആരും പറയുന്നില്ല. യഥാര്‍ത്ഥത്തില്‍ നാലുവരി പാതക്ക് വേണ്ടി ഇതേ ജനങ്ങള്‍ സ്ഥലം വിട്ടു കൊടുത്തിട്ട് 30 വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്തേ ഇതുവരെ റോഡ് പണിയണമെന്ന് തോന്നിയില്ല. എന്തേ ഇപ്പോള്‍ റോഡുപണിയാന്‍ ഇത്ര ഉത്സാഹം. BOT റോഡ് ആരു പണിഞ്ഞാലും നാലുവരി പാത 20 മീറ്ററിലാണ് പണിയുക. എങ്കില്‍ പിന്നെ തര്‍ക്കിച്ച് സമയം കളയാതെ സര്‍ക്കാരിന് ഇതങ്ങ് പണിഞ്ഞുകൂടെ? റോഡ് എന്നാല്‍ അമേരിക്കന്‍ ആണവനിലയമോ ചന്ദ്രനിലേക്കുള്ള യാത്രയോ എന്നോ കരുതിയാല്‍ മതി!

ഷൈജൻ കാക്കര said...

മിനേഷ്... വിശദമായ അഭിപ്രായത്തിന്‌ നന്ദി.

സാദിഖ്... നേരിട്ട് ബാധിക്കുമെന്നറിഞ്ഞിട്ടും വികസനത്തിന്‌ വേണ്ടി നിലകൊള്ളുന്നതിൽ സന്തോഷം.

സിദ്ദിക്ക്‌... ജനങ്ങലുടെ മനോഭാവം മാറിയാൽ, രാഷ്ട്രീയക്കാരും മാറി ചിന്തിക്കും.

ഷൈജൻ കാക്കര said...

ജഗദീഷ്... താങ്ങളുടെ കമന്റ് പ്രധാനമായും വിശദികരിക്കുന്നത്‌ ടോളും അതിലെ ചതികുഴികളുമാണ്‌. കേരളത്തിലെ ഇപ്പോഴത്തെ ചർച്ച ടോളിനെതിരെയല്ല, മറിച്ച്‌ വീതിയും കുടിയൊഴുപ്പിക്കലുമാണ്‌. അതിനെ പ്രായോഗികമായി നേരിടാതെ തിരഞ്ഞെടുപ്പ്‌ രാഷ്ട്രീയം കളിക്കുന്നതാണ്‌ കുടുതൽ അപകടം.

റോഡ് പണിയുടെ ചിലവ്‌ എത്ര? എത്ര വർഷം ടോൾ പിരിക്കണം? ടോൾ തുക വർദ്ധിപ്പിക്കുന്നതിന്റെ മാനദണ്ഡം? ഇങ്ങനെയൊന്നും തന്നെ നമ്മുടെ നേതാക്കൾ ചർച്ച ചെയ്യുന്നില്ല. സർവകഷിയോഗം വിളിച്ച്‌ ഡൽഹിക്ക്‌ പറന്നത്‌ വീതിയിൽ പിടിച്ചാണ്‌.

മംഗലാപുരം-ഉടുപ്പി റോഡിന്റെ കരാർ (2008) ശ്രദ്ധിക്കുക.

എല്ലാവർഷവും ഇന്നത്തെ തുകയുടെ 3% ടോൾ വർദ്ധിപ്പിക്കും. റോഡ്‌ മുതലാളിക്ക്‌ തോന്നിയപോലെയല്ല.

ലോറി - Rs. 2.2/km base rate - 50 കിലൊമീറ്ററിന്‌ ഏകദേശം 110 രൂപ. കേരളത്തിൽ 225 രൂപയാണെങ്ങിൽ അത്‌ ചർച്ച ചെയ്യേണ്ടതാണ്‌.

ലോക്കൽ ഉപയോക്തക്കൾക്ക്‌ Rs. 150 ന്‌ ഒരു മാസത്തേക്കുള്ള പാസ്സുകൾ നൽകും

തിരിച്ചും യാത്രചെയ്യുന്നവർക്ക്‌ തിരിച്ചുള്ള യാത്രക്ക്‌
50% നൽകിയാൽ മതി.

സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക്‌ കിഴിവും നൽകും.

ഒരു കാറിന്‌ 65 പൈസ എന്ന നിരക്കിൽ 50 കി.മി യാത്ര ചെയ്‌ത് തിരിച്ച് വരുവാൻ നികുതിയടക്കം ഏറിയാൽ 100 രൂപ. എന്നാലും ടോൾ യാത്ര തന്നെ ലാഭകരം.

ജഗദീശ്.എസ്സ് said...

ടോളും അതിലെ ചതികുഴികളുമാണ്‌ പ്രധാന പ്രശ്നം. എന്നാല്‍ ആ പ്രശ്നം ഇവിടെ ആരും ചര്‍ച്ച ചെയ്യാത്തത് ബോധപൂര്‍‌വ്വമാണ്.

താരതമ്മ്യേന ചെറിയ പ്രശ്നമായ കുടിയൊഴുപ്പിക്കല്‍ പരിഹരിക്കാന്‍ ഡസന്‍ കണക്കിന് മാര്‍ഗ്ഗങ്ങളുണ്ട്. കൂടുതല്‍ പണം കുടിയൊഴുപ്പിക്കപ്പെട്ടവര്‍ക്ക് നല്‍കാം, അവര്‍ക്ക് നികുതി ഇളവ് നല്‍കാം, തൊഴില്‍ നല്‍കാം, BOT റോഡിന്റെ ഓഹരി നല്‍കാം വേണമെങ്കില്‍ സംവരണം നല്‍കാം. (ചില ഉദാഹരണങ്ങള്‍ പറഞ്ഞന്നേയുള്ളു.) സര്‍ക്കാരായിരിക്കും (നികുതി ദായകര്‍) പുനരധിവാസവും നഷ്ടപരിഹാരവും ചെയ്യുക, റോഡ് ഉടസ്ഥനാവുന്ന റോഡുമുതലാളിയല്ല. അവസാനം ഇടനിലക്കാരായ രാഷ്ട്രീയക്കാര്‍ ഇടപെട്ട് ഒരു പരിഹാരമുണ്ടാക്കും. മുതലാളിക്കും മാധ്യമക്കാര്‍ക്കും അതുകൊണ്ട് നഷ്ടമുണ്ടാകില്ല. അതായത് ഇതൊരു പരിഹാരമുള്ള പ്രശ്നമാണ്.

എന്നാല്‍ അത് ഉയര്‍ത്തികാട്ടിയാല്‍ രണ്ട് ഗുണങ്ങളുണ്ട്.
൧) കേരളത്തിലെ ജനങ്ങളെ രണ്ട് തട്ടിലാക്കാം. റോഡിന് വേണ്ടി സ്ഥലം നഷ്ടപ്പെടുന്നവരെന്നും റോഡിന്റെ ഗുണം അനുഭവിക്കുന്നവരെന്നും. മൂന്നര കോടി ജനങ്ങളില്‍ ഭൂമി നഷ്ടപ്പെടുന്നവരേക്കാള്‍ കൂടുതല്‍ റോഡ് ഉപയോഗിക്കവരാണല്ലോ. അതുകൊണ്ട് ഭൂരിപക്ഷത്തിന്റെ ഗുണത്തിന് വേണ്ടി "വഴി മാറിപോടാ മുണ്ടക്കല്‍ ശേഖരാ" എന്ന ചിന്താഗതി തന്നെയായിരിക്കും കൂടുതല്‍ അംഗീകാരം കിട്ടുകയും വിജയിക്കുകയും ചെയ്യുക. (നര്‍മ്മദാ പദ്ധതിയുമായി ബന്ധപ്പെട്ട കോടതി വിധിയും ഓര്‍ക്കുക)
൨) പരിഹാരമില്ലത്ത ചതിക്കുഴികളെ മറച്ച് വെക്കാം. (യഥാര്‍ത്ഥത്തില്‍ BOT റോഡ് തന്നെയാണ് ചതിക്കുഴി). ചര്‍ച്ചകള്‍ കുടിയൊഴുപ്പിക്കലില്‍ തളച്ചിട്ടാല്‍ ആരും റോഡിന്റെ മറ്റ് പ്രശ്നങ്ങള്‍ ശ്രദ്ധിക്കില്ലോ. അതാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.

