Monday, 22 November 2010

മാർപ്പാപ്പയെ കുരിശ്ശു വരയ്ക്കാൻ പഠിപ്പിക്കരുത്‌ മക്കളെ...

കുറെ നാളുകളായി കത്തോലിക്കസഭയിൽ നിന്ന്‌ നല്ല വാർത്തയൊന്നും കേൾക്കാതെ വിഷണ്ണനായി ഇരിക്കുമ്പോഴാണ്‌ വത്തിക്കാനിൽ നിന്ന്‌ ഒരു ശുഭവാർത്ത...

കോണ്ടം ഉപയോഗിക്കുന്നതിൽ തെറ്റില്ല... “നിരോധ്‌” ഉപയോഗിക്കുന്നതിൽ തെറ്റില്ല... (മലയാളിക്ക്‌ കോണ്ടം ഇപ്പൊഴും നിരോധ്‌ തന്നെയല്ലെ!)

പോപ്പ്‌ ബെനഡിക്റ്റ്‌ XVI ൻ ജർമൻ പത്രപ്രവർത്തകൻ പീറ്റർ സീവാൽഡിന്‌ നൽകിയ അഭിമുഖത്തിലാണ്‌ ഇക്കാര്യം പറഞ്ഞത്‌...

കോണ്ടം എല്ലാവർക്കും ഉപയോഗിക്കാമെന്ന്‌ പറഞ്ഞിട്ടില്ല... പോപ്പിന്റെ വ്യക്തിപരമായ അഭിപ്രായമായിട്ടാണ്‌ പുറത്ത്‌ വന്നിരിക്കുന്നതും... പക്ഷെ ഇത്‌ കത്തോലിക്ക വിശ്വാസത്തിലെ ലൈംഗീകതയിൽ ഉണ്ടാക്കിയേക്കാവുന്ന തിരുത്തലുകൾ വളരെ വലുതാണ്‌... ദമ്പതികളുടെ ലൈംഗീകതയിൽ ഇന്നുവരെ യാതൊരുവിധ കൃത്രിമ ജനന നിയന്ത്രണ മാർഗ്ഗങ്ങൾ അനുവദിക്കാതിരുന്ന കത്തോലിക്കസഭയുടെ ഒരു മനമാറ്റാം... ഔദോഗികമല്ല... എന്നാലും പ്രതീക്ഷ നൽകുന്ന വാക്കുകൾ... ഒരു പക്ഷെ... ഒരു തെറ്റു തിരുത്തൽ... ജനനനിയന്ത്രണമാർഗ്ഗമായിട്ടല്ല പോപ്പും അഭിപ്രായപ്പെട്ടത്‌... AIDS വ്യാപനം തടയുക തന്നെയാണ്‌ ലക്ഷ്യം... പക്ഷെ ഭാവിയിൽ ജനനനിയന്ത്രണത്തിനും ആകാമല്ലോ...

ദമ്പതികളുടെ ലൈംഗീകതയിൽ ദൈവം ഇടപ്പെടുന്നു... സ്നേഹത്തിൽ അധിഷ്ടിതമായ ലൈഗീകവേഴ്ചയാണ്‌ പങ്കാളികൾ നടത്തുന്നത്‌... അവിടെ യാതൊരുവിധ ഗർഭനിരോധനമാർഗ്ഗങ്ങളും ഉപയോഗിക്കുന്നത്‌ ശരിയുമല്ല... ഇതൊക്കെയാണ്‌ എന്റെ തലമണ്ടയിൽ കയറിയിരിക്കുന്ന കത്തോലിക്കസഭ പഠനങ്ങൾ... പക്ഷെ എന്റെ യുക്തിയിൽ ഇതങ്ങട്‌ ശരിയാവുന്നുമില്ല... അണ്ഢവും ബീജവും ചേർന്നാലെ ജീവൻ ഉൽഭവിക്കു... അങ്ങനെയൊരു കൂടിചേരൽ ഒഴുവാക്കുന്നത്‌ എങ്ങനെ ദൈവഹിതത്തിനെതിരാകും... ഇത്‌ തന്നെയല്ലെ പ്രകൃതി നിയമങ്ങൾക്കനുസരിച്ച്‌ (ഗർഭം ധരിക്കുവാൻ സാധ്യത കുറവുള്ള ദിവസങ്ങളീൽ മാത്രം) ലൈംഗീക വേഴ്ച്ച നടത്തിയാലും സംഭവിക്കുകയുള്ളു... ലൈംഗീകവേഴ്ച്ച നടത്തിയാലും ഇല്ലെങ്ങിലും ശരീരത്തിൽ ഉല്പാദിപ്പിക്കുന്നത്‌ ഉല്പാദിപ്പിക്കും... പ്രകൃതി നിയമങ്ങൾക്കനുസരിച്ച്‌ പുറത്തേക്ക്‌ പോകും... എങ്ങിൽ പിന്നെ ദമ്പതികൾ ഒന്ന്‌ സുഖിക്കുമ്പോൾ കോണ്ടം ഉപയോഗിക്കുന്നതിൽ എന്താണ്‌ ഒരു ശരികേട്‌...

