എന്റെ കരളിന്റെ കരളെ,
നമ്മളുടെ പ്രീഡിഗ്രീ പ്രേമം ഒരു മദാമ്മ വിളിയിൽ തെന്നിയതിന്ശേഷം ഞാൻ കരുമാഷിന്റെ കുരുകുലത്തിൽ ഡിഗ്രിക്ക് ചേർന്നു. അതൊരുതരം ഗുരുകുല വിദ്യഭ്യാസം ആയിരുന്നു. ശിഷന്മാർ എല്ലാവരും ഗുരുവിന്റെ വീട്ടിൽ താമസിക്കുക, ദോശക്ക് അരയ്ക്കുക, ഗുരുവിന്റെ കാല് തിരുമ്പുക, പ്രധാന ശിഷനായ എനിക്കു മാത്രം ആട്ടുകട്ടിലും. അങ്ങനെ ഞങ്ങളുടെ കുരുകുലത്തിൽ ആർഷഭാരതസംസ്കാരം കത്തി നിന്നിരുന്നു.
ഞങ്ങളുടെ പന്തിരുകുലത്തിന് കേരളത്തിൽ എം.എൽ.എ കോർസ്സുള്ള രണ്ടു സർവ്വകലാശാലയിലും അഫിലിയേഷൻ ഉണ്ടെന്നോ കിട്ടുമെന്നോ പറഞ്ഞു കേട്ടിരുന്നു. അഫിലിയേഷൻ ഇപ്പോൾ കിട്ടും ഇപ്പോൾ കിട്ടും എന്നും പറഞ്ഞ് സ്മാർട് സിറ്റി പോലെ രണ്ടു വർഷങ്ങൾ കൊഴിഞ്ഞുപോയി. അതിനിടക്ക് കുറെ പീക്കിരിപിള്ളേർ ഇവിടന്ന് ടി.സി യും വാങ്ങി നീ പഠിക്കുന്ന കോള്ളേജിൽ ചേർന്നിട്ടുണ്ട്. ഞാൻ ആട്ടുകട്ടിലിൽ ആടുന്നത് സഹിക്കാത്ത യൂദാസ്സുകൾ! അവരുടെ തെറികൾ കേട്ട എന്റെ തൊലിയുരിഞ്ഞ്പോയി, ഉണ്ണിമൊന്റെ മുണ്ടും ...
മൂന്നാം വർഷത്തെ പഠനം മുംബൈ യൂണിവേഴ്സിറ്റിയുടെ കിഴിൽ ഡിസ്റ്റൻസ് എഡുക്കേഷൻ വഴിയാക്കി. ആ ആഭാസം പൊന്നരിവാൾ കൊണ്ടു വെട്ടിനിരത്തി. മാഷിനെ വേണ്ട കുട്ടികളെ മാത്രം മതി! ഒരു മാതിരി കല്യാണകച്ചൊടം പോലെ, സ്ത്രിയെ വേണ്ട ധനം മാത്രം മതി! അതൊടെ അവിടെ പരിക്ഷ എഴുതിയിരുന്ന പിതാംബൻ മാഷും കുട്ടികളും വഴിയാധാരവും ആയി. പ്രധാന ശിഷനായ ഞാൻ മാഷിനേയും കുട്ടികളെയും കൂട്ടി കുരുകുലത്തിലേക്ക് ഒരു മടക്ക യാത്ര.
പുതിയ ജാതിക്കാർ വന്നത് കൊണ്ടോ, ഗുരുകുല സമ്പ്രദായത്തിൽ, രണ്ടു മാഷുന്മാർ വേണ്ടാത്തതുകൊണ്ടൊ, കരുമാഷ് കുലവും പൂട്ടി കലവും ഉടച്ചു നിന്റെ കോല്ലേജിൽ ജോലിയും തേടി..., യു ബ്രൂട്ടസ്സ്!
എനിക്ക് ഇനി അധിക കാലം നിന്നെ പിരിഞ്ഞിരിക്കാൻ വയ്യ. അതിനാൽ ഞാനിപ്പൊഴെ മമ്മൊദീസ മുങ്ങി. കല്യാണസമയത്തൊക്കെ മതം മാറിയാൽ, പുലിവാൽ കല്യാണമാവില്ലേ, ലൗവ് ജിഹാദ്! ലൗവ് ക്രോസ്സ്! പിന്നെ ജോർജ്ജ് സാറിനെ പോലെ പത്രസമ്മേള്ളനം നടത്തി എന്റെ മകന്റെ കല്യാണം ലവ് ജിഹാദല്ല, തേങ്ങാകൊലയല്ല എന്നൊക്കെ വിളിച്ചുകൂവണ്ടെ.
