Thursday, 14 July 2011

ആധാറിനെതിരെ അണിനിരക്കുന്നവർക്കായി സമർപ്പിക്കുന്നു...

വ്യക്തികളുടെ സ്വകാര്യതയിലേക്ക് സ്റ്റേറ്റിന് ഒളിഞ്ഞുനോക്കാനായി സ്രിഷ്ടിക്കപ്പെടുന്ന ഒന്നായി യു.ഐ.ഡി യെ കാണുന്നവർ അതുമൂലം ഉളവാകുന്ന ഗുണഗണങ്ങളെ അവഗണിക്കുകയാണ്... ഇന്ത്യ മുഴുവനും സഞ്ചാരസ്വാതന്ത്ര്യം ഭരണഘടനയിൽ തന്നെ ഉൾപ്പെടുത്തി നാം അനുഭവിക്കുമ്പോൾ, മാറിയ സാഹചര്യത്തിൽ ആരൊക്കെ എവിടെയൊക്കെ സഞ്ചരിക്കുന്നുവെന്നും എവിടെയൊക്കെ താമസിക്കുന്നുവെന്നും താൽക്കാലികമായി ഒരിടത്ത് താമസിക്കുമ്പോഴും ഇതിന് മുൻപ് എവിടെയാണ് താമസിച്ചിരുന്നത്, അവിടത്തെ ചരിത്രമെന്താണ്, അങ്ങനെ പലതും സ്റ്റേറ്റിന് അറിയേണ്ടതുണ്ട്... സുരക്ഷ ദൈവം കൊണ്ടുതരില്ല...

ഒരു മലയാളി മുംമ്പൈയിൽ ജോലി ചെയ്യുന്നതിനിടയിൽ  സംശയം തോന്നി പോലിസ് ചോദ്യം ചെയ്യുമ്പോൾ, ഇതാണെന്റെ ആധാർ കാർഡ്, ഒന്ന് തപ്പി നോക്കിയെന്നു പറഞ്ഞ് കാർഡ് എടുത്തുകൊടുക്കുമ്പോഴുണ്ടാകുന്ന ആത്മവിശ്വാസം ഒന്ന് അനുഭവിക്കുക... അതിന് പകരം, എന്നെ അറിയുന്ന ആരെങ്ങിലും വരുന്നത് വരെ, അല്ലെങ്ങിൽ പോലിസുകാരുടെ തലങ്ങൂം വിലങ്ങും ഉള്ള ചോദ്യങ്ങൾക്ക് ഒരു സംശയവും നൽകാതെ ഉത്തരം നൽകി മണിക്കൂറുകൾ പോലിസിന്റെ ദയാദാക്ഷണ്യത്തിന് കാത്ത് നിൽക്കുന്നതിലും ഭേദമല്ലേ ഒരു കാർഡ് കൊണ്ടു നടക്കുന്നത്...

മൂന്ന് വർഷം കൊണ്ട് എല്ലാ ഇന്ത്യക്കാർക്കും യു.ഐ.ഡി കാർഡ് കൊടുത്ത് തീർക്കുമെന്നാണ് സർക്കാർ പറയുന്നത്... അഭിനന്ദനങ്ങൾ... വളരെ കാര്യക്ഷമമായി ഇത് കൊടുത്ത് തീർത്ത്, ബാക്കിയുള്ള കുറെ കാർഡുകൾ ഇല്ലാതാക്കിയിരുന്നുവെങ്ങിൽ... യു.ഐ.ഡി വിതരണം ചെയ്യുമ്പോൾ, പാൻ കാർഡിന്റെ തന്നെ ആവശ്യമില്ലാതാകുമല്ലോ...  വോട്ടേർസ് കാർഡിന് മുടക്കുന്ന പണം ഖജനാവിൽ തന്നെ കിടക്കുമല്ലോ?