ഗർഭഛിദ്രത്തെ നമുക്ക്‌ നിരോധിക്കം പക്ഷെ ഗർഭനിരോധന മാർഗ്ഗത്തെ എന്തിന്‌ നിരോധിക്കണം... കോണ്ടത്തിന്റെ ഉപയോഗംകോണ്ട്‌ ഗുണമുണ്ടെന്ന്‌ ഈ വൈകിയ വേളയിലെങ്ങിലും മനസ്സിലാകുന്നുവെങ്ങിൽ... നിലപാടുകൾ തിരുത്തുക... ജനലക്ഷങ്ങളെ തെറ്റിന്‌ പ്രേരിപ്പക്കരുത്‌... നിർമ്മലമായ സ്നേഹത്തിന്റെ പുർത്തികരണസമയത്ത്‌ ഒരു മനസാക്ഷിക്കുത്ത്‌... അതിനിടയാവരുത്‌ സഭയുടെ തെറ്റിദ്ധാരണകൾ...

ഒരു നിമിക്ഷത്തെ അശ്രദ്ധകൊണ്ടോ കണക്കുകളുടെ അഭാവം മൂലമോ ആഗ്രഹിക്കാതെ ഒരു ഗർഭധാരണം നടന്ന്‌... ഗർഭചിദ്രം നടത്തുന്നതിനേക്കാൽ എത്രയോ നല്ലതാണ്‌ ഗർഭധാരണം തടയുന്ന കോണ്ടം... AIDS ന്റെ വ്യാപനം മാത്രമല്ല... ഗർഭഛിദ്രവും തടയാമല്ലോ...

പുരുഷവേശ്യകൾ കോണ്ടം ഉപയോഗിക്കുന്നത്‌ അവരുടെ ധാർമികതയിലേക്കുള്ള ആദ്യ പടിയായാണ്‌ പോപ്പ്‌ വിലയിരുത്തുന്നത്‌... അതൊക്കെ ഒരു വലിയ നിലപാട്‌ മാറ്റത്തിന്റെ കൊച്ചുകൊച്ചു ന്യായികരണങ്ങളായി മാത്രമെ കാക്കര കാണുന്നുള്ളു... മാർപ്പാപ്പയെ കുരിശ്ശു വരയ്ക്കാൻ പഠിപ്പിക്കരുത്‌ മക്കളെ...

വാൽകക്ഷണം... കത്തോലിക്കരെല്ലാവരും കത്തോലിക്കസഭയുടെ പഠനം നോക്കിയിട്ടൊന്നുമല്ല വാതിലടച്ച്‌ കുറ്റിയിടുന്നത്‌... സ്റ്റോക്കിരിപ്പുണ്ടോ... എങ്ങിൽ വാ...

12 comments:

ഷൈജൻ കാക്കര said...