BOT റോഡ് ദേശീയ പാതയേ അല്ല. അത് സ്വകാര്യ മുതലാളി പണിയുന്ന സ്വകാര്യ പാതയാണ്. BOT സ്വകാര്യ പാത എന്ന് തന്നെയാണ് അതിനെ വിളിക്കേണ്ടത്.

അതുകൊണ്ട് ചര്‍ച്ചയേ BOT റോഡിന്റെ നിയമങ്ങളുമായി ബന്ധപ്പെടുത്തണം. അതാണ് ആദ്യം ചര്‍ച്ച ചെയ്യേണ്ടത്. അപ്പോഴും കേരളത്തിലെ ജനങ്ങള്‍ രണ്ട് തട്ടിലാകും. റോഡ് ഉപയോഗിക്കുന്നവരും സ്ഥലം നഷ്ടപ്പെടുന്നവരും ഒന്നിച്ച് ചേരുന്ന ബഹുഭൂരി പക്ഷവും മുതലാളിയും അയാളുടെ എച്ചില്‍ തിന്നുന്ന രാഷ്ട്രീയ, മാധ്യമ ചെരുപ്പ് നക്കികളും, കേരളത്തിലെ സമ്പന്നരും ചേര്‍ന്ന ദുര്‍ബല പക്ഷവും. അത്തരത്തിലുള്ള ഒരു ചേരിതിരുവ് ഉണ്ടാകാതിരിക്കാനാണ് ഈ കുടിയൊഴുപ്പിക്കല്‍ ചര്‍ച്ചകള്‍ എന്ന് തിരിച്ചറിയുക.

Anonymous said...

വായിച്ചു ... വികസനം ... വികസിക്കുന്നതെന്ത് ????????? പാവപ്പെട്ടവനെന്തിനു വികസനം.. അവന് അന്തിയുറങ്ങാനുള്ള കുടിൽ നഷ്ട്ടപ്പെട്ടുള്ള വികസനം ആർക്കു വേണ്ടി.. ആശംസകൾ

ഷൈജൻ കാക്കര said...

ജഗദീശ്‌.. നമ്മുടെ തൊട്ടുമുന്നിലുള്ള കിനാലൂർ സംഭവം ഒന്ന്‌ ഓർത്തുനോക്കു, അവിടെ ടോൾ ഒരു പ്രശ്നമല്ല പക്ഷെ കുടിയൊഴുപ്പിക്കൽ ഒരു പ്രശ്നമായി വളർന്നു. മൂലമ്പളിയിലും ടോളല്ല വില്ലൻ...

കുടിയൊഴുപ്പിക്കൽ എങ്ങനെ പരിഹരിക്കാമെന്നതിനുള്ള ഉദാഹരണങ്ങൾ താങ്ങൾ നിരത്തി, ഞാനും ചില നിർദേശങ്ങൾ കിനാലൂർ വിഷയത്തിൽ ചൂണ്ടികാണിച്ചിരുന്നു. മാതൃകയാക്കാവുന്ന ഒരു കുടിയൊഴുപ്പിക്കൽ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ടോ? “വഴിമാറി പോടാ മുണ്ടക്കൽ ശേഖരാ” എന്ന ശൈലിയിൽ ആട്ടിയോടിക്കുകയാണ്‌. “കിട്ടിയതുംകൊണ്ട്‌ പോടാ” എന്ന പഴയ ജന്മി ശൈലിയിൽ. എന്റെ പോസ്റ്റിൽ ചൂണ്ടികാണിച്ചപോലെ കോടതി ഇടപ്പെട്ട്‌ നഷ്ടപരിഹാരം വിധിച്ചിട്ടും അത്‌ കൊടുക്കാത്തതിനാൽ കോഴിക്കോട്‌ കളക്റ്ററേറ്റിൽ ജപ്തി നോട്ടീസ്‌ പതിക്കുന്ന അവസ്ഥയിൽ വരെ എത്തുന്നു!

ടോളും അതിലെ ചതികുഴികളും പ്രധാനമായി ചർച്ച ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്‌ ആശയപരമായിരുന്നു. അതിന്റെ മുന്നിൽ ഇടതുപാർട്ടികളായിരുന്നുവെങ്ങിലും പാർട്ടിഭേദ്യമെന്നെ പിൻതുണക്കാരുമുണ്ടായിരുന്നു. ഇന്ന്‌ ടോൾ വിരുദ്ധ ആശയത്തെ ഒരു പരിധിവരെ തള്ളികളഞ്ഞിരിക്കുന്നു. സർക്കാർ പണം മുടക്കി പണിയുന്ന ചെറിയ പാലങ്ങൾക്കുവരെ ടോൾ പിരിക്കുന്നു. ടോളിന്റെ മറ്റൊരുപേരാണ്‌ എയർപ്പോർട്ടിലെ യൂസ്സേർസ്സ്‌ ഫീ. അങ്ങനെ എന്തെല്ലാം... ടോളിലെ ചതികുഴികൾക്കെതിരെ സർക്കാർ ജാഗരൂകയായിരിക്കണം. കരാറിന്റെ ഡ്രാഫ്റ്റ്‌ തയ്യാറാക്കുന്ന സമയം മുതൽ...

B.O.T യല്ലെങ്ങിലും ടോൾ പിരിക്കണം.

ഉമ്മുഅമ്മാർ... വികസനത്തിന്റെ ഗുണം പാവപ്പെട്ടവനും ലഭിക്കുന്നുണ്ട്. അത്‌ കണ്ടില്ലായെന്ന്‌ നടിക്കരുത്‌. അന്തിയുറങ്ങാനുള്ള കുടിൽ നഷ്ടപ്പെടുന്നവർക്ക്‌ നൽകുന്ന നഷ്ടപരിഹാരം ലാഭകരമായിരിക്കണം.

ഷൈജൻ കാക്കര said...

ജഗദീശ്‌... മംഗളം വാർത്തയും കാണുക.

http://mangalam.com/index.php?page=detail&nid=307513&lang=malayalam

ടോള്‍ പ്ലാസയ്‌ക്ക് ഇടയിലുള്ള റോഡ്‌ ഉപയോഗിക്കാനും സര്‍വീസ്‌ റോഡുകളിലൂടെ സഞ്ചരിക്കാനും ടോള്‍ ആവശ്യമില്ല. ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ ടോള്‍ നല്‍കേണ്ടതില്ല

ഒരു കിലോമീറ്ററിനു കാറിന്‌ 60 പൈസയും ബസിനും ട്രക്കിനും 2.20 രൂപയും ഭാരവണ്ടികള്‍ക്കു 3.45 രൂപയുമാണു ടോള്‍ നിരക്കുകള്‍.