എന്റെ വിശ്വപ്രസിദ്ധ മദാമ്മ വിളിക്ക് ശേഷമാണല്ലോ നീ എന്നെ കണ്ടാൽ മുഖം വീർപ്പിക്കുന്നത്. എന്റെ ലിവറെ, നല്ല വെളുവെളുത്ത സുന്ദരികളെ കണ്ടാൽ ആരും പറയില്ലേ മദാമ്മയുടെ കളറാ എന്നൊക്കെ. എന്റെ ചെന്നിദോഷം കൊണ്ടൊ ഗ്രഹിണിദോഷം കൊണ്ടൊ, വീട്ടിൽ പണ്ടു ദൊശയ്ക്ക് അരക്കാൻ വന്നിരുന്ന കുമ്പളങ്ങ മോന്ത ഹരിപ്പാട് രമണി, നാട് മുഴുവൻ പരദൂഷണം പറഞ്ഞു ചപ്പാത്തി പോലെ പരത്തി. സായിപ്പിനെ കണ്ടാൽ കവാത്തു മറക്കുന്നവർ പോലും മദാമ്മയെ കണ്ടാൽ ഒളികണ്ണിടില്ലേ?
ഈ പ്രേമലേഖനം നിന്റെ തോഴി, കിഡായി വശം കൊടുത്തു വിടുന്നതൊടൊപ്പം കാര്യസാധ്യത്തിനായി ഇതിന്റെ ഒരു കോപ്പി അതോണീസ് പുണ്യാളന്റെ നടക്കലും വയ്ക്കുന്നു. ആ വിശുദ്ധനാണല്ലോ, എന്നിക്ക് മുല്ലവള്ളിയും തന്ന് കണ്ണിറുക്കി നേർവഴി കാണിക്കുന്നത്.
ഇനിയെങ്ങിലും എന്റെ പ്രേമ ഭാജനമെ, മനസ്സ് തുറക്ക്, നീ തന്നെയാണൊ മോണാലിസ, നിന്റെ ഒരു തരം മരവിച്ച നോട്ടം. നീയൊന്ന് ചിരിച്ചാൽ മതി, നമ്മുടെ തൊമ്മച്ചൻ കെ.പി.സി യുടെ (കേരള പള്ളി കമ്മിറ്റി ) മാമ്മോദീസ ബൂക്കിൽ എന്റെ പേർ ചേർത്തോള്ളും, എന്നിട്ട് വേണം ഹരിപ്പാട് രമണിയെ മുക്കാലിയിൽ കെട്ടി പീഡിപ്പിക്കാൻ, ഇതു ആ പീഡനം അല്ലാട്ടൊ. ഞാൻ ആ ടൈപ്പ് അല്ലല്ലോ.
ഓ, മിണ്ടിയാൽ ഗുളികൻ നാവിൽ, എഴുതിയാൽ ഗുളികൻ പേനയിലും...
എന്ന്
കിങ്ങിണികുട്ടൻ
Subscribe to:
Post Comments (Atom)
8 comments:
ഈ പ്രേമലേഖനം നിന്റെ തോഴി, കിഡായി വശം കൊടുത്തു വിടുന്നതൊടൊപ്പം കാര്യസാധ്യത്തിനായി ഇതിന്റെ ഒരു കോപ്പി അതോണീസ് പുണ്യാളന്റെ നടക്കലും വയ്ക്കുന്നു. ആ വിശുദ്ധനാണല്ലോ, എന്നിക്ക് മുല്ലവള്ളിയും തന്ന് കണ്ണിറുക്കി നേർവഴി കാണിക്കുന്നത്
ഒരു കോണ്ഗ്രസ് പ്രേമലേഖനം
നന്നായിട്ടുണ്ട്. ലവ് ലെറ്റര്..
ലവ് ലറ്റര് മദാമ്മ സീകരിക്കുമോ അതോ അടികിട്ടുമോ?
കാത്തിരുന്ന് കാണാം കാക്കരേ..:-)
ഹി ഹി പാവം ഹരിപ്പാട് രമണി...
ചിലയിടത്ത് ഒരു ഏച്ചുകെട്ടൽ ഫീൽ ചെയ്തെങ്കിലും മൊത്തത്തിൽ രസിപ്പിച്ചു..തുടരുക..ആശംസകൾ
ഹരിപ്പാട് രമണിയോ? അവളാര്...? ഹരിപ്പാട്ടു ഞാനറിയാത്തൊരു പീസ്?
എഴുത്ത് കലക്കി!
നന്ദി...
കണ്ണനുണ്ണി
കുമാരൻ
ഭായി
രഘുനാഥൻ
പ്രവീൺ വട്ടപറമ്പത്ത്
ജയൻ ഏവൂർ
പിന്നെ വായിച്ച എല്ലാവർക്കും.
Post a Comment