ഗർഭഛിദ്രത്തെ നമുക്ക്‌ നിരോധിക്കം പക്ഷെ ഗർഭനിരോധന മാർഗ്ഗത്തെ എന്തിന്‌ നിരോധിക്കണം... കോണ്ടത്തിന്റെ ഉപയോഗംകോണ്ട്‌ ഗുണമുണ്ടെന്ന്‌ ഈ വൈകിയ വേളയിലെങ്ങിലും മനസ്സിലാകുന്നുവെങ്ങിൽ... നിലപാടുകൾ തിരുത്തുക... ജനലക്ഷങ്ങളെ തെറ്റിന്‌ പ്രേരിപ്പക്കരുത്‌... നിർമ്മലമായ സ്നേഹത്തിന്റെ പുർത്തികരണസമയത്ത്‌ ഒരു മനസാക്ഷിക്കുത്ത്‌... അതിനിടയാവരുത്‌ സഭയുടെ തെറ്റിദ്ധാരണകൾ...

വിരല്‍ത്തുമ്പ് said...

നിങ്ങള്‍ എന്തൊക്കെയോ ഒളിക്കാന്‍ ശ്രമിക്കുന്നു.... ഒന്നികില്‍ സഭയെ ഭയന്നോ അല്ലെങ്കില്‍ യാഥാസ്ഥിക സമൂഹത്തില്‍ അലിഞ്ഞോ....!!!!

രമേശ്‌ അരൂര്‍ said...

മാര്‍പാപ്പയും പള്ളീലച്ചന്മാരും പറയുന്നത് മാത്രം അനുസരിച്ച് ജീവിക്കുന്ന ഒരു സമുദായം ലോകത്ത് എവിടെയെങ്കിലും ഇപ്പോള്‍ ഉള്ളതായി ഉറപ്പിച്ചു പറയാന്‍ പറ്റാത്ത ഇക്കാലത്ത് സഭയുടെ തെന്നു പറയാന്‍ കഴിയാത്ത ഒരഭിപ്രായത്തെ ഇത്ര പൊക്കി പിടിച്ചു ചര്ച്ചയാക്കെണ്ടാതുണ്ടോ സഹോദരാ ? സഭയുടെ നിലപാടുകള്‍ രൂപവല്‍ക്കരിക്കപ്പെടുന്നത്‌ മെത്രാന്‍ സമിതിയിലാണ് .അതാകട്ടെ ലോകമെമ്പാടുമുള്ള
കര്‍ദിനാള്‍ മാരും മെത്രാന്‍ മാരും സംഘടിച്ചാണ് തീരു മാനിക്കുന്നത് .അപ്പോള്‍ പോപ്പിന്റെ തായി താങ്കള്‍ അവതരിപ്പിച്ച അഭിപ്രായത്തിന് എന്ത് പ്രസക്തി ? ഇനി പോപും ഒരു മനുഷ്യന്‍ ആണ് .അദ്ദേഹത്തിനും വ്യക്തി പരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും കാണും .ഇനി
വേണമെങ്കില്‍ കോണ്ടം ഉപയോഗിക്കാന്‍ സാഹചര്യം ഉണ്ടായിട്ടും പോപ്പും സഭയും അനുവദിക്കുന്നില്ല എന്ന കാരണം കൊണ്ട് ആരെങ്കിലും അത് ചെയ്യതിരിക്കുന്നുണ്ടോ ?
പറഞ്ഞാല്‍ ഒരുപാട് പറയണം
..വെറുതെ നേരം കളയുന്നതെന്തിന് ? അല്ലെ !!

Nasiyansan said...

Peter Seewald: On the occasion of your trip to Africa in March 2009, the Vatican's policy on Aids once again became the target of media criticism. Twenty-five percent of all Aids victims around the world today are treated in Catholic facilities. In some countries, such as Lesotho, for example, the statistic is 40 percent. In Africa you stated that the Church's traditional teaching has proven to be the only sure way to stop the spread of HIV. Critics, including critics from the Church's own ranks, object that it is madness to forbid a high-risk population to use condoms.

Pope Benedict: The media coverage completely ignored the rest of the trip to Africa on account of a single statement. Someone had asked me why the Catholic Church adopts an unrealistic and ineffective position on Aids. At that point, I really felt that I was being provoked, because the Church does more than anyone else. And I stand by that claim.

Because she is the only institution that assists people up close and concretely, with prevention, education, help, counsel, and accompaniment. And because she is second to none in treating so many Aids victims, especially children with Aids.