ദേശീയപാത 15- 20 വര്‍ഷമാണു ബി.ഒ.ടി. വ്യവസ്‌ഥയില്‍ നല്‍കുന്നത്‌. അതില്‍ രണ്ടരവര്‍ഷം പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാകും. പിന്നീടുള്ള വര്‍ഷങ്ങളാണു ടോള്‍ പിരിക്കുന്നത്‌.

Unknown said...

പോസ്‌റ്റ് വായിക്കാന്‍ വൈകി. :)
കക്കരേ,
ജഗദീശ് പറഞ്ഞത് ഇങ്ങിനെയൊക്കെയാണ്‌.

1. ബി.ഒ.ടി ആയാലും സര്‍ക്കാര്‍ ആയാലും 20-25 മീറ്ററിലാണ്‌ നാലുവരിപ്പാത പണിയാന്‍ പോകുന്നത്. നല്ല നിലവാരത്തില്‍ എങ്ങിനെ 22 മീറ്ററില്‍ റോഡ് പണിയാമെന്ന് ഇവിടെ കാണാം. നാലുവരിപ്പാതയ്ക്ക് വേണ്ടി ഇപ്പോള്‍ തന്നെ ജനങ്ങള്‍ 30 മീറ്റര്‍ വീതിയില്‍ പലയിടത്തും സ്ഥലം സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്. പിന്നെന്തിനാണ്‌ 45 മീറ്റര്‍? ഇവിടെ പറയുന്ന സര്‍‌വീസ് റോഡുകള്‍ എന്നത് വാഹനങ്ങളെ ടോള്‍ പ്ലാസകളിലേക്ക് നയിക്കുന്നതിനുള്ള റോഡുകളാണ്‌. ഈ സര്‍‌വീസ് റോഡുകള്‍ അവസാനിക്കുന്നത് 50 കി.മി ഇടവിട്ടുള്ള ഓരോ ടോള്‍ പ്ലാസയിലേക്കുമാണ്‌.

2. റോഡ് പണിയാനുള്ള പണം - ബി.ഒ.ടി കമ്പനിക്ക് 40% തുക സര്‍കാര്‍ ഗ്രാന്റായി നല്‍കുന്നു. 45 മീറ്റര്‍ ഏറ്റെടുക്കുമ്പോള്‍ അവിടെ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസത്തിനുള്ള വന്‍‌തുക സര്‍ക്കാരാണ്‌ കാണേണ്ടതു. ഈ രണ്ടു തുകയുമുണ്ടെങ്കില്‍ സര്‍ക്കാരിനു തന്നെ 30 മീറ്ററില്‍ റോഡ് നിര്‍മിച്ചു കൂടെ?

ഈ വസ്‌തുതകളില്‍ വല്ല അപാകതയുമുണ്ടോ? യഥാര്‍ഥത്തില്‍ ഇവിടെ വികസനം മുടക്കുന്നത് ജനങ്ങളല്ല, മുതലാളിമാര്‍ക്ക് ഓശാന പാടുന്ന അധികാരികള്‍ തന്നെയാണ്‌.

ഷൈജൻ കാക്കര said...

ഡ്രിസിൽ... ജഗദീശിന്റെ മൂന്ന്‌ കമന്റുകൾ ഒന്നുകുടി വായിച്ചുനോക്കുക. ചിലവേറിയ B.O.T യും അതിലെ കളികളുമാണ്‌ ഒരു വിഷയം. അടുത്തത്‌ കുടിയൊഴുപ്പിക്കൽ ചെറിയ വിഷയമാണ്‌ B.O.T വിഷയം ഉയർന്ന്‌ വരാതിരിക്കാനായി പരിഹാരമുള്ള കുടിയൊഴുപ്പിക്കൽ പ്രശനം കാണിച്ച്‌ ജനങ്ങളെ രണ്ടു തട്ടിലാക്കി ന്യുനപക്ഷമായ കുടിയൊഴുപ്പിക്കലുകാരുടെ മുകളിൽ വിജയം സ്ഥാപിച്ച്‌ B.O.T റോഡ്‌ പണിയുക. കുടിയൊഴുപ്പിക്കലാണ്‌ മുഖ്യപ്രശ്‌നമെന്ന്‌ കാക്കര ചൂണ്ടികാണിക്കുന്നു. കുടിയൊഴുപ്പിക്കൽ കഠിനമായതുകൊണ്ടാണല്ലൊ സോളിഡാരിറ്റിയും വീതി കുറച്ച്‌ നല്ല റോഡ്‌ ആവശ്യപ്പെടുന്നത്‌!

റോഡും അനുബദ്ധ ആവശ്യങ്ങൾക്കുമായി 25 മീറ്റർ വീതി മതിയെന്ന്‌ താങ്ങളും ജഗദീശും സോളിഡാരിറ്റിയും പറയുന്നു. നിങ്ങളാരും ബാക്കിയുള്ള സ്ഥലം എങ്ങനെ റോഡ്‌ മുതലാളി ഉപയോഗിച്ച്‌ സാമ്പത്തിക ലാഭം ഉണ്ടാക്കുമെന്ന്‌ മാത്രം പറയുന്നില്ല. ഭുമി മറിച്ച്‌ വിൽക്കുവാൻ പറ്റുമോ? അങ്ങനെ സാമ്പത്തിക ലാഭമുണ്ടാക്കിയാൽ മാത്രമല്ലേ റോഡിന്റെ പേരിലുള്ള ഭുമികച്ചവടമൊക്കെ വരേണ്ടതുള്ളു!

ഒരു ടോൾ പ്ലാസ കഴിഞ്ഞാൽ ഏകദേശം 30 k.m ഹൈവെയിൽ നിന്ന്‌ അകത്തേക്കും പുറത്തേക്കും മാറി മാറി റോഡുകളുണ്ടായിരിക്കും ബാക്കിയുള്ള 20 k.m ഹൈവേയിൽ നിന്ന്‌ പുറത്തേക്ക്‌ റോഡുണ്ടായിരിക്കില്ല, അപ്പോഴും സർവീസ്‌ റോഡുണ്ടായിരിക്കും ഹൈവേയിലേക്കുള്ള വഴിയായി. ഇതിന്റെ കൂടെ ആഗമന നിർഗമന സ്ഥലങ്ങളിൽ ഒരു നിര റോഡ്‌ പിന്നേയും വേണ്ടി വരും. എന്ന്‌ വെച്ചാൽ നാല്‌ വരിപാതയെന്ന്‌ പറയുമ്പോൾ തന്നെ 6 വരി പൂർണ്ണമായും 8 വരി പാത ഭാഗീകമായും വേണ്ടി വരും.

ഷൈജൻ കാക്കര said...

സർക്കാർ ചിലവിൽ 30 മീറ്ററിൽ നാല്‌ വരി പാതയുണ്ടാകുമെങ്ങിൽ കാക്കരയും സന്തോഷത്തോടെ സ്വീകരിക്കും.

ഒരു സുപ്രഭാതത്തിൽ സർവകക്ഷിയോഗം വിളിച്ച്‌ 30 മീറ്റർ മതിയെന്ന്‌ തീരുമാനിക്കുക പിറ്റേദിവസം 45 മീറ്റർ വേണമെന്ന്‌ അതിലെ പ്രമുഖർ പുലമ്പുക. ഈ തിരഞ്ഞെടുപ്പ്‌ നിലപാടുകളാണ്‌ ഈ പോസ്റ്റിന്റെ മൂലകാരണവും...

ജഗദീശ്.എസ്സ് said...

