Monday 16 November 2009

ബാരക്കും തിരുത്തൽ രേഖയും പിന്നെ എന്റെ പോസ്റ്റുകളും!

ജ്വാലിയെല്ലാം കഴിഞ്ഞ്‌ ബാരക്കിൽ എത്തി നേരെ പോയതു ബ്ലോഗിലെ എന്റെ കമാന്റ്‌ ബൂത്തിൽ. കമാണ്ടോകൾ പോയിട്ട്‌ നാടൻ പൂച്ച പോലും ഇല്ല. എന്റെ "കിടില്ലൻ" പോസ്റ്റുകൾ എല്ലാം തന്നെ വായനക്കാർ തിരുത്തൽ രേഖയൊന്നും സമർപ്പിക്കാതെ ബാരക്കിൽ ഭദ്രമായി കെട്ടിപ്പൂട്ടിവെച്ചിരിക്കുന്നത്‌ കണ്ടപ്പോൾ, എനിക്കു സഹിച്ചില്ല, ഈ പോസ്റ്റുകളുടെ പെറ്റ തള്ളയല്ലേ.. സഹിക്കോ?

കമാന്റുകളുടെ എണ്ണം ഒന്നുമല്ല ബ്ലോഗിന്റെ നിലവാരം, എന്നാലും നമ്മുടെ ബാരക്കിൽ കുറച്ച്‌ തേങ്ങ കിടക്കുന്നത്‌ നല്ലതല്ലേ, ഗണപതിക്ക്‌ ഉടയ്ക്കാനെങ്ങിലും.

എന്റെ വലത്‌ ചിന്തകൾ തിരയ്യൽ ഭീമൻ ഗൂഗ്ലിന്റെ (നമ്മുടെ അന്നദാതാവും!) സഹായത്തോടെ കണ്ടുപിടിച്ച സരസ്വതി ശാപം എന്ന പിൻതിരിപ്പൻ കാരണത്തിൽ തൂങ്ങി കിടക്കാൻ എന്റെ ഇടതു ചിന്തകൾ സമതിച്ചില്ല, ഇടതന്മാർ അങ്ങനെയാണല്ലോ, ഒന്നും സമ്മതിക്കില്ല. കമന്റ്‌ കണ്ടിലെങ്ങിൽ ബൂത്തിലും തപ്പണം എന്നാണല്ലോ പ്രമാണം. അങ്ങനെ എന്റെ ഇടതു തിരയൽ ചെന്നെത്തിയത്‌ വി.എസ്‌ തുറന്ന്‌ വിട്ട ബാരക്കിൽ തന്നെ.

എന്റെ പോസ്റ്റിൽ കമന്റിടാൻ ഞനൊരു ബൂത്തും തുറന്ന്‌ വച്ചിട്ട്‌ കാലം എത്രയായി. സനാഥനായ ഞാൻ ഈ ഭുമി മലയാള ബ്ലോഗിൽ മാത്രം എങ്ങനെ അനാഥനായി? കണ്ണൂർ മോഡലിൽ കമന്റിടാൻ എന്നെ നിർബന്തിക്കരുത്‌. ഇലക്ഷൻ ഒക്കെ കഴിഞ്ഞില്ലേ, എന്റെ കമാന്റ്‌ ബൂത്തിൽ നിന്ന്‌ ആ സേനയെ പിൻവലിച്ചൂടെ. എന്റെ ബൂത്തിലും ആരെങ്ങിലും അലഞ്ഞ്‌ നടക്കട്ടെ.

വി.എസ്‌ അടിച്ച്‌ ബാരക്കിലേക്ക്‌ കയറ്റിയ സൈനികരെ തിരഞ്ഞെടുപ്പു കമ്മിഷൻ ഇലക്ഷന്‌ തൊട്ടുമുൻപു തന്നെ അടിച്ചിറക്കി ബൂതിൽ കയറ്റിയതാ, പക്ഷെ ആ ബാരക്ക്‌ പ്രേതം ഗതി കിട്ടാതെ കേരളത്തിൽ അലയുകയാണ്‌.

ബാരക്ക്‌ പ്രേതം കയറിയ ചെന്നിത്തല പറയുന്നത്‌ അടുത്ത ഇലക്ഷനോടെ വി.എസ്‌ ബാരക്കിൽ ഇരിക്കും. ചെന്നിത്തലയെ വിട്ട്‌ ബാരക്ക്‌ പ്രേതം നേരെ കയറി പിടിച്ചതു ധർമവേദിക്കാരെയും. അവരുടെ പ്രവചനം, 6-മാസത്തിന്‌ ശേഷം തിരഞ്ഞെടുപ്പു നടന്നാൽ വെള്ളാപ്പള്ളിയും ബാരക്കിൽ ഇരിക്കും. ശശി അടിച്ചു ബാരക്കിൽ കയറ്റിയ തിരുത്തൽ രേഖയും സൂക്ഷിക്കാൻ കാരാട്ടിനും വേണ്ടേ ഒരു ബാരക്ക്‌.