I had the chance to visit one of these wards and to speak with the patients. That was the real answer: The Church does more than anyone else, because she does not speak from the tribunal of the newspapers, but helps her brothers and sisters where they are actually suffering.

In my remarks I was not making a general statement about the condom issue, but merely said, and this is what caused such great offense, that we cannot solve the problem by distributing condoms. Much more needs to be done. We must stand close to the people, we must guide and help them; and we must do this both before and after they contract the disease.

As a matter of fact, you know, people can get condoms when they want them anyway. But this just goes to show that condoms alone do not resolve the question itself. More needs to happen. Meanwhile, the secular realm itself has developed the so-called ABC Theory: Abstinence-Be Faithful-Condom, where the condom is understood only as a last resort, when the other two points fail to work.

This means that the sheer fixation on the condom implies a banalization of sexuality, which, after all, is precisely the dangerous source of the attitude of no longer seeing sexuality as the expression of love, but only a sort of drug that people administer to themselves. This is why the fight against the banalization of sexuality is also a part of the struggle to ensure that sexuality is treated as a positive value and to enable it to have a positive effect on the whole of man's being.

There may be a basis in the case of some individuals, as perhaps when a male prostitute uses a condom, where this can be a first step in the direction of a moralization, a first assumption of responsibility, on the way toward recovering an awareness that not everything is allowed and that one cannot do whatever one wants. But it is not really the way to deal with the evil of HIV infection.

That can really lie only in a humanization of sexuality.

Peter Seewald: Are you saying, then, that the Catholic Church is actually not opposed in principle to the use of condoms?

Pope Benedict: She of course does not regard it as a real or moral solution, but, in this or that case, there can be nonetheless, in the intention of reducing the risk of infection, a first step in a movement toward a different way, a more human way, of living sexuality.

ഷൈജൻ കാക്കര said...

ദമ്പതികൾ ലൈംഗീകമായി ബദ്ധപ്പെടുമ്പോൾ കോണ്ടം ഉപയോഗിക്കരുത്‌... ഇതാണ്‌ വിശ്വാസപരമായി സഭ പഠിപ്പിക്കുന്നത്‌... വിശ്വാസപരമായ കാര്യങ്ങളിൽ സഭ പറയുന്നതിന്‌ വിരുദ്ധമായി ചെയ്യുന്നത്‌ പാപവും... അപ്പോൾ കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തണം എന്ന്‌ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന്‌ ദമ്പതികൾ പാപമാണ്‌ എന്ന്‌ വിശ്വസിച്ചുകൊണ്ട്‌ ജനനനിയന്ത്രണ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നു... കോണ്ടം ഉപയോഗിക്കുന്നത്‌ പാപമല്ല എന്ന്‌ കാക്കര വിശ്വസിക്കുന്നതുകൊണ്ടാണ്‌ സഭയുടെ തെറ്റായ വിശ്വാസത്തെ കൊട്ടിയത്‌... സഭ വിമർശനത്തിന്‌ അതീതമല്ല...

ജയിംസ് സണ്ണി പാറ്റൂർ said...

അയ്യയ്യോ! ഇതെന്നുമല്ല കാരണം പൌരോഹിത്യ
ഗര്‍ഭധാരണത്തിന്റെ പൊല്ലാപ്പൊഴിവാക്കാനി
തല്ലാതെ വെറേയെന്തു മാര്‍ഗ്ഗം.ഇനി പുരോഹിത
ന്മാര്‍ സേഫ് . എന്നാല്‍ കെട്ടു പൊട്ടിക്കുന്നവരെ
കെട്ടാനനുമതി നല്കയാണു വേണ്ടത്.

അനാര്യന്‍ said...

പുരോഹിത പ്രമാണിമാരുടെ ഇടയലേഖനങ്ങളും ജല്പനങ്ങളും തീരെ മൈന്‍ഡ്‌ ചെയ്യാത്ത ആഗോള നസ്രാണികള്‍ക്ക് ഇതൊന്നും ഒരു വാര്‍ത്ത ആയിരിക്കില്ല.

അനാര്യന്‍ said...