ഒരു കുട്ടി ജനിച്ചാൽ ആദ്യം തന്നെ ഈ കാർഡ് കൊടുക്കണം... വാക്സിനേഷൻ നൽകുമ്പോൽ മുതൽ ഈ കാർഡായിരിക്കണം അടിസ്ഥാന രേഖ... വിദ്യാലയത്തിൽ ചേരുമ്പോൾ, ഈ കാർഡ് വേണം... പാസ്പോർട്ടിൽ ഈ നമ്പർ രേഖപ്പെടുത്തണം... പാസ്പോർട്ട് പുതുക്കുമ്പോൾ പാസ്പോർട്ട് നമ്പർ മാറും പക്ഷേ യു.ഐ.ഡി നമ്പർ സ്ഥിരമായിരിക്കും... ഏത് രേഖയിലും യു.ഐ.ഡി നമ്പർ രേഖപ്പെടുത്തണം...

വിദ്യാലയത്തിൽ പോലിസിനെ കൊണ്ട് തലയെണ്ണിക്കണമെന്ന് കോടതിക്ക് ഉത്തരവിടേണ്ടിവന്നത്, കുട്ടികളെ പോലും വെച്ച് ആൾമാറാട്ടം നടത്തുന്നു എന്ന് അവസ്ഥയിലാണ്... ഒരേ ആളുടെ പേരുകൾ മറിച്ചും തിരിച്ചും എഴുതി സഹായങ്ങൾ എഴുതിയെടുക്കുന്ന ഉദ്യോഗസ്ഥരുടേയും നാലാകിട രാഷ്ട്രീയക്കാരുടേയും ഉറക്കം കെടും... ആൾമാറാട്ടം നടത്തി ഇന്ത്യയിലെവിടെ ജീവിച്ചാലും എളുപ്പം പിടിക്കപ്പെടും... ഒളിഞ്ഞുകയറി ഇന്ത്യയിൽ ജീവിച്ച് കുറെ കഴിയുമ്പോൾ റേഷൻ കാർഡ് മുതൽ പാസ്പോർട്ട് വരെ ഉണ്ടാക്കി ജീവിക്കുന്നവരും ഇനിയിപ്പോൾ ബുദ്ധിമുട്ടും...  

ഇതിനൊക്കെ പുറമെ, ആധാർ കാര്യക്ഷമമായി നടപ്പിലാക്കുകയാണെങ്ങിൽ, ഇന്ത്യയിൽ എത്ര ജനസംഖ്യയുണ്ടെന്നെങ്ങിലും നമുക്ക് കണക്കാക്കാം... ആറ്റിലെറിഞ്ഞാലും എണ്ണി കളയണമല്ലോ...

വാൽകക്ഷണം... ബോംബ് പൊട്ടുമ്പോൾ മാത്രം സുരക്ഷയെപ്പറ്റി വാചാലരായാൽ പോരാ... സുരക്ഷയ്ക്കായി സർക്കാർ തയ്യാറാക്കുന്ന പദ്ധതികളെ പിന്തുണയ്ക്കുകയും വേണം...

18 comments:

കാക്കര kaakkara said...

വ്യക്തികളുടെ സ്വകാര്യതയിലേക്ക് സ്റ്റേറ്റിന് ഒളിഞ്ഞുനോക്കാനായി സ്രിഷ്ടിക്കപ്പെടുന്ന ഒന്നായി യു.ഐ.ഡി യെ കാണുന്നവർ അതുമൂലം ഉളവാകുന്ന ഗുണഗണങ്ങളെ അവഗണിക്കുകയാണ്... ഇന്ത്യ മുഴുവനും സഞ്ചാരസ്വാതന്ത്ര്യം ഭരണഘടനയിൽ തന്നെ ഉൾപ്പെടുത്തി നാം അനുഭവിക്കുമ്പോൾ, മാറിയ സാഹചര്യത്തിൽ ആരൊക്കെ എവിടെയൊക്കെ സഞ്ചരിക്കുന്നുവെന്നും എവിടെയൊക്കെ താമസിക്കുന്നുവെന്നും താൽക്കാലികമായി ഒരിടത്ത് താമസിക്കുമ്പോഴും ഇതിന് മുൻപ് എവിടെയാണ് താമസിച്ചിരുന്നത്, അവിടത്തെ ചരിത്രമെന്താണ്, അങ്ങനെ പലതും സ്റ്റേറ്റിന് അറിയേണ്ടതുണ്ട്... സുരക്ഷ ദൈവം കൊണ്ടുതരില്ല...