ഹർത്താലും ബന്തും കേരള ജീവിതത്തിന്റെ ഭാഗം ആയതുപോലെ ഈ ബാരക്ക്‌ പ്രേതവും നമ്മുടെ ജീവിതത്തിന്റെ ഭാഗം ആയിട്ടുണ്ട്‌, സംശയം ഉണ്ടെങ്ങിൽ റേഷനരി മന്ത്രിയോട്‌ ചോദിച്ചു നോക്ക്‌.

പറഞ്ഞ്‌ പറഞ്ഞ്‌ ബാരക്കിനൊരു പുതിയ മാനം വന്നുവൊ? പരാജയപെടുത്തി ഇരുത്തേണ്ട സ്ഥലമണോ ഈ ബാരക്ക്‌. ഇടതന്മാരുടെ ചൈനയിൽ അങ്ങനെയായിരിക്കും, ങാ?. വലതന്മാരുടെ അമേരിക്കയിൽ വിജയിച്ച്‌ വന്നവരെയാണ്‌ ബാരക്കിൽ ഇരുത്തുന്നത്‌ നോക്കു ബാരക്ക്‌ ഒബാമ ചിരിക്കുന്നില്ലേ (അമേരിക്കൻ ഇംഗ്ലീഷിൽ ബറാക്‌ ഒബാമ എന്നു പറയും).

നമ്മുടെ അതിർത്തി കാക്കുന്ന വീരജവാന്മാരും കഞ്ഞിക്‌ വകയുണ്ടാക്കാൻ എണ്ണപണം തേടി പോയവരും അന്തിയുറങ്ങുന്നതും ഈ വലതന്മാരുടെ ബാരക്കിൽ തന്നെ, തന്നെ തന്നെ...

വലതന്മാരുടെ ബാരക്കിന്‌ എന്റെ വിയർപ്പിന്റെ റെഡ്‌ സല്യൂട്ട്‌.

കാക്കര

8 comments:

ഷൈജൻ കാക്കര said...

വി.എസ്‌ അടിച്ച്‌ ബാരക്കിലേക്ക്‌ കയറ്റിയ സൈനികരെ തിരഞ്ഞെടുപ്പു കമ്മിഷൻ ഇലക്ഷന്‌ തൊട്ടുമുൻപു തന്നെ അടിച്ചിറക്കി ബൂതിൽ കയറ്റിയതാ, പക്ഷെ ആ ബാരക്ക്‌ പ്രേതം ഗതി കിട്ടാതെ കേരളത്തിൽ അലയുകയാണ്‌.

Radhakrishnan Kollemcode said...

മുഖ്യന്റെ ബാരക്കില്‍ നിന്നിറങ്ങി വന്ന് കാക്കരക്ക് ഒരു കമാന്റ് ഇട്ടു. കാരണം മുഖ്യനും കൂട്ടരും ഇങ്ങനെ അയല്ലോ? ഇനി അവിടെ നിന്നിട്ടു കാര്യമില്ല.

Jijo said...

മ്മ്വാനേ കാക്കരേ, അന്റെ ബാരക്കില്‍ കമാന്റ് അടിക്കാനെകൊണ്ട് ആശേല്ലാണ്ടല്ല. ഇവിടെ ബരാക്കിന്റെ ഹലാക്ക് കാരണം ഇരിക്കപൊറുതി ഇല്ല്യാണ്ടേണ്‌. തുരുതുരാന്ന്‍ ഇങ്ങനെ പോസ്റ്റീക്കേറി ഗോളാക്കണത് നുമ്മ കാണണേണ്ട്. അതിവിടെ ഈ ബാരക്കിലല്ല. ഗൂഗിളുമ്മാന്റെ റീഡറീ. അവടെ കമാന്റിട്ടാ ഇവിടെ കേക്കൂലാന്ന്‍.

എന്തായാലും ബാരക്കിലായാലും ബൂത്തിലായാലും, അച്ചുമ്മാന്‍ എന്തേലും പറഞ്ഞത് ഇവിടെ കാര്യായിട്ട് വീണ്ടും എടുത്ത് തൊടങ്ങീലോ. ലതു മതി. കൊറച്ചു നാളായിട്ട് ചോയ്ക്കണന്ന്‍ വിചാരിച്ച്യ കാര്യാണേ. അച്ചുമ്മാവാ അച്ചുമ്മാവാ ഇങ്ങടെ നാക്കെന്ത്യേ കാക്കൊണ്ടോയോന്ന്‍.