പ്രിയ കാക്കര.
മംഗളം പത്രത്തിലെ വാര്‍ത്തയേക്കുറിച്ച് വേറൊരു ലേഖനം എഴുതി. ആരാണ് ബീഓടി സ്വകാര്യ പാത പൂര്‍ണമായി ഉപയോഗിക്കുന്നത്?

സര്‍ക്കാരിന് നാം നികുതി കൊടുക്കുന്നത് ജനങ്ങള്‍ക്ക് പൊതുവായി ആവശ്യമുള്ള കാര്യങ്ങള്‍ നടപ്പാക്കാനാണ്. അല്ലാതെ രാഷ്ട്രീയക്കാര്‍ക്കുമ ഉദ്യോഗസ്ഥര്‍ക്കും ശമ്പളം കൊടുക്കാന്‍ മാത്രമല്ല. ഗതഗതം, വൈദ്യുതി, ടെലികമ്മ്യൂണിക്കേഷന്‍, വാര്‍ത്താവിനിമയം, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം തുടങ്ങി പൊതുവായതും അവശ്യമായതുമായ കാര്യങ്ങള്‍ സര്‍ക്കാര്‍ തന്നെ ചെയ്യണം. അത് ചില സ്വകാര്യ മുതലാളിമാര്‍ക്ക് ലാഭമുണ്ടാക്കാനുള്ള കറവപ്പശുക്കളല്ല. കെടുകാര്യസ്ഥതയുണ്ടെങ്കില്‍ അത് വേറെ പ്രശ്മാണ്. അത് പരിഹരിക്കാനുള്ള മാര്‍ഗ്ഗം സ്വകാര്യവത്കരിക്കലല്ല. കുട്ടികള്‍ ചീത്തയായാല്‍ മാതാപിതാക്കള്‍ അവരെ അയല്‍ക്കാര്‍ക്ക് വില്‍ക്കുമോ? നന്നാക്കാല്‍ ശ്രമിക്കും. അതാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

ഡ്രസില്‍ പറഞ്ഞതിന്റെ കൂടെ ഒന്നുകൂടി കൂട്ടിച്ചേര്‍ക്കട്ടേ. ബീഓടി സ്വകാര്യ പാതയുടെ 40% തുക സര്‍കാര്‍ ഗ്രാന്റ് + പുനരധിവാസത്തിനുള്ള വന്‍‌തുക + റോഡുമുതലാളിക്ക് നല്‍കുന്ന നികുതിയിളവ്, ഇവ മൂന്നും കൂടിയാല്‍ തീര്‍ച്ചയായും 2 റോഡ് പണിയാനുള്ള പണം സര്‍ക്കാര്‍ ചിലവാക്കുന്നതിന് തുല്ല്യമാണ്. കൂടാതെ മുതലാളിക്ക് വിദേശത്തുനിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും നികുതി ഇല്ലാതെയാണ്.

റോഡും അനുബദ്ധ ആവശ്യങ്ങള്‍ക്കുമായി 20 മീറ്റര്‍ മതിയെന്നത് NHAI യുടെ കണക്കാണ്.

ജയിംസ് സണ്ണി പാറ്റൂർ said...

ജനധിവാസ കേന്ദ്രങ്ങള്‍ വികസനത്തിനായി
ഒഴിപ്പിക്കണമെങ്കില്‍ അവര്‍ക്ക് തൃപ്തികരമായ
സ്ഥലവും വീടും നല്കണം . അതു കഴിഞ്ഞിട്ടു
മതി വികസനം .

ഷൈജൻ കാക്കര said...

ജഗദീശ്‌... സർക്കാർ ഏതൊക്കെ മേഖലയിൽ ശ്രദ്ധ പതിപ്പിക്കണം സ്വകാര്യ മേഖലയുടെ അതിർത്തികൾ എവിടെവരെയായിരിക്കണം എന്നതൊക്കെ വളരെ വിശാലമായി ചർച്ച ചെയ്യേണ്ട കാര്യമാണ്‌!

20 മീറ്ററിൽ നാല്‌ വരി പാതയും സർവീസ്‌ റോഡും പണിയുക സാധ്യമല്ല. നാല്‌ വരി പാതയ്ക്കും രണ്ട് സർവീസ്സ്‌ റോഡിനുമായി മിനിമം 24 മീറ്റർ വീതി വേണം. ഇതിന്‌ പുറമെ മീഡിയൻ, exit and entering space, uttility corridor നടപാത അങ്ങനെ പലതും. ഭാവിയിലേക്കുള്ള ആറുവരി പാതക്കുള്ള സ്ഥലവും. “വെറും നാലുവരി” പാതയാണെങ്ങിൽ 20 മീറ്റർ മതി!

20 അല്ലെങ്ങിൽ 25 മീറ്റർ വീതിയിൽ നല്ല റോഡ്‌ പണിയാമെങ്ങിൽ ബാക്കി സ്ഥലം എന്തിന്‌ ഉപയോഗിക്കും? അതാണ്‌ എന്റെ സംശയം!

ജയിംസ്‌... താങ്ങൾ പറഞ്ഞതാണ്‌ എന്റെയും ആവശ്യം. നല്ല രീതിൽ പുനരധിവാസം നടത്തിയിട്ടെ കുടിയൊഴുപ്പിക്കൽ നടത്താവു.

ഷൈജൻ കാക്കര said...

ഞാൻ മനസ്സിലാക്കിയത്‌ പ്രകാരം മുകളിലെ കമന്റിൽ നല്കിയ ലിങ്ക് പ്രകാരമുള്ള പുതിയ പോസ്റ്റിലും വസ്തുതപരമായ തെറ്റായ വിവരങ്ങൾ ഉണ്ട്‌. പരസ്പരം കാര്യങ്ങൾ മനസ്സിലാക്കാനുള്ള ചർച്ചയായതിനാൽ ആധികാരികമായി ഉറപ്പുണ്ടെങ്ങിൽ തിരുത്തുക.

1. ഇത്‌ ദേശീയ പാത തന്നെയാണ്‌. Build Operate Transfer മാത്രമെ സ്വകാര്യ പങ്കാളിത്തത്തിൽ നടക്കുന്നുള്ളു.

2. കാറിന്റെ ടോൾ ചാർജ്ജ്‌ കിലൊമീറ്റരിന്‌ 60 പൈസ തന്നെയാണ്‌. ഒരു കാറിൽ എത്ര പേർ യാത്ര ചെയ്യുന്നു എന്ന്‌ കണക്കാക്കിയല്ല ടോൾ നിശ്ചയിക്കുന്നത്‌.

3. വാഹനത്തിന്റെ ഭാരത്തിന്നും യാത്രക്കാരുടെ എണ്ണത്തിനുമല്ല ടോൾ നിശ്ചയിക്കുന്നത്‌. വാഹനങ്ങളുടെ സീറ്റിംഗ്‌ കപ്പാസിറ്റിക്ക്‌ ചരക്ക്‌ വാഹനങ്ങളുടെ ലോഡ്‌ കപ്പാസിറ്റിക്കുമനുസരിച്ചാണ്‌ ടോൾ. മാരുതി സെന്നിന്റെ ടോൾ തുകയായിരിക്കില്ല ടയോട്ട ലാന്റ്ക്രൂയിസറിന്‌.

