Saturday 30 July 2011

ഊരുവിലക്കും ഇളനീരും...

ബസ്സിലെ ചർച്ചയുടെ ഒരു ശേഖരം മാത്രം...


https://plus.google.com/102470328790117053902/posts/LhS8VHzg6m8

ഹ ഹ... പാർട്ടിയിൽ നിന്ന്‌ പുറത്തായാൽ കണ്ടാൽ മിണ്ടുകയും ചെയ്യരുത്‌... അതാണ്‌ മാനവികത...

ഒരു പഴയ സഖാവിന്റെ വീട്ടിലെ ഊണ്‌ പോലും ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ഇടപ്പെട്ട് തീർപ്പ് കല്പ്പിക്കുന്ന പാർട്ടിയിലെ വ്യക്തി സ്വാതന്ത്ര്യം പൂത്തുലയട്ടെ...

ബർലിനുമായുള്ള വി.എസ്സിന്റെ വ്യക്തിബദ്ധങ്ങളെപോലും അറുത്തുമുറിച്ച്‌ വേർപ്പെടുത്തുന്നത്‌ ഒരു തരം ഊരുവിലക്കിന്റെ ഗുണം ചെയ്യും... പാർട്ടി വളരെ വലിയൊരു എസ്റ്റാബ്ലിഷ്മെന്റായതിനാൽ തന്നെ പാർട്ടിക്ക് പുറത്തായാൽ പാർട്ടി അംഗങ്ങളും നിങ്ങളുമായുള്ള വ്യക്തിബദ്ധങ്ങൾ വരെ മുറിക്കേണ്ടിവരും... അതിനാൽ കണ്ടും കേട്ടും നിന്നാൽ നിനക്കൊക്കെ നല്ലത്‌...

ഒരു സംശയം... വൃന്ദ കാരാട്ടും പ്രകാശ്‌ കാരാട്ടും പാർട്ടി പിരിഞ്ഞാൽ ഡൈവോർസ് ചെയ്യണമോ? ആവോ?

സോണിയാജിയുടെ ചിക്കൻ തിന്നാം... പക്ഷേ പാർട്ടിയിൽ നിന്ന്‌ പുറത്താക്കിയവരുടെ ചാവടിയന്തിരം പോലും തീറ്റിക്കില്ല... ഹല്ല പിന്നേ...


https://plus.google.com/102470328790117053902/posts/ajJ5L4VLJCU

 ഹ ഹ... ഇതൊക്കെയാണ് കമ്യൂണിസ്റ്റ് മഹാന്മാർ പറഞ്ഞുവെച്ചിട്ടുള്ളതെങ്ങിൽ... പിന്നെ പിണറായിയെ തെറിവിളിച്ചിട്ട് കാര്യമില്ല... തെളിച്ച വഴിയിലൂടെ പിണറായിയും തെളിക്കുന്നു...

Ex Communist is the worst communist - Lenin

ഒറ്റുകാരന്റെ പ്രതിഫലം മരണമാണ്(ചെയുടെ ഡയറിക്കുറിപ്പുകൾ)

 ...

വ്യക്തി സ്വാതന്ത്ര്യം സി.പി.എമ്മിൽ ഇല്ല... അതുതന്നെയാണ്‌ ഈ വാർത്തയും വെളിവാക്കിയത്...

വി.എസ്സിന്‌ ബെർലിനെ സന്ദർശിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം ഉണ്ടെന്ന് പറഞ്ഞ് അവഗണിക്കേണ്ടതായിരുന്നു... അതിന്‌ പകരം ചൂരലിൽ കുട്ടികളേ നിയന്ത്രിക്കുന്നതാണ്‌ ശരിയെന്ന് തോന്നിയതാണ്‌ പാളിയത്... ഈ വിഷയത്തിൽ വി.എസ്സ് ഭംഗിയായി പണിതു...

ജാതിമത സംഘടനകളിൽ നിന്ന്‌ പുറത്താക്കപ്പെട്ടവർ നടത്തുന്ന സദ്യകളിൽ പങ്കെടുക്കരുത് എന്ന രീതിയിൽ ഊരുവിലക്ക് നടത്തുന്നപോലെയായി ഉച്ചഭക്ഷണവിപ്ലവം...


പാർട്ടി കുത്തിയ കുഴിയിൽ പാർട്ടി വീണുവെന്ന് പറയാനുള്ള ആർജ്ജവം പാർട്ടിയണികൾ കാണിച്ചിരുന്നുവെങ്ങിൽ...
 

5 comments:

ഷൈജൻ കാക്കര said...

പാർട്ടി കുത്തിയ കുഴിയിൽ പാർട്ടി വീണുവെന്ന് പറയാനുള്ള ആർജ്ജവം പാർട്ടിയണികൾ കാണിച്ചിരുന്നുവെങ്ങിൽ...

ഭാനു കളരിക്കല്‍ said...

ഇതൊരു കമ്മ്യൂണിസ്റ്റു പാര്‍ട്ടി ആണെന്ന് തെറ്റിദ്ധരിക്കുമ്പോഴാണ് പ്രശ്നം.

Ape said...

കമ്മ്യുണിസ്റ്റ് മറ്റൊരു മതം പോലെ ആണ്. മതങ്ങളില്‍ ഉള്ള എല്ലാ ദുരാചാരങ്ങളും ഇവിടെയും ഉണ്ട്.

Manikandan said...
This comment has been removed by the author.
Manikandan said...

പഴയ വിനീത കോട്ടായിയുടെ കാര്യം മറന്നോ? ഇപ്പോൾ അവർ ഏതു വിഭാഗത്തിലാണെന്ന് അറിയില്ല. എന്നാലും ബെർലിൻ കുഞ്ഞനന്തൻ നായർക്ക് അത്രയും വലിയ അയിത്തം പാർടി കല്‍പ്പിച്ചിട്ടില്ലെന്ന് തോന്നുന്നു.