അല്ലാ ഒരു കരക്കമ്പി കേക്കണുണ്ടല്ലാ. അച്ചുമ്മാന്റെ കാര്യം പറഞ്ഞപ്പഴാ ഓര്‍ത്തേ. നുമ്മടെ ഉമ്മഞ്ചാണ്ടി കൊറെ കാശു കൊണ്ടോയ്യി സ്വിസ്സ് ബാങ്കിലിട്ടൂന്നോ മറ്റോ. അങ്ങിനെ എടുത്താ പൊന്താത്ത സഞ്ചീം തൂക്കി പോകുമ്പോ അവിടെ കാലു തെറ്റി വീണെന്നോ സ്വിസ്സ് മേഡ് പ്ലാസ്റ്ററിട്ടെന്നോ ഒക്കെ. പണ്ട് നടന്ന കാര്യാണേ. ഇപ്പത്ര ഓര്‍മ്മയില്ല്യാ. ഒള്ളതാണോ? വല്ലോം കേട്ടോ? ഇതില്‌ അച്ചുമ്മനെന്ത് കാര്യം എന്നു ചോയിച്ചാ, ഒന്നൂല്ല്യ. അച്ചു ഉമ്മന്റെ ഫോട്ടോ ആദ്യം കണ്ടത് അന്നാ. അച്ചുമ്മാന്ന്‍ പറഞ്ഞപ്പോ അച്ചു ഉമ്മനെ ഓര്‍ത്തു, അത്രന്നെ.

ഭായി said...

വലത് ബാരക്കിലായാലും ഇടത് ബാരക്കിലായാലും കൊയല് നമ്മട നേരേ തിരിക്കാതിരുന്നാല്‍ മതി!

Jijo said...

ഭായീ - അത് കലക്കി.

ഷൈജൻ കാക്കര said...

ഭാഷ നിര്‍മ്മിക്കുന്നത്‌ രാഷ്‌ട്രീയക്കാര്‍: എം.മുകുന്ദന്‍

Text Size:

തൃശൂര്‍: കണ്ണൂര്‍ ഉപതെരഞ്ഞെടുപ്പ്‌ വളി മലയാള ഭാഷയ്‌ക്ക് പുതിയ രണ്ടു വാക്കുള്‍ കൂടി ലഭിച്ചുവെന്ന്‌ സാഹിത്യ അക്കാദമി പ്രസിഡന്റ്‌ എം.മുകുന്ദന്‍. 'ബാരക്കിലിരുത്തുക, ആനപ്പുറത്തിരുത്തുക' എന്നിങ്ങളെയുള്ള രണ്ടു വാക്കുകളാണ്‌ ഭാഷയെ ഇപ്പോള്‍ സമ്പന്നമാക്കിയിരിക്കുന്നത്‌. സാഹിത്യകാരന്മാരാല്ല രാഷ്‌ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരുമാണ്‌ ഇപ്പോള്‍ ഭാഷയെ സമ്പന്നമാക്കുന്നത്‌. കണ്ണൂര്‍ ഉപതെരഞ്ഞെടുപ്പ്‌ ഫലം കാലം കഴിയുമ്പോള്‍ മറന്നുപോകുമെങ്കിലും ഈ പ്രയോഗങ്ങള്‍ മറക്കില്ലെന്നുംമുകുന്ദന്‍ പറഞ്ഞു.

ഷൈജൻ കാക്കര said...

സെബാസ്റ്റിൻ പോളിന്റെ വ്യാഖ്യാനം മംഗളം പത്രത്തിൽ...


"കലാപബാധിതപ്രദേശത്തെ ജനങ്ങളെ വിരട്ടുമ്പോലെ കണ്ണൂരിലെത്തിയ പട്ടാളം റൂട്ട്‌ മാര്‍ച്ച്‌ നടത്താന്‍ തുടങ്ങിയപ്പോഴാണ്‌ അവര്‍ ബാരക്കിലിരിക്കട്ടെ എന്നു മുഖ്യമന്ത്രി പറഞ്ഞത്‌. പോലീസിനു കൈകാര്യം ചെയ്യാന്‍ കഴിയാത്ത സ്‌ഥിതിയൊന്നും അവിടെയില്ലെന്ന ആത്മവിശ്വാസമാണ്‌ അദ്ദേഹം പ്രകടിപ്പിച്ചത്‌. ജനാധിപത്യസംവിധാനത്തില്‍ പട്ടാളം ഇരിക്കേണ്ടത്‌ എവിടെയാണെന്നു ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രിയെ കേവലമായ ഒരു ഉപതെരഞ്ഞെടുപ്പിന്റെ സങ്കുചിതമായ താല്‍പര്യം മുന്‍നിര്‍ത്തി ആക്ഷേപിച്ചവര്‍ വാസ്‌തവത്തില്‍ ആക്ഷേപിച്ചത്‌ നമ്മുടെ ജനാധിപത്യസംവിധാനത്തെത്തന്നെയാണ്‌."

ഷൈജൻ കാക്കര said...

നന്ദിയോടെ നിങ്ങൾക്കൊപ്പം...

Radhakrishnan
Jijo
ഭായി