4. പൂർണ്ണമായി റോഡ്‌ ഉപയോഗിക്കുക എന്ന്‌ പറഞ്ഞാൽ ഒരു ടോൾ പോയിന്റിൽ നിന്ന്‌ മറ്റൊരു ടോൾ പോയിന്റിലേക്കുള്ള ദുരം തന്നെയാണ്‌. ഒരു ടോൾ പോയിന്റ്‌ കഴിഞ്ഞാൽ ഏകദേശം 30 കിലൊമീറ്റരോളം യാത്ര ചെയുന്നതിന്‌ ടോൾ നല്കേണ്ടതില്ല. എപ്പോൾ വേണമെങ്ങിലും ഹൈവേയിൽ നിന്ന്‌ സർവീസ്‌ റൊഡിലേക്ക്‌ ഇറങ്ങാം. അതിന്‌ ശേഷമുള്ള 20 കിലൊമീറ്റർ യാത്രചെയ്യുന്നവർ അടുത്ത ടോൾ പോയിന്റിൽ എത്തുകയും ടോൾ തുക നല്കേണ്ടിയും വരും. ഈ 20 കിലോമീറ്ററിനുള്ളിൽ താമസമാക്കിയവർക്ക്‌ 150 രുപ മുടക്കി ഒരു മാസത്തേക്കുള്ള പാസ്‌ എടുക്കാം.

5. റോഡ്‌ പണയം വെച്ചല്ല വായ്പ സംഘടിപ്പിക്കുന്നത്‌. പദ്ധതികൾ ലഭിക്കുന്ന കരാറുകാർ ആ പദ്ധതിയുടെ കരാർ കാണിച്ച്‌ വായ്പ സംഘടിപ്പിക്കും, അപ്പോഴും NHAI യായിരിക്കും റോഡ്‌ മുതലാളി.

6. NHAI യുമായുണ്ടാക്കുന്ന ഒരു കരാറിന്റെ അടിസ്ഥാനത്തിലാണ്‌ റോഡ്‌ പണിയും ടോൾ പിരിക്കലും നടക്കുന്നത്‌. ആ കരാറിൽ എത്ര ടോൾ പോയിന്റുണ്ടായിരിക്കുമെന്ന്‌ തുടങ്ങി എത്ര വർഷം ടോൾ പിരിക്കുമെന്ന്‌ വരെ രേഖപ്പെടുത്തിയിട്ടുണ്ടാകും.

ജഗദീശ്.എസ്സ് said...

സര്‍‌വീസ് റോഡ് എന്തിനാണ്? ചേര്‍ത്തല-അരൂര്‍ റോഡിന് സര്‍‌വീസ് റോഡ് ഇല്ലല്ലോ. റോഡിന്റെ തുക 17കോടിയകിലോമീറ്ററില്‍ നിന്ന് 12 കോടിയായി മുതലാളി ഇപ്പോള്‍ കുറച്ചു. അതോടുകൂടി പുതിയ പദ്ധതിയില്‍ സര്‍‌വീസ് റോഡ് നീക്കം ചെയ്തു എന്നറിയുക. നാലുവരി പാത എത്ര മീറ്ററിലാണ് പണിയുന്നതെന്ന് അവരുടെ പ്രജക്റ്റ് റിപ്പോര്‍ട്ട് നോക്കുക.

ഗാമണ്‍ ഇന്‍ഡ്യയുടെ കൊച്ചിയിലെ പാലത്തിന് വീണ്ടും 20 വര്‍ഷത്തേക്ക് കൂടി ഉടമാവകാശം കൂട്ടിക്കൊടുത്തതും തിരുവന്തപുരത്തേ ഗോള്‍ഫ് ക്ലബ് തിരിച്ചെടുക്കാനും നടത്തിയ ശ്രമത്തിന്റെ ഫലം ഓര്‍ത്തിട്ട് വേണം Build Operate Transfer ലെ Transfer നേക്കുറിച്ച് നാം സംസാരിക്കാന്‍. ഇപ്പോള്‍ ലഭിക്കുന്നതുപോലെ കൃത്യമായ പണം രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാധ്യമക്കാര്‍ക്കും ലഭിച്ചാല്‍ അവര്‍ ഈ റോഡ് വീണ്ടെടുക്കാന്‍ ശ്രമിക്കുമോ?

വാഹനങ്ങളുടെ സീറ്റിംഗ്‌ കപ്പാസിറ്റിയും, ലോഡ്‌ കപ്പാസിറ്റിക്കുമനുസരിച്ചാണ്‌ ടോള്‍. ശരിയാണ്. അപ്പോള്‍ കാറിന് കിലോമീറ്ററിന് 60 പൈസ എന്ന് പറയുന്നത് കബളിപ്പിക്കാനല്ലേ. ഇന്‍ഡ്യയില്‍ ഏത് കാറിനാണ് ഒറ്റ സീറ്റിംഗ്‌ കപ്പാസിറ്റി ഉള്ളത്? കുറഞ്ഞത് 5 ആണ് സീറ്റിംഗ്‌ കപ്പാസിറ്റി. എങ്കില്‍ കാറിന് കിലോമീറ്ററിന് കറഞ്ഞത് 3 രൂപാ എന്നല്ലേ പറയേണ്ടത്. "വെയ് രാജാ വെയ്" എന്ന് പറഞ്ഞ് ചൂതാട്ടം നടത്തുന്നവന്‍ ഒരിക്കലും അത് തട്ടിപ്പാണെന്ന് പറയില്ലല്ലോ. കാറിന് കിലോമീറ്ററിന് 60 പൈസ എന്ന് പറയുന്നതും ചൂതാട്ടക്കാരന്റെ തട്ടിപ്പാണ്.

റോഡ് പണിതതിന് ശേഷം അത് പണയം വെക്കാന്‍ മുതലാളിക്ക് അവകാശമുണ്ടെന്നേ പറഞ്ഞുള്ളു. അതായത് റോഡ് അയാളുടെ സ്വകാര്യസ്വത്താണന്നര്‍ത്ഥം. NHAI അല്ല. മുതലാളി റോഡ് തിരിച്ച് നല്‍കിലേ അത് NHAI യുടേതാവൂ. റോഡ് പണിയാന്‍ വേണ്ടി അയാള്‍ പണമൊന്നും മുടക്കേണ്ട. സര്‍ക്കാര്‍ അത് നല്‍കിക്കോളും. (ഡിസ്കൗണ്ട് കച്ചവടക്കാരന്റെ പഴയ തന്ത്രം). തിരുവന്തപുരത്ത് സെക്രട്ടറിയേറ്റില്‍ കരാര്‍ പണി നടത്തുന്നവന് സെക്രട്ടറിയേറ്റ് പണയം വെക്കാനാവില്ലലിലോ. എന്നാല്‍ ഈ തട്ടിപ്പ് BOT നിയമനുസരിച്ചാണെങ്കില്‍ അയാള്‍ക്ക് സെക്രട്ടറിയേറ്റ് ബാങ്കില്‍ പണയം വെച്ച് പണം വായ്പയെടുക്കാന്‍ കഴിയും.

ഹൈവേയില്‍ നിന്ന്‌ സര്‍വീസ്‌ റോഡിലേക്ക്‌ എവിടെ നിന്നും ഇറങ്ങാന്‍ കഴിയില്ല. അതിന് അനുവദിച്ചിട്ടുള്ള പരിമിതമായ വഴികളിലൂടെ മാത്രമേ കഴിയൂ.

