Thursday, 11 November 2010

എൻഡൊസൾഫാൻ ജീവൻ രക്ഷാമരുന്നൊന്നും അല്ലല്ലോ...

ജനങ്ങളുടെയിടയിൽ ഭീതിയും കൂറെ പഠനങ്ങൾ അപകടകാരിയുമാണെന്ന്‌ കണ്ടെത്തുകയും ചില രാജ്യങ്ങൾ നിരോധിക്കുകയും ചെയ്ത ഒരു കീടനാശിനി... അതാണ്‌ എൻഡൊസൾഫാൻ.... എന്നാൽ പിന്നെ അതങ്ങ്‌ നിരോധിക്കുക... അതിന്‌ ശേഷവും പഠനങ്ങൾ നടത്താമല്ലോ... പഠനം അവസാനിപ്പിക്കേണ്ട... പഠനം പഠനത്തിന്റെ വഴിക്ക്‌ പോകട്ടെ... നിയമം നിയമത്തിന്റെ വഴിയെന്നാണല്ലോ... ഇനിയിപ്പോൾ എൻഡൊസൾഫാൻ പുണ്യാഹമാണെന്നൊ അന്നാവെള്ളമാണെന്നോ സംസം വെള്ളമാണെന്നൊ ശാസ്ത്രീയമായി തെളിയിക്കുകയാണെങ്ങിൽ നമ്മുക്ക്‌ പിന്നേയും തളിക്കാമല്ലോ... കശുമാവും ജനവും ബാക്കിയാവണമല്ലോ... അതുവരെ കേന്ദ്രസർക്കാരും കമ്പനിയും കുമ്പളങ്ങി മാഷും ക്ഷമി...

ഇനിയിപ്പോൾ എൻഡൊസൾഫാനല്ല മാറാരോഗങ്ങളുടെ വില്ലൻ എന്ന്‌ തെളിവുകൾ “ഉണ്ടാക്കിയെടുത്താലും” തളിക്കാൻ വരട്ടെ... ഈ രോഗങ്ങളുടെ കാരണക്കാരനെ കണ്ടെത്തുക... എന്നാൽ മാത്രമെ ജനങ്ങളുടെ മനസ്സിലുള്ള ഭീതിയകലുകയുള്ളു... അതുവരേയും എൻഡൊസൾഫാൻ മൂർദാബാദ്... തോമസ് മാഷ്‌ വായടയ്‌ക്കുക...

എ.കെ.ജി സെന്ററിലിരുന്നുണ്ടാക്കിയ വിവാദമല്ല ഇപ്പോഴത്തെ എൻഡൊസൾഫാൻ... അത്‌ അന്തരാഷ്ട്രതലത്തിൽ ഇന്ത്യയുടെ നിലപാടും (ഭരിക്കുന്നത്‌ കോൺഗ്രസ്സ്‌) അതിന്റെ കൂടെ തോമസ് മാഷ്‌ കേരളത്തിലെ കോൺഗ്രസ്സിന്റെ തലയിൽ അടിച്ച്‌ കേറ്റിയ ആണിയും... ഈ ആണി ഊരിപോകാതിരിക്കാൻ കോൺഗ്രസ്സ് വിരോധികൾ ശ്രമിക്കുമെന്ന്‌ തോമസ് മാഷിനും അറിയാം... അതിനാൽ തന്നെ എൻഡൊസൾഫാനിലെ രാഷ്ട്രീയം കോൺഗ്രസ്സിന്റെ തലയിൽ തന്നെയിരിക്കട്ടെ...

ഹെലിക്കോപ്റ്ററിലൂടെ തളിച്ചതും അധിക ഉപയോഗവും ഓരൊ കാരണങ്ങളായിരിക്കാം... ഒരു പക്ഷെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച്‌ ജനവാസ കേന്ദ്രമായതുമാകം ദുരന്തം വർദ്ധിപ്പിച്ചത്‌... ഇതൊക്കെ നിയന്ത്രിക്കേണ്ട കേരളസർക്കാരുകളാണ്‌ ഒന്നാം പ്രതി... അവിടേയും തർക്കമില്ല... പക്ഷെ കാസർഗോഡ് ഒരു ദുരന്തമുണ്ട്‌... അതിന്‌ പരിഹാരമെന്ത്‌... അതിന്‌ എല്ലാവിധ മാർഗങ്ങളും സ്വീകരിക്കണം... എല്ലാവിധ പഠനങ്ങളും നടത്തിയതിന്‌ ശേഷം “മറ്റു മരുന്നുകളേക്കാൾ അപകടം പിടിച്ചതാണ്‌” എന്ന്‌ മനസ്സിലാക്കിയതിന്‌ ശേഷം നിരോധിക്കാം എന്നതല്ല ന്യായം... വലിയ ഒരു ജന വിഭാഗം ഭയപ്പാടോടെ കാണുന്ന എൻഡൊസൾഫാൻ തൽക്കാലം നിരോധിക്കുന്നു... അതല്ലെ ജനാധിപത്യ മര്യാദ...