പുതിയ പോസ്റ്റിലേക്ക് ക്ഷണിക്കുന്നു. വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ.


മതത്തിന്റെ പേരില്‍ നൂറ്റാണ്ടുകളായി കാട്ടിക്കൂട്ടിയിരുന്ന വൃത്തികേടുകളെ കുറിച്ച് ദാ ഇവിടെ വായിക്കാം.

ഷൈജൻ കാക്കര said...

വിരൽത്തുമ്പ്‌... എനിക്ക്‌ തോന്നിയത്‌ എഴുതി... അത്രതന്നെ... താങ്ങൾ എന്താണ്‌ ഉദ്ദേശ്ശിച്ചത്‌ എന്നെഴുതിയിരുന്നുവെങ്ങിൽ കൂടുതൽ വ്യക്തമായേനെ...

രമേശ്‌... സഭ ഔദ്യോഗികമായി നിലപാട്‌ മാറ്റിയാൽ... AIDS രോഗികളുമായി നിരന്തരം സമ്പർക്കത്തിലിടപ്പെടുന്ന ആയിരക്കണക്കിന്‌ പുരോഹിതരും സന്യാസികളും സഭാ ചട്ടകൂടിനുള്ളിൽ പ്രവർത്തിക്കുന്ന വിശ്വാസികളും പരസ്യമായി തന്നെ AIDS വ്യാപനം തടയുന്നതിന്‌ ഒരു ഉപാധിയായി കോണ്ടം പ്രചരിപ്പിക്കും...

സഭയുടെ നിലപാടുകൾ നിർണ്ണയിക്കുന്നതിൽ പോപ്പിന്റെ വ്യക്തിപരമായ നിലപാടുകൾ നിർണ്ണായകമാണ്‌...

സഭയുടെ നിലപാടുകൾ വിശ്വസികളെ എങ്ങനെ സ്വാധിനിക്കുന്നു എന്നറിയണമെങ്ങിൽ... ഒരു ഉദാഹരണം... വെളിയാഴ്ച്ച മാംസം കഴിച്ചാൽ അല്ലെങ്ങിൽ ഞായഴാഴ്ച്ച ഒരു കുർബാന കണ്ടിലെങ്ങിൽ അത്‌ പാപമാണ്‌ എന്ന്‌ വിശ്വാസിക്കുന്നവരുണ്ട്‌...

നാസിയൻസൻ... നന്ദി...

ജയിംസ്... “കെട്ടു പൊട്ടിക്കുന്നവരെ
കെട്ടാനനുമതി നല്കയാണു വേണ്ടത്.”

യോജിക്കുന്നു...

അനാര്യൻ... പോപ്പിന്റെയും സഭയുടെയും നിലപാടുകൾ “തീരെ മൈൻഡ്” ചെയ്യുന്നില്ല എന്ന്‌ കരുതുന്നില്ല...

Muralee Mukundan , ബിലാത്തിപട്ടണം said...

ഗർഭനിരോധനത്തെ തടയാൻ ഈ കാലത്ത് കോണ്ടം എന്തിനാ എന്റെ ഭായ്..?
പാവം മാർപ്പാപ്പക്കിതറിയ്ല്ലല്ലോ...

ഷൈജൻ കാക്കര said...

"ലൈംഗികരോഗം തടയാന്‍ പുരുഷവേശ്യകള്‍ക്ക് ഗര്‍ഭനിരോധ ഉറ ഉപയോഗിക്കാമെന്ന് പോപ്പ് പുസ്തകത്തില്‍ പറയുന്നുണ്ട്. ഇതുവരെ കത്തോലിക്കാസഭ ഒരു സാഹചര്യത്തിലും ഗര്‍ഭനിരോധ ഉറ അനുഭവിച്ചിരുന്നില്ല.
പോപ്പിന്റെ നിലപാടിനെ സന്നദ്ധ സംഘടനകള്‍ സ്വാഗതംചെയ്തിട്ടുണ്ട്"

http://www.mathrubhumi.com/books/story.php?id=377&cat_id=520

ജയരാജ്‌മുരുക്കുംപുഴ said...

valare kaalika prashaktham.... aashamsakal....