മുതലാളി ഇത് പണിയുന്നത് കേരളത്തിലെ ജനങ്ങളുടെ യാത്രാ ദുരിതം കണ്ടിട്ടാണെന്ന് കരുതുന്നത് ശുദ്ധാത്മാക്കള്‍ക്കളാണ്. സര്‍ക്കാരിനില്ലാത്ത ജനസ്നേഹം അവര്‍ക്ക് തോന്നേണ്ട കാര്യമില്ലല്ലോ. അല്ലെങ്കില്‍ സൗജന്യ യാത്ര അനുവദിക്കണം. ലാഭത്തിനാണ് മുതലാളി റോഡ് പണിയുന്നത്. അങ്ങനെയൊരു രീതി നിലനില്‍ക്കുമ്പോള്‍ മുതലാളി ലാഭം കൂട്ടാന്‍ ശ്രമിക്കുമോ അതോ കുറക്കാന്‍ ശ്രമിക്കുമോ. ഈ റോഡ് കുത്തകയാണ്. പകരം യാത്രചെയ്യാന്‍ റോഡില്ലെന്ന് അറിയുക. അതുകൊണ്ട് പണി പൂര്‍ത്തിയായാല്‍ ഇപ്പോള്‍ പറഞ്ഞിട്ടുള്ള പരിമിതമായി ക്രോസിങ്ങുകളും ഇല്ലാതാക്കും, കൂടുതല്‍ ടോള്‍ പോയിന്റുകള്‍ തുടങ്ങും, അങ്ങനെ പലതും.

മുതലാളി എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് അറിയാത്തതുപോലെ ജനങ്ങള്‍ പെരുമാറുന്നതിന് കാരണം ഉണ്ട്. അതാണ് കാറിന്റെ രാഷ്ട്രീയം.

ഷൈജൻ കാക്കര said...

ജഗദീശ്‌... B.O.T റോഡുകൾ കേരളത്തിൽ മാത്രമല്ല പണിയുന്നത്‌. ഇന്ത്യ മുഴുവനും ഈ സമ്പ്രദായം നിലവിൽ വരുന്നുണ്ട്‌. 20 വർഷം കഴിയുമ്പോൽ റോഡ്‌ തിരിച്ച്‌ തരില്ല എന്നൊക്കെ പറയുന്നത്‌ ഇന്ത്യയിലെ ജനാധിപത്യത്തിലും നിയമവ്യവസ്ഥയിലും വിശ്വാസമില്ലാത്തതുകൊണ്ടാണ്‌.

സാധാരണ ഒരു കാറിന്റെ സീറ്റിംഗ്‌ കപ്പാസിറ്റി 5 സീറ്റാണ്‌ എന്നതിൽ തർക്കമില്ലല്ലോ! ഇത്തരം ചെറുകാറുകളുടെ ടോൾ തുകയാണ്‌ കിലോമീറ്ററിന്‌ 60 പൈസ. താങ്ങൾ പറഞ്ഞപോലെ 3 രൂപയല്ല. SUV മോഡലുകൾക്ക്‌ കൂടിയ തുകയും ടോൾ നല്കേണ്ടി വരും, കാരണം SUV കളുടെ സീറ്റിംഗ്‌ കപ്പാസിറ്റി കൂടുതലാണ്‌.

സെക്രട്ടേറിയേറ്റിൽ ഒരു പത്തു നില കെട്ടിടം പണിയുവാൻ കരാർ കിട്ടുന്ന കരാറുകാരൻ ആ കരാറിന്റെ അടിസ്ഥാനത്തിൽ ബാങ്കിൽ നിന്ന്‌ ലോൺ തരപ്പെടുത്തും. പണിയുടെ പുരോഗതിക്കനുസരിച്ച്‌ സർക്കാരിൽ നിന്ന്‌ കരാരുകാരന്‌ പണം ലഭിക്കുമെന്ന ഉറപ്പിൽ. ഇവിടെ പണിയുന്ന കെട്ടിടത്തിന്റെ ഉടമയല്ല കരാറുകാരൻ, എന്നിട്ടും വായ്പ ലഭിക്കുന്നു. കെട്ടിടം ജപ്തി ചെയ്യാൻ ബാങ്കിന്‌ സാധിക്കില്ല. ഇതേപോലെ തന്നെ റോഡ്‌ പണി ചെയുന്ന മുതലാളി ബാങ്കിൽ നിന്ന്‌ വായ്പ തരപ്പെടുത്തുന്നത്‌ NHAI യുമായുണ്ടാക്കുന്ന B.O.T കരാറിലുടെയാണ്‌. ഈ കരാർ പ്രകാരം റോഡിന്റെ മുതലാളി സർക്കാരാണ്‌. “കരാർ പ്രകാരം“ റോഡ്‌ പണിയുക 20 വർഷം ടോൾ പിരിക്കുക എന്ന അവകാശം മാത്രമേ B.O.T മുതലാളിക്ക്‌. 20 വർഷം ടോൾ പിരിക്കുന്ന തുകയാണ്‌ തിരിച്ചടവിന്‌ ബാങ്ക്‌ പ്രതീക്ഷിക്കുന്നത്‌. ഇവിടെയും ബാങ്കിന്‌ റോഡ്‌ ജപ്തി ചെയ്യുവാൻ സാധിക്കില്ല.

കേരളത്തിലെ ജനങ്ങളുടെ യാത്രാദുരിതം കണ്ടിട്ടാണ്‌ B.O.T മുതലാളി പണം മുടക്കുന്നത്‌ എന്ന്‌ ആരും അവകാശപ്പെടുന്നില്ല. യാത്ര ദുരിതം പരിഹരിക്കുവാൻ സർക്കാർ തീരുമാനിക്കുകയും അതിനായി B.O.T മുതലാളിയെ അന്വേഷിക്കുകയുമാണ്‌ ചെയ്യുന്നത്‌. B.O.T മുതലാളി ലാഭം മാത്രമാണ്‌ ലക്ഷ്യമിടുന്നത്‌, അവരുടെ ചാരിറ്റി സ്ഥാപനമൊന്നുമല്ലല്ലോ. അവർ തോന്നിയപോലെ കൊള്ളയടിക്കാതിരിക്കാൻ പഴുതുകളില്ലാത്ത B.O.T കരാർ തയ്യാറാക്കുക, ഇതിൽ എഴുതിയിട്ടുണ്ടാകും എത്ര ടോൾ പോയിന്റുണ്ടാകുമെന്ന്‌ വരെ...

mannunnu said...

ഒരുപാട് ചര്‍ച്ചകള്‍ നടക്കേണ്ട, നടക്കുന്ന ഒരു വിഷയം. പക്ഷെ എല്ലാ വര്‍ത്തമാനങ്ങളും ചെന്നു തലമുട്ടിച്ചാവുന്നത്, രാഷ്ട്രീയക്കാരന്റെ സ്വാര്‍ത്ഥാര്‍ത്ഥതാല്പര്യങ്ങളിലാണെന്നു കാണാം.എന്തായാലും പതുക്കെപതുക്കെയുള്ള പുരോഗതി നമുക്കും പ്രതീക്ഷിക്കാം.

ഷൈജൻ കാക്കര said...

കെട്ടുങ്ങൽ... രാഷ്ട്രീയക്കാർ മാത്രമല്ല കുറ്റക്കാർ, ജനത്തിന്‌ പോലും വികസനം എങ്ങനെയായിരിക്കണമെന്ന്‌ നിശ്ചയമില്ല.

----
mangalam news

തിരുവനന്തപുരം: ദേശീയ പാത വികസനം സംബന്ധിച്ച് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിക്കു നല്‍കിയ നിവേദനത്തിന് മറുപടി വേണമെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദേശീയ പാതയുടെ വീതി 30 മീറ്റര്‍ ആയി ചുരുക്കണമെന്ന് കഴിഞ്ഞ മാസം നാലിന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ 45 മീറ്റര്‍ എങ്കിലും വീതി വേണമെന്നാണ് കേന്ദ്ര നിലപാട് . എന്നാല്‍ രേഖാമൂലം നിലപാട് വ്യക്തമാക്കാന്‍ കേന്ദ്രം തയാറായില്ല. ഓര്‍മ്മപ്പെടുത്തല്‍ എന്ന നിലയിലാണ് കേരളത്തിന്റെ കത്ത് .