കാക്കര kaakkara said...

സമയം കിട്ടുമ്പോൾ ലിങ്കിലും പോയി നോക്കുക...

http://uidai.gov.in/

sankalpangal said...

uid മനസാ സ്വാഗതം ചെയ്യുന്നവനാണിവനും പല കാര്‍ടുകളില്‍ നിന്നും ഒന്നിലേക്കുള്ള മാറ്റം വളരെ നല്ലതു തന്നെ ,പിന്നെ സ്റ്റേറ്റ് നമ്മുക്ക് മുമ്പിലൂടെ ക്യാമറയുമായി നടക്കുകയൊന്നുമല്ലല്ലോ?

അലി said...

ആധാർ കാർഡ് വരട്ടെ... എന്തിനു ഭയക്കുന്നു?

റിസ് said...

നല്ല നീക്കമാണിത്..:))

moideen angadimugar said...

ആധാർ കാർഡ് അത്യാവശ്യമാണ്.

ഹാഷിക്ക് said...

നല്ല നീക്കം... സ്വദേശി ആയതുകൊണ്ട് ഒരു കാര്‍ഡും കൊണ്ട് നടന്നാല്‍ മാനം ഇടിഞ്ഞു വീഴില്ല. കാക്കര കാര്യം പറഞ്ഞു.

jayanEvoor said...

നല്ല കാര്യമല്ലേ!?

സ്വാഗതം ചെയ്യുന്നു.

സന്തോഷ്‌ said...

വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നതോന്നുമല്ല യഥാര്തത്തില്‍ പ്രശ്നം. ഇതു പ്രാവര്ത്തികമായാല്‍ എന്തിനും ഏതിനും യു.ഐ.ഡി നല്‍കേണ്ടി വരും. കണക്കില്‍ പ്പെടുത്തതെയും ബിനാമികളുടെ പേരിലും നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ പിന്നെ നടക്കില്ല. പലരും വല്ലാതെ വിഷമിക്കേണ്ടി വരും.

sanooj said...

അമ്മേനെ തല്ലിയാലും രണ്ടു പക്ഷം എന്നാണു കുറെ ബുദ്ധിജീവികള്‍ ഏതു നല്ല കാര്യം കൊണ്ട് വന്ന്നാലും ഉടക്കായിടു വന്നോളും

അധാരിനെ ശക്തമായി പിന്തുനക്കേണ്ടത് കര്തവ്യ ബോധമുള ഒരു ജനതയുടെ കടമയാണ് !

പുന്നക്കാടൻ said...

നല്ല ആശയം.......കീപ്പ്‌ അറ്റ്‌ അപ്‌............

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ആധാർ കാർഡ്...വരണം

യാത്രികന്‍ said...

ആധാരിനെക്കാളും എന്നെ അത്ഭുതപ്പെടുത്തിയത് നമ്മുടെ MP മാര്‍ ആധാരിനെക്കുറിച്ച് പാര്‍ലിമെന്‍റില്‍ ചോദിച്ച ചോദ്യങ്ങള്‍ ഒക്കെ ആണ്. നൊണോരമ വായിച്ചാല്‍ (ഒരു മീഡിയക്കാരനും മെച്ചമല്ല), പുട്ടടി അല്ലാതെ വേറെ ഒന്നിനും നമ്മുടെ ജന പ്രതിനിധികളെക്കൊണ്ട് കൊള്ളില്ല എന്നു തോന്നും. പക്ഷേ MP മാര്‍ ചോദിച്ച ചോദ്യങ്ങളും അവക്കുള്ള മറുപടികളും വായിച്ചപ്പോള്‍, അവന്മാര്‍ അത്ര മോശക്കാരല്ല എന്ന ഒരു തിരിച്ചറിവ്.

ചോദ്യങ്ങളും ഉത്തരങ്ങളും പാര്‍ലിമെന്‍റ് web site -ഇല്‍ ഉണ്ട്.

കാക്കര kaakkara said...

