നിയമസഭയിലെ വാച്ച് ആന്റ് വാർഡിന്റെ ഓട്ടം കാണുമ്പോൾ പണ്ടെ എനിക്കു ഒരു സംശയമുണ്ട്, ഇതു നിയമസഭയോ അതൊ ഗുണ്ടാലയമോ. സ്വാമി വിവേകാനന്താ, അങ്ങു പറഞ്ഞതു കേരളം ഒരു ഭ്രാന്താലയം എന്നോ, കേരള നിയമസഭ ഒരു ഗുണ്ടാലയം എന്നോ, മറവി ഇത്തിരി കൂടുതലാണേ....
പണ്ട് പണ്ട്, കൃത്യമായി പറഞ്ഞാൽ, എന്റെ വീട്ടിൽ ടി.വി വരുന്നതിനു മുമ്പ്, ഞാൻ വള്ളി നിക്കർ ഇട്ടിരുന്ന കാലം. നിലത്തിരുന്നു, പത്രത്തിൽ കമ്രന്നു കിടന്നു വായിച്ചിരുന്ന കാലം.. കാലം ഏതുമാവട്ടെ;
പ്രതിപക്ഷം സ്പീക്കറുടെ ചേംബറിലേക്കു പാഞ്ഞടുത്തു, വാച്ച് ആന്റ് വാർഡുകൾ സ്പീക്കറുടെ മുൻപിൽ വേലിക്കെട്ടു തീർത്തു (ഹാ കഷ്ടം, ചൈനാ അതിർത്തിയിൽ കെട്ടാമായിരുന്നില്ലേ ഈ വേലി) വാച്ച് ആന്റ് വാർഡ് ദൈവങ്ങളെ നിങ്ങളില്ലായിരുന്നുവെങ്ങിൽ നമ്മുടെ ശ്രീകോവിലിൽ ഒരു പാവം സ്പീക്കറുടെ രക്തം... ഏല്ലാം കളഞ്ഞു കുളിച്ചല്ലോ.
കാലം മാറി, പണ്ടാരപ്പെട്ടി വന്നു, ലൈവിന്റെ കാലം, എന്തിനും ഏതിനും ബ്ലോഗ് മുത്തപ്പനും. ടിവിയിൽ വാച്ച് ആന്റ് വാർഡ് ആശാന്മാരുടെ ഓട്ടം കാണുമ്പോൾ, എനിക്കു രോഗം മൂത്തു വരും, പിന്നെ ബ്ലോഗ് അല്ലാതെ വേറേ എന്തു ഒറ്റമൂലി.
വാച്ച് ആന്റ് വാർഡ് നാടകക്കാർ ഇല്ലാതെ ബ്ലോഗ് മീറ്റ് കൂടിയിട്ടില്ലേ, അച്ചുവിനെയും പിണറായിയെയും ഇരുത്തി കാരാട്ട് പി.ബി കൂടിയിട്ടില്ലേ.(ഹൈ കമാന്റ് മീറ്റിങ്ങിൽ ചർച്ച നിരോധിച്ചതിനൽ വാച്ച് ആന്റ് വാർഡിന്റെ അവശ്യവും ഇല്ല. ഇങ്ങനെയും ചിലവു ചുരുക്കാം!) അവിടെ ഒന്നും ഇല്ലാത്ത വാച്ച് ആൻഡ് വാർഡ്, എന്തിനാ നിയമസഭയിൽ മാത്രം?
അപ്പോൾ ഇതു തന്നെയല്ലേ പൊറാട്ടു നാടകം. കാണാൻ അത്ര സുഖമുള്ള കാഴ്ച്ചയാണൊ? ഒരു തരം ദഹനക്കേട്. ഈ വാച്ച് ആന്റ് വാർഡിനെ ഒഴുവാക്കി,.... വേണ്ടാ, ഒഴിവാക്കരുതെ, വാച്ച് ആന്റ് വാർഡില്ലാതെ എന്തു ശ്രികോവിൽ. നിയമസഭയിലെ ചവിട്ടു നാടകത്തിൽ, വാച്ച് ആന്റ് വാർഡും ഒരു കഥാപത്രം അല്ലേ. ആലിബാബയും 41 കള്ളന്മാരും പോലെ ശ്രികോവിലും 141 ഗുണ്ടകളും.
ഇതു എഴുതിയതിനു നിയമസഭയിൽ എന്നെ വിളിച്ചു വരുത്തി ചുട്ട പത്തടി തരണം, അപ്പോൾ ഈ വാച്ച് ആന്റ് വാർഡിന്റെ ഓട്ടം നേരിട്ടു കണ്ടു എനിക്കും ഉണ്ടാകുമല്ലോ രോമാഞ്ച കഞ്ചുകം...
കാക്കര
Monday, 2 November 2009
Subscribe to:
Post Comments (Atom)
3 comments:
ശ്രികോവിലും 141 ഗുണ്ടകളും
നിയമസഭയിലെ വാച്ച് ആന്റ് വാർഡിന്റെ ഓട്ടം കാണുമ്പോൾ പണ്ടെ എനിക്കു ഒരു സംശയമുണ്ട്, ഇതു നിയമസഭയോ അതൊ ഗുണ്ടാലയമോ. സ്വാമി വിവേകാനന്താ, അങ്ങു പറഞ്ഞതു കേരളം ഒരു ഭ്രാന്താലയം എന്നോ, കേരള നിയമസഭ ഒരു ഗുണ്ടാലയം എന്നോ, മറവി ഇത്തിരി കൂടുതലാണേ....
പണ്ടാരപ്പെട്ടി, ബ്ലോഗ് മുത്തപ്പന്‍ കൊള്ളാം പ്രയോഗങ്ങള്‍...പിന്നെ 141 ഗൂണ്ടാമാരുണ്ടായതെങ്ങനാ...ഈ നമ്മള്‍ വോട്ടു കൊടുത്തു ഊട്ടി പരിപോഷിപ്പിക്കുകയല്ലേ...പിന്ന ആെരോടു പറയാന്‍? തമ്മില്‍ ഭേദം തൊമ്മന്‍ എന്നു വോട്ടു കൊടുക്കാനേ കഴിയൂ എന്നറിയാം...
"ശ്രികോവിലും 141 ഗുണ്ടകളും "
കൊള്ളാം ഇഷ്ടപ്പെട്ടു....
നന്നാവില്ലന്നെ...ആര്.. പൊതു ജനവും 141 ഗുണ്ടകളും....
Post a Comment