K@nn(())raan*خلي ولي said...

താന്കള്‍ ഒരുപാട് സ്വപ്നം കാണുന്നു. സ്വപ്‌നങ്ങള്‍ കല്ലിവല്ലി. നമ്മുടെ നാടല്ലേ.. അതുകൊണ്ട് വീണ്ടും കല്ലിവല്ലി.

(സൗകര്യംപോലെ അങ്ങോട്ടും വരാന്‍ അപേക്ഷ)

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ ജനപക്ഷ നേതാക്കന്മാരാൽ ശാപമോക്ഷം കിട്ടാത്ത നാടാണ് നമ്മുടേത്...
നാട് കത്തിയെരിയുമ്പോഴും റോമിലെ പണ്ടത്തെ ചക്രവർത്തിയെ പോളെ വീണ വായിച്ചിരിക്കും ഇവർ..
നാട് നോക്കുന്നില്ല...പിന്നാണോ റോഡ്

Jishad Cronic said...

രാഷ്ട്രീയക്കാര്‍ നന്നാവില്ല

Kalavallabhan said...

ഈശ്വരോ രക്ഷതു

എന്‍.ബി.സുരേഷ് said...

കാക്കരേ, നിങ്ങളുടെ നാട് എവിടെയാണെന്ന് എനിക്കറിയില്ല. എന്തായാലും ദേശീയ പാതയ്ക്കരികിലാണോ? കേരളം പോലെ നീണ്ടു നിവർന്നു കിടക്കുന്ന(അതിൽ ചാവാൻ കിടക്കുന്ന ഒരു ലുക്ക് ഉണ്ട് കേട്ടോ) ഒരു ദേശത്ത് റോഡുകൾ നെടുനീളത്തിൽ ഉണ്ട് എന്നതുകൊണ്ടു മാത്രം കേരളം രക്ഷ്പെടുമോ.

കേരളത്തിൽ എത്ര പേർക്കാണ് 5 മണിക്കൂർ കൊണ്ട് 500 കിലോമീറ്റർ യാത്ര ചെയ്ത് കാസർകോഡെത്താനുള്ളത്.

നമ്മൾ റോഡുകളും വമ്പൻ കെട്ടിടങ്ങളുമല്ലാതെ എന്തെങ്കിലും വായിൽ വച്ചു കഴിക്കാൻ ഉണ്ടാക്കുന്നുണ്ടോ?

എല്ലാക്കാലത്തും തമിഴരും തെലുങ്കരും ബംഗാളികളുമൊക്കെ അരിയും പച്ചക്കറിയും തന്ന് നമ്മെ തീറ്റിപ്പോറ്റുമെന്നോ?

റോഡുകൾ യൂറോപ്പിലെപ്പോലെ, മറ്റു സംസ്ഥാനങ്ങളിലെ പ്പോലെ വീതിയിൽ പണിയാൻ കേരളത്തിൽ സ്ഥലമെവിടെ.

കുന്നുകളെല്ലാം ലോറിയിൽ കയറി റോഡുപണിക്ക് പോയി എന്ന് പി.പി.രാമചന്രൻ എഴുതിയ പോലെ , ഇനി കേരളത്തിൽ എത്ര കുന്നുകൾ ബാക്കിയുണ്ട്? എത്ര പാറക്കെട്ടുകൾ ബാക്കിയുണ്ട്? നമ്മുടെ റോഡുകളിൽ പൊടിചു നിരത്താൻ?

ഹ്യൂബേർട്ട് പറഞ്ഞ പോലെ 2020 ഒക്കെ ആവുംപ്പോഴേക്കും പെട്രോളിന്റെ ഉല്പാദനം തകരാറിലാവുമ്പോൾ നാം ഈ റോഡുകളെ എങ്ങനെ നിലനിർത്തും?
എല്ലാ ഭൂമിയും ടാറും സിമന്റുമിട്ട് മൈതാനമാക്കി കേരളത്തെ വീണ്ടും വീണ്ടും പൊള്ളിക്കണോ?

ഇനി പണിയാൻ പോകുന്ന വീതിയേറിയ റോഡിൽ എത്ര പട്ടിണിപ്പാവങ്ങളാണ് 10 ലക്ഷത്തിന്റെയൊക്കെ കാർ ഉരുട്ടാൻ പോകുന്നത്.

വാഹനങ്ങൾ പെരുകുന്നു അതിനാൽ റോഡും പെരുകണം എന്നു പറയുന്നതിലെ അശാസ്ത്രീയത എന്താ തിരിച്ചറിയാത്തത്?
ഇന്ന് നിരത്തിൽ വണ്ടിയോടിക്കുന്നവരിൽ എത്ര പേർ ആവശ്യക്കാർ ഉണ്ട്. 8 പേർക്ക് സഞ്ചരിക്കാവുന്ന കാറിൽ ഒരാളല്ലേ യാത്ര അചെയ്യുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ ചെയ്യുന്ന പോലെ ഒരാൾ വാഹനമെടുക്കാൻ ചെല്ലുമ്പോൾ അയാൾ വാഹനമോടിക്കാൻ അർഹനാണോ എന്ന് നോക്കുമോ. അതെങ്ങനെ നമുക്ക് മൾട്ടി നാഷണൽ കുത്തകകളെ തൃപ്തിപ്പെടുത്തണ്ടേ?

വാഹനങ്ങൾ നിയന്ത്രിക്കുകയാണ് വേണ്ടത്.

ഒരു മൂന്നു കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ആൾക്ക് ചൈനയിലെപ്പോലെ സൈക്കിൾ ഉപയോഗിക്കാൻ നമ്മുടെ ഭരണകൂടം നിയമം കൊണ്ടു വരുമോ?

അല്ല സൈക്കിൽ തെരുവുതെണ്ടിയുടെ വാഹനമല്ലേ. നമ്മളെ പ്പോലെ ‘സം‌പന്നന്മാരായ’ ആളുകൾ അതെങ്ങനെ ഉപയോഗിക്കും അല്ലേ.

ദേവീന്ദർ ശർമ്മ ഈയിടെ പറഞ്ഞ പോലെ വ്യവസായികൾക്ക് വേണ്ടി വ്യവസായികൾ നടത്തുന്ന വ്യവസായമാണല്ലോ ജനാധിപത്യം. ഇങ്ങനെയൊക്കെയേ ഇവിടെ നടക്കൂ. സത്യം കാണാതെ വികാരഭരിതരായി എടുത്തുചാടണോ നമ്മൾ.

ഭൂമി നമ്മൾക്കും നമ്മുടെ മക്കൾക്കും മാത്രം പാർക്കാനുള്ളതല്ല.

എന്റെ രാഷ്ട്രീയം ഭൌമികമാവുന്നു.
എല്ലാ രാഷ്ട്രങ്ങളും കൊഴിഞ്ഞാലും
അവശേഷിക്കുന്ന ഒരു പുഴുവിനുവേണ്ടി
അതു തുടർന്നുകൊണ്ടേയിരിക്കും
(മേതിൽ) എന്നു പറയാൻ പഠിക്കുന്നതല്ലേ നല്ലത്?

ഷൈജൻ കാക്കര said...