ആധാർ പൂർണ്ണമായും വിതരണം ചെയ്തതിന് ശേഷം...തീവണ്ടിയിൽ ടിക്കറ്റ് കിട്ടുന്നതിന്, കേരളത്തിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ആധാർ നിർബദ്ധമാക്കണം... അപ്പോൾ ആരൊക്കെ എപ്പോഴൊക്കെ യാത്ര ചെയ്തു തുടങ്ങിയ കാര്യങ്ങൾ വളരെപ്പെട്ടെന്ന് തന്നെ പോലിസിന് ലഭിക്കും... സംശയിക്കപ്പെടുന്നവരുടെ നീക്കങ്ങൾ ഇതുമൂലം തടയുകയും ആവാം... ഇപ്പോൾ കൽക്കട്ടയിൽ നിന്നു മുംബൈയിലേക്കുള്ള യാത്രക്കാരുടെ ലിസ്റ്റ് എടുത്തുകൊണ്ടിരിക്കയാണ്...

ഒരു മൊബൈൽ നമ്പർ ലഭിക്കണമെങ്ങിൽ ആധാർ സമർപ്പിക്കപ്പെടണം... ഒരു അധാറിൽ എത്ര നമ്പറുകൾ നൽകിയിട്ടുണ്ടെന്നും ഏതൊക്കെ പ്രദേശങ്ങളിലാണ് ഉപയോഗിക്കുന്നതെന്നും വളരെ പെട്ടെന്ന് തന്നെ നിരീക്ഷിക്കപ്പെടാം... ആരുടെയെങ്ങിലും പാസ്പൊർട്ട് കോപ്പിയൊ വോട്ടേർസ് ഐഡന്റിറ്റി കാർഡിന്റെ കോപ്പിയോ നൽകി എടുക്കുന്ന പോലെ എളുപ്പമായിരിക്കില്ല ആധാർ...

കാക്കര kaakkara said...

ആധാര്‍ ഇനി എന്റെ നമ്പര്‍

http://www.mathrubhumi.com/business/news_articles/story-204273.html

തറവാടി said...

ഇങ്ങേലെ അവറാന്‍ അങ്ങേലെ ഔസേപ്പിന്റെ പറമ്പില്‍ എങ്ങനെ പശൂനെ കെട്ടും ഹൈവേ വന്നാല്?

ഇലക്ട്രിക്ക് സിഗ്നല്‍ വന്നാല്‍ ആദ്യം വന്നവനെനിങ്ങിനെ ആദ്യം പോകാനാവും?

കൊച്ചിഎയര്‍ പോ്‌ട്ട് വന്നാല്‍ ആദ്യത്തെ വിമാനം എന്റെ നെജ്ചത്തൂടെ കയറ്റേണ്ടിവരും!


കമ്പൂട്ടര്‍ വത്കരണത്തിന്റെ കാര്യം പറയേണ്ട!

ഇത് വന്നാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ നിങ്ങള്‍ക്കൊന്നുമറിയാഞ്ഞിട്ടാണിതിനോടാഭിമുഖ്യം പ്രകടിപ്പിക്കുന്നത്, ഇത് വരാന്‍ പാടില്ല. മറ്റുള്ളതുപോലൊന്നുമല്ല ജീവനുന്ടെങ്കില്‍ ഇതുവരാന്‍ ഞങ്ങള്‍ സമ്മതിക്കില്ല.

( എന്തിനെതിര്ക്കുന്നു എന്നിപ്പോള്‍ പറയാന്‍ സൌകര്യമില്ല ;) )

keralafarmer said...

ആധാര്‍ നല്ല രേഖ.

കാക്കര kaakkara said...

എന്തെങ്കിലും തീരുമാനമായോ? ആ...

-ആഭ്യന്തര മന്ത്രാലയത്തിന്‍െറ ബയോമെട്രിക് വിവരശേഖരണമാണ് ഇനി നടക്കുക. അവിടങ്ങളില്‍ ആധാര്‍ വിതരണം പ്രോത്സാഹിപ്പിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.
കേരളം അടക്കം 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ആധാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. അത് മുന്നോട്ടുപോകും.-

http://www.madhyamam.com/news/148353/120128