കേന്ദ്ര സർക്കാർ എൻഡോസൾഫാനെ നിരോധിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക്‌ നൽകട്ടെ...

ഒരു മരുന്ന്‌ വാങ്ങിയാൽ അതിന്റെകൂടെ ഭൂത കണ്ണാടി വെച്ചാൽ പോലും വായിക്കാൻ പറ്റാത്ത വലിപ്പത്തിൽ പലതും എഴുതി വെയ്‌ക്കാറുണ്ട്‌... ഹെലിക്കോപ്റ്റരിലുടെ അടിച്ചാൽ മനുഷ്യരിൽ പ്രശ്നമാകുമെന്ന്‌ വല്ല കുറിപ്പും ഈ എൻഡ്സൾഫാൻ പാക്കറ്റിലുണ്ടോ? ലോകം മുഴുവനും എൻഡൊസൾഫാനെ പറ്റി ചർച്ച ചെയ്യുന്നു... എങ്ങിൽ എന്താണ്‌ പ്രശ്നമെന്ന്‌ കണ്ടുപിടിക്കേണ്ട ഉത്തരവാദിത്വം എൻഡൊസൾഫാൻ കമ്പനിക്കില്ലേ...

ഓഫ്...

എന്റെ കൊച്ചിന്‌ മുട്ട അലർജിയാണെന്ന്‌ സംശയം തോന്നിയാൽ... ആദ്യം അതങ്ങ്‌ നിർത്തും പിന്നേയെ പഠനം നടത്തു... ഹല്ല പിന്നെ...

10 comments:

ഷൈജൻ കാക്കര said...

എ.കെ.ജി സെന്ററിലിരുന്നുണ്ടാക്കിയ വിവാദമല്ല ഇപ്പോഴത്തെ എൻഡൊസൾഫാൻ... അത്‌ അന്തരാഷ്ട്രതലത്തിൽ ഇന്ത്യയുടെ നിലപാടും (ഭരിക്കുന്നത്‌ കോൺഗ്രസ്സ്‌) അതിന്റെ കൂടെ തോമസ് മാഷ്‌ കേരളത്തിലെ കോൺഗ്രസ്സിന്റെ തലയിൽ അടിച്ച്‌ കേറ്റിയ ആണിയും... ഈ ആണി ഊരിപോകാതിരിക്കാൻ കോൺഗ്രസ്സ് വിരോധികൾ ശ്രമിക്കുമെന്ന്‌ തോമസ് മാഷിനും അറിയാം... അതിനാൽ തന്നെ എൻഡൊസൾഫാനിലെ രാഷ്ട്രീയം കോൺഗ്രസ്സിന്റെ തലയിൽ തന്നെയിരിക്കട്ടെ...

Muralee Mukundan , ബിലാത്തിപട്ടണം said...

എന്തുതന്നെയായാലും അനുഭവിച്ചവർക്ക് പോയില്ലേ...!

Anonymous said...

അതെയതേ.ഇനിയെങ്കിലും അതൊന്ന് നിരോധിച്ചെങ്കില്‍. എന്തിനാണാവോ ഇങ്ങനെ നോക്കിയിരിക്കുന്നത്. പ്രസ്താവനകള്‍ കൊണ്ട് ശരിയെ തെറ്റും തെറ്റിനെ ശരിയും ആക്കും കാലം. ഇപ്പോള്‍ കുറച്ചു കാലമായി ഇതിലൊന്നും പ്രതികരിച്ചിട്ട് കാര്യമില്ലെന്നൊരു തോന്നല്‍, നിരാശ...അതുകൊണ്ട് എന്റെ സമകാലികചിന്തകള്‍ പൊടി പിടിച്ചു കിടക്കുന്നു.

ഇ.എ.സജിം തട്ടത്തുമല said...

സുഹൃത്തേ, ഇടതുപക്ഷം അത് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുപോയി. ഇനി അത് പുണ്യവെള്ളമായേ ചിത്രീകരിക്കപ്പെടുകയുള്ളു!

ഈ സാധനം നിരോധിക്കണംന്ന് പതുക്കെപ്പറയേണോ? നിരോധിക്കണം; അത്രതന്നെ!

ഷൈജൻ കാക്കര said...

ബിലാത്തിപട്ടണം... അനുഭവിച്ചവർക്ക്‌ പോയി... ഇനിയും അനുഭവിക്കാതിരിക്കൻ ശക്തമായ നടപടികൾ വേണം... കീടനാശിനിയുടെ ഡോസ്‌ മുതൽ തളിക്കുന്ന രീതിയിൽ വരെ...