കണ്ണൂരാൻ... നല്ല സ്വപ്നങ്ങളല്ലെ? തുടരാമല്ലോ?

ബിലാത്തിപട്ടണം... യാഥാർത്ഥ്യബോധമില്ലാത്ത “ജനപക്ഷനേതാക്കളുടെ” ജല്പനങ്ങളിൽ പാവം ജനം വീണുപോകുന്നു.

ജിഷാദ്... രാഷ്ട്രീയക്കാരെ നന്നാക്കിയെടുക്കണം, അല്ലെങ്ങിൽ നഷ്ടം നമുക്കല്ലെ?

കലാവല്ലഭൻ... ആദ്യം കർമ്മം, പിന്നേ ഈശ്വരൻ...

സുരേഷ്‌...

താങ്ങൾ ഇപ്പോൾ ചിന്തിക്കുന്നപോലെ കഴിഞ്ഞ തലമുറ ചിന്തിച്ചിരുന്നുവെങ്ങിൽ താങ്ങളുടേയും എന്റെയും ജീവിതം ഏതെങ്ങിലും ഒരു പട്ടിണിരാജ്യത്തിന്റെ അവസ്ഥയിലാകുമായിരുന്നു.

താങ്ങളുടെ രാഷ്ട്രീയംപോലെ തന്നെ എന്റെ രാഷ്ട്രീയവും ഭൗമീകമാകുന്നു പക്ഷെ ഒരു ചെറിയ വിത്യാസം ഈ ഭൂമിയിൽ മനുഷ്യന്‌ തന്നെ പ്രധാന്യം, എന്റെ സ്വാർത്ഥത?

2020-ൽ പെട്രോളിന്റെ ഉൽപാദനം തകരാറിലായാൽ ലോകം അവസാനിക്കുമോ? ഇല്ലെങ്ങിൽ ഈ റോഡിലൂടെ വാഹനങ്ങൾ ഓടും. ഉപയോഗിക്കുന്ന ഇന്ധനത്തിന്‌ രൂപമാറ്റമുണ്ടാകും, അത്രതന്നെ! നെടുമ്പാശേരി എയർപ്പോർട്ട്‌ പണിതപ്പോഴും ഇതേ ആരോപണമുണ്ടായിരുന്നു!

ദേശീയപാതക്കരികിലുള്ളവരെ ആട്ടിയിറക്കാതെ ലാഭകരമായ രീതിയിൽ കുടിയൊഴുപ്പിക്കൽനടത്തണമെന്ന്‌ തന്നെയാണ്‌ എന്റെ അഭിപ്രായം. അതിനാൽ തന്നെ ദേശീയപാതക്കരികിലാണോ എന്റെ നാട്‌ എന്നതിന്‌ പ്രസക്തിയില്ല.

Umesh Pilicode said...

:-)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

പോസ്റ്റിനും കമന്റിട്ടവർക്കും നന്ദി... കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.. ഇതൊന്നും ഒരു പിടീം ഉണ്ടാർന്നില്ല

ഷൈജൻ കാക്കര said...

ഉമേഷ്‌... നന്ദി

പ്രവീൺ... വിശദവും സുതാര്യവുമായ രീതിയിൽ നമ്മുടെ മാദ്ധ്യമങ്ങളോ നേതാക്കളോ കാര്യങ്ങൾ അവതരിപ്പിക്കില്ല. N.H.A.I യുടെ വെബ്സൈറ്റിലിലും കാര്യങ്ങൾ വിശദമല്ല...

ഷൈജൻ കാക്കര said...

മാതൃക കുടിയൊഴുപ്പിക്കൽ!!!


mangalam news:

പാലക്കാട്‌ : പാലക്കാട്‌ നഗരസഭാ ചെയര്‍പേഴ്‌സന്റെയും നഗരസഭാ എഞ്ചിനിയറുടെയും കാറുകള്‍ ജപ്‌തി ചെയ്‌തു. മുന്‍സീഫ്‌ കോടതി വിധിയുടെ അടിസ്‌ഥാനത്തിലാണ്‌ നടപടി. ഇന്ദിരാ ഗാന്ധി സ്‌റ്റേഡിയത്തിനായി സ്‌ഥലം ഏറ്റെടുത്തപ്പോള്‍ ഭൂമി നഷ്‌ടപ്പെട്ടവര്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കാത്ത സാഹചര്യത്തിലാണ്‌ നടപടി."

ഷൈജൻ കാക്കര said...

ദേശീയപാത വികസനം ഒരു പടികൂടി മുൻപോട്ട്‌...

വീതി 45 മീറ്ററിൽ തന്നെ...
കെട്ടിടത്തിന്റെയും സ്ഥലത്തിന്റേയും വില കേരളം നിയമിക്കുന്ന ഉദ്ധ്യോഗസ്ഥൻ നിശ്ചയിക്കും... വിപണി വില നൽകുമെന്ന്‌ കേന്ദ്രം വ്യക്തമാക്കി...

Anonymous said...

О! Ah! akhirnya aku menemukan apa yang saya cari. Somtimes dibutuhkan upaya untuk menemukan begitu banyak berguna bahkan sepotong kecil informasi.

ഷൈജൻ കാക്കര said...

mangalam news

"തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ദേശീയപാതകളുടെ വീതി 45 മീറ്ററായി തന്നെ നിശ്ചയിക്കാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത്‌ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലാണ്‌ ഈ തീരുമാനം. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കുമ്പോള്‍ നല്‍കേണ്ട പുനരധിവാസ പാക്കേജിനും അനുമതിയായി. ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രിയുമായി നിരന്തരം ബന്ധം തുടരും. പാക്കേജ്‌ സംബന്ധിച്ച അന്തിമ തീരുമാനം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്‌തു തീരുമാനിക്കും. നിലവിലെ കമ്പോളവില അനുസരിച്ച്‌ നഷ്‌ടപരിഹാരം നല്‍കണമെന്നാണ്‌ തീരുമാനം. സമഗ്രമായ പുനരധിവാസമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനു പുറമേ വീടുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനാണ് തീരുമാനം. ഇതിനായി കേന്ദ്രത്തെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കേണ്ട ആവശ്യമില്ല. പുനരധിവാസത്തിനായി കേന്ദ്രം അനുവദിക്കുന്ന തുകയില്‍ പോരായ്‌മ ഉണ്ടെങ്കില്‍ അവശേഷിക്കുന്ന തുക സംസ്‌ഥാന സര്‍ക്കാര്‍ നല്‍കാനാണ്‌ ധാരണയായിരിക്കുന്നത്‌. "

മുക്കുവന്‍ said...

കാക്കരയോട് യോജിക്കുന്നു... ഈ റോഡിനേക്കാല്‍ നല്ലത് ഒരു 6 ലൈന്‍ ട്രെയിന്‍ അല്ലേ? എന്നിട്ട് അതിലൂടെ ഒരു 30 മിനിട്ടിലും ഒരു ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് വിട്ടോളൂ.. അപ്പോള്‍ റോഡിലെ 80% അപകടം കുറയും.. ചരക്ക് വണ്ടികളും,ദീര്‍ഘദൂര ബസുകളും നിരത്തില്‍ നിന്നൊഴിയും... അപ്പോ അപകടങ്ങള്‍ 80% കുറയും... ഒരു നാലുവരി രോഡപ്പോള്‍ അധികമാവും.. പക്ഷേ ആരു ചെയ്യും? ടാ‍റ്റയും ബിര്‍ളയും ബസും ലോറിയും ആര്‍ക്ക് വിക്കും?