മൈത്രേയി... സത്യത്തേക്കാളും അനുഭവത്തേക്കാളും പ്രസ്താവനകൾകൊണ്ട്‌ നീതി നിശ്ചയിക്കുന്ന കാലമാണ്‌... സമകാലികചിന്തകൾ പൊടി തട്ടിയെടുക്കുക...

തട്ടത്തുമല... ഇടതുപക്ഷം മാത്രമല്ല നിരോധിക്കണമെന്ന്‌ ആവശ്യപ്പെടുന്നത്‌... ഇത്‌ ജനകീയ പ്രശ്നമാണ്‌...

അനില്‍@ബ്ലോഗ് // anil said...

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നുള്ള ന്യായമായ ആവശ്യത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് ഇന്ത്യന്‍ ഭരണകൂടം . ഇടത് കക്ഷികള്‍ ആ ഡിമാന്റിന്റെ കൂടെ ചേരുമ്പോള്‍ അതിനെ എതിര്‍ക്കുക മാത്രമാവുന്നു കെ.വി. തോമസ്സിനെപ്പോലെയുള്ളവര്‍ എന്ന് തോന്നുന്നു.

ജയരാജ്‌മുരുക്കുംപുഴ said...

endosulphan nirodhikkuka thanne venam.....

ഷൈജൻ കാക്കര said...

managalam news

ന്യുഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന്‌ കേന്ദ്ര കൃഷിമന്ത്രാലയം. എന്‍ഡോസള്‍ഫാന്‍ വിഷയതത്‌ില്‍ കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രാലയം വിളിച്ചു ചേര്‍ത്ത യോഗത്തിലാണ്‌ കൃഷിമന്ത്രാലയത്തിന്റെ ഈ നിലപാട്‌ അറിയിച്ചത്‌. മറ്റു സംസ്‌ഥാനങ്ങളുമായി ആലോചിക്കാതെ, എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന്‌ കൃഷിമന്ത്രാലയം അറിയിക്കുകയായിരുന്നു.

കേരളത്തില്‍ നിന്നും കൃഷി-വനം-ആരോഗ്യ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ വനം പരിസ്‌ഥിതി മന്ത്രാലയം വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ പങ്കെടുത്തു. പ്രശ്‌നം പഠിക്കാന്‍ പുതിയ സമിതിയെ നിയോഗിക്കേണ്ട ആവശ്യമില്ലെന്നും നിരോധനം മാത്രമാണ്‌ ആവശ്യമെന്നും കേരളം യോഗത്തില്‍ ഉന്നയിച്ചു. യോഗം ഡല്‍ഹിയില്‍ തുടരുകയാണ്‌.

ഷൈജൻ കാക്കര said...

maadhyamam news

"ന്യൂദല്‍ഹി: കേരളത്തില്‍ ആദ്യമായി എന്‍ഡോസള്‍ഫാന്‍ നിരോധിച്ച എ.കെ. ആന്റണി ദേശീയ തലത്തിലും നിരോധം വേണമെന്ന നിലപാടില്‍. എന്‍ഡോസള്‍ഫാന് ദേശീയ നിരോധം ഏര്‍പ്പെടുത്തണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ പുതിയ ആവശ്യം ദേശീയ തലത്തില്‍ അഭിപ്രായ ഭിന്നതയുണ്ടാക്കുമ്പോഴാണ് നിരോധത്തിന് അനുകൂലമായ നിലപാട് ആന്റണി സ്വീകരിച്ചിരിക്കുന്നത്.
ദേശീയതലത്തില്‍ ആന്റണി സ്വീകരിക്കുന്ന നിലപാടിന് ഏറെ പ്രാധാന്യമുണ്ട്. സംസ്ഥാന കൃഷി മന്ത്രി മുല്ലക്കര രത്‌നാകരന്‍ ദല്‍ഹിയില്‍ വന്നപ്പോള്‍ ആന്റണിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ രാജ്യവ്യാപകമായി നിരോധം നടപ്പാക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ചയില്‍ വരികയും ചെയ്തു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ നിലപാടാണ് കൃഷിമന്ത്രിയുമായുള്ള ചര്‍ച്ചയിലും ആന്റണി സ്വീകരിച്ചത്. 2001ല്‍ ആന്റണി മുഖ്യമന്ത്രിയായ സമയത്താണ് കേരളത്തില്‍ ആദ്യമായി എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്്. ദേശീയ തലത്തില്‍ നിരോധം വേണമെന്ന ആന്റണിയുടെ നിലപാട് കേരളത്തിന്റെ സമ്മര്‍ദത്തിന് സഹായകരമായേക്കും."

കൂതറHashimܓ